> Insurance scheme for students | :

Insurance scheme for students

പൊതു വിദ്യാഭ്യാസ മേഖലയിലെ 35 ലക്ഷം വിദ്യാർഥികൾക്കു പ്രയോജനപ്പെടുന്ന രീതിയിൽ അവർക്കു സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി പൊതു വിദ്യാഭ്യാസ ഡയറക്ടർ (ഡിപിഐ) മുഖാന്തരം നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും ഒന്നു മുതൽ 10 വരെ ക്ലാസുകാരാണ് ഈ പദ്ധതിയിൽ വരിക.
വിദ്യാർഥി മരിച്ചാൽ 50,000 രൂപ ലഭിക്കും. അപകടത്തിൽ പരുക്കേറ്റാൽ 10,000 രൂപ വരെയാണു നൽകുക. ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയുടെ രക്ഷിതാക്കൾ മരിച്ചാൽ ആ കുട്ടിയുടെ പേരിൽ 50,000 രൂപ സ്ഥിരനിക്ഷേപം നടത്തും. ഇതിന്റെ പലിശ ഉപയോഗിച്ചു കുട്ടിക്കു തുടർപഠനം നടത്താം. പദ്ധതിക്കായി വിദ്യാർഥികൾ പണമൊന്നും നൽകേണ്ട.
പദ്ധതിയേതര വിഹിതമായി വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച 50 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതി സർക്കാരിന്റെ ആലോചനയിലുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ പദ്ധതി ഇൻഷുറൻസ് കമ്പനികളെ ഏൽപിച്ചുവെങ്കിലും നടപ്പാകാത്ത സാഹചര്യത്തിലാണു ഡിപിഐ നേരിട്ടു നടപ്പാക്കുന്നതെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder