കേരളത്തിലെ എല്ലാ ട്രഷറികളെയും കോര്‍ ട്രഷറി സംവിധാനത്തിലേക്ക്
മാറ്റുന്നതിന്‍റെ ഭാഗമായി ട്രഷറി സേവിംഗ്സ് അക്കൗണ്ടിലൂടെ ശമ്പളം
വാങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥരും അവരുടെ നിലവിലുള്ള
ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ പുതിയ 15 അക്ക നമ്പറിലേക്ക് മാറ്റേണ്ടതുണ്ട്.
15 അക്ക നമ്പര്‍ ലഭിച്ചതിനു ശേഷം ഇത് സ്പാര്‍ക്കില്‍ അപ്ഡേറ്റ് ചെയ്യുകയും
വേണം. നിലവില്‍ കോര്‍ ട്രഷറി സംവിധാനം നിലവിലുള്ള ട്രഷറികളിലെ ടി.എസ്.ബി
അക്കൗണ്ട് 15 അക്ക നമ്പറിലേക്ക് സ്വമേധയാ മാറിയിരിക്കും. പഴയ ടി.എസ്.ബി
അക്കൗണ്ട് നമ്പര്‍ നല്‍കിയാല്‍ പുതിയ 15 അക്ക നമ്പര്‍ ജനറേറ്റ്
ചെയ്യുന്നതിനുള്ള സോഫ്റ്റ്‍വെയര്‍ ലഭ്യമാണ്. ഇതില്‍ നമ്മുടെ ട്രഷറി
ഏതെന്നും അക്കൗണ്ട് ടൈപ്പ് TSB എന്നും സെലക്ട് ചെയ്ത് പഴയ ടി.എസ്.ബി
നമ്പര്‍ നല്‍കിയാല്‍ പുതിയ 15 അക്ക നമ്പര്‍ ജനറേറ്റ് ചെയ്യും
സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് പുതിയ അക്കൗണ്ട് നമ്പര്‍ ജനറേറ്റ്
ചെയ്യുന്നവര്‍ക്ക് ഇതിന്‍റെ രീതിയെക്കുറിച്ച് മനസ്സിലാക്കേണ്ടതില്ലെങ്കിലും
അറിവിലേക്കായി ഇതിന്‍റെ രീതി വിശദീകരിക്കാം.
15 അക്ക നമ്പറില്‍ ആദ്യത്തെ ഒരു അക്കം കേരളത്തെ സൂചിപ്പിക്കുന്നതിനാണ്. കേരളത്തിലെ ട്രഷറികളുടെ കോഡ് 7 ആണ്.
പിന്നെയുള്ള നാല് അക്കങ്ങള്‍ ഏത് ട്രഷറി എന്ന് സൂചിപ്പിക്കുന്നതിനുള്ള
ട്രഷറി കോഡാണ്. 4 അക്കങ്ങള്‍ ഇല്ലെങ്കില്‍ അത് തികയ്ക്കുന്നതിന് മുന്നില്‍
പൂജ്യം ചേര്‍ക്കുക.
പിന്നീടുള്ള രണ്ട് അക്കങ്ങള്‍ ഏത് തരം അക്കൗണ്ടാണ് എന്ന് സൂചിപ്പിക്കുന്നതിനാണ്. ഉദാഹരണമായി TSB അക്കൗണ്ടിന്‍റെ കോഡ് 01 ആണ്.
പിന്നീടുള്ള എട്ട് അക്കങ്ങള്‍ ഓരോരുത്തരുടെയും TSB അക്കൗണ്ട് നമ്പരിനെ
സൂചിപ്പിക്കുന്നതിനാണ്. എന്നാല്‍ ഇപ്പോഴുള്ള ടി.എസ്.ബി അക്കൗണ്ട്
നമ്പരുകള്‍ക്ക് 4 അക്ക നമ്പറാണെങ്കില്‍ എട്ട് അക്കം തികയ്ക്കുന്നതിന്
മുന്നില്‍ പൂജ്യം ചേര്‍ക്കുക.
ഉദാഹരണമായി Sub Treasury Tirur എന്ന ട്രഷറിയിലുള്ള 1234 എന്ന ടി.എസ്.ബി അക്കൗണ്ടിനെ 15 അക്ക നമ്പരിലേക്ക് മാറ്റുന്ന രീതി
കേരളത്തിലെ ട്രഷറികളെ സൂചിപ്പിക്കുന്നതിന് - 7
തിരൂര്‍ ട്രഷറിയുടെ കോഡ് - 1505
അക്കൗണ്ട് ടൈപ്പ് - ടി.എസ്.ബി - 01
ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ - 00001234
പുതിയ 15 അക്ക നമ്പര്‍
715050100001234
പുതിയ നമ്പര്‍ ജനറേറ്റ് ചെയ്തതിന് ശേഷം ഇത് സ്പാര്‍ക്കില്‍ അപ്ഡേറ്റ്
ചെയ്യണം. ഇതിന് വേണ്ടി സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്തതിന് ശേഷം Salary
Matters - Change in the Month - Present Salary എന്ന ലിങ്കില്‍
പ്രവേശിക്കുക. അതില്‍ കാണുന്ന Account No എന്ന ഫീല്‍ഡില്‍ പുതിയ 15 അക്ക
നമ്പര്‍ നല്‍കി Confirm ബട്ടണ്‍ അമര്‍ത്തുുക .
Prepared by AlrahimanOLD POSTS
0 comments:
Post a Comment