> SSLC examinations in March 8 to 27 | :

SSLC examinations in March 8 to 27

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് എട്ടു മുതൽ 27 വരെ നടക്കും. നേരത്തെ എട്ടിനു തുടങ്ങി 23ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ടൈംടേബിൾ മാറ്റാനുള്ള തീരുമാനം എടുത്തത്.
മാർച്ച് 16ന് സോഷ്യൽ സയൻസ് പരീക്ഷ നടത്താനിരുന്നതു മാറ്റി പകരം ഫിസിക്സ് ആക്കിയിട്ടുണ്ട്. പകരം 16നു നടത്താനിരുന്ന സോഷ്യൽ സയൻസ് 27 ലേക്ക് മാറ്റി. 14നു ഹിന്ദി കഴിഞ്ഞാൽ 15ന് അവധിയാണ്. ഫിസിക്സ് പരീക്ഷയ്ക്കു മുമ്പ് അവധി വേണമെന്ന് ആവശ്യം ഉയർന്നതിനാലാണ് ഫിസിക്സ് 16ന് ആക്കിയത്. 21നു ഫിസിക്സ് നിശ്ചയിച്ചിരുന്നുവെങ്കിലും അന്നു പരീക്ഷയില്ല.
പുതിയ ടൈംടേബിൾ
മാർച്ച് 8: മലയാളം, ഒന്നാം ഭാഷ പാർട്ട് വൺ
മാർച്ച് :9 മലയാളം, ഒന്നാം ഭാഷ പാർട്ട് രണ്ട്
മാർച്ച് 13: ഇംഗ്ലീഷ്
മാർച്ച് 14: ഹിന്ദി
മാർച്ച് 16: ഫിസിക്സ്
മാർച്ച് 20: കണക്ക്
മാർച്ച് 22: കെമിസ്ട്രി
മാർച്ച് 23: ബയോളജി
മാർച്ച് 27 സോഷ്യൽ സയൻസ്
മാർച്ച് 31നു സ്കൂൾ അടയ്ക്കും.
മോഡൽ പരീക്ഷ ഫെബ്രുവരി 13 മുതൽ 21 വരെയാണ്. ഐടി പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് രണ്ടു വരെ നടത്തും. പത്താം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷ മാർച്ച് 1, 2, 3, 6, 28, 29, 30 തീയതികളിൽ നടത്തും.
കറൻസി ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ എസ്എസ്‍‌എൽസി പരീക്ഷാ ഫീസ് തുടർന്നും സ്വീകരിക്കാൻ തീരുമാനിച്ചു. പത്താം ക്ലാസ് വിദ്യാർഥികളുടെ പട്ടിക സമ്പൂർണയിലൂടെ നൽകുന്നത് 21 വരെ നീട്ടി. എസ്എസ്എൽസി പരീക്ഷാ മേൽനോട്ടത്തിന് ദിവസം ഒരു ഡിഎ പ്രതിഫലം നൽകണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം തത്വത്തിൽ അംഗീകരിച്ചു. പത്താം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർ മാത്രമേ എസ്എസ്എൽസി മൂല്യനിർണയം നടത്താൻ പാടുള്ളൂവെന്നും തീരുമാനിച്ചിട്ടുണ്ട് .


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder