> GOOGLE - ALLO | :

GOOGLE - ALLO

സ്മാര്‍ട്‌ഫോണിലെ മെസേജിങ് ആപ്ലിക്കേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വാട്ട്‌സ്ആപ്പ് എന്നാണ് നമ്മുടെ മനസില്‍ തെളിയുക. ടെലിഗ്രാമും സ്‌നാപ്ചാറ്റും ഫെയ്‌സ്ബുക്ക് മെസഞ്ചറും പോലുള്ള ഒട്ടേറെ എതിരാളികളുണ്ടെങ്കിലും മൊബൈല്‍ മെസേജിങില്‍ വാട്ട്‌സ്ആപ്പിനെ വെല്ലാന്‍ അടുത്തൊന്നും ഇവര്‍ക്ക് സാധിക്കില്ല.
വാട്ട്‌സ്ആപ്പ് കുത്തകയാക്കി വച്ച സ്മാര്‍ട് മെസേജിങ് രംഗത്തേക്ക് 'അലോ'യെ തുറന്നിടുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത 'അലോ' മെസേജിങ് ആപ്ലിക്കേഷന്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ലോകം മുഴുവന്‍ ലഭ്യമായിത്തുടങ്ങി.
കഴിഞ്ഞ മെയ് 18ന് നടന്ന ഗൂഗിള്‍ ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിലായിരുന്നു 'അലോ' ( Google Allo ) യുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( AI ) സങ്കേതത്തിന്റെ പിന്തുണയോടെയാണ് അലോ പ്രവര്‍ത്തിക്കുന്നത്.
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇപ്പോള്‍ അലോ ഉപയോഗിക്കാം. ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐഒഎസ് ആപ്പ് സ്‌റ്റോറിലും 'അലോ' ലഭ്യമാണ്.
വെറുമൊരു മെസേജിങ് ആപ്പ് മാത്രമല്ല അലോ. ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ് സെര്‍ച്ച് ഭീമന്റെ മുഴുവന്‍ കരുത്തും സേവന മികവും മെസേജിങ് വിന്‍ഡോയിലേക്ക് കൊണ്ടുവരാന്‍ അലോയ്ക്ക് സാധിക്കുന്നുണ്ട്. മെഷിന്‍ ലാംഗ്വേജ് സാങ്കേതികവിദ്യയുപയോഗിച്ച് നിങ്ങള്‍ക്ക് വരുന്ന മെസേജുകള്‍ക്ക് മറുപടി പറയാനും ചാറ്റിങിനിടെ ഗൂഗിളില്‍ തപ്പി വിവരങ്ങള്‍ സമ്മാനിക്കാനുമൊക്കെ അലോയ്ക്ക് സാധിക്കും.
ഐഫോണിലെ സിരിയെപോലെ പ്രവര്‍ത്തിക്കുന്ന ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് കൂടിയാണ് അലോ. @google എന്ന് മുന്നില്‍ ചേര്‍ത്ത് എന്തെങ്കിലും കാര്യം ടൈപ്പ് ചെയ്താല്‍ അതേക്കുറിച്ചുളള വിവരങ്ങള്‍ അലോ തേിടിയെടുത്ത് കൊണ്ടുവരും.
സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോള്‍ ഒപ്പം സിനിമയിലെ 'മിനുങ്ങും മിന്നാമിനുങ്ങേ' എന്ന പാട്ട് ഇഷ്ടമായി എന്ന് നിങ്ങള്‍ പറയുകയാണ്. പക്ഷേ നിങ്ങളുടെ കൂട്ടുകാരന്‍/കാരി ആ പാട്ട് കേട്ടിട്ടേയില്ല. ഉടന്‍ തന്നെ @google ചേര്‍ത്ത് ഒപ്പം സോങ്‌സ് എന്ന അലോയില്‍ ടൈപ്പ് ചെയ്താല്‍  ഒപ്പത്തിലെ പാട്ടിന്റെ യൂട്യൂബ് ലിങ്ക് തെളിഞ്ഞുവരും.
സുഹൃത്ത് മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താല്‍ അതെന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് പറ്റിയൊരു കമന്റ് അലോ നിര്‍ദേശിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ അത് പോസ്റ്റ് ചെയ്യാം. പടങ്ങള്‍ക്ക് മാത്രമല്ല വെറുതെയൊരു കുശലാന്വേഷണത്തിന് പോലുമുള്ള മറുപടി കമന്റുകള്‍ ഓട്ടോമാറ്റിക് റെസ്പാേണ്‍സ് ആയി അലോ പറഞ്ഞുതരും.
അടുത്തുള്ള റെസ്‌റ്റോറന്റുകള്‍ നിര്‍ദേശിക്കല്‍, ട്രെയിന്‍-വിമാനസമയങ്ങള്‍ പറഞ്ഞുതരല്‍, നഗരത്തിലെ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ കണ്ടുപിടിക്കല്‍, ആ സിനിമകളെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന റിവ്യൂ തേടിപ്പിടിക്കല്‍... എല്ലാം അലോ ചെയ്തു തരും.
ആരുമായും ചാറ്റ് ചെയ്യാനില്ലെങ്കില്‍ ഗൂഗിളിനോട് കാര്യങ്ങള്‍ തിരക്കാനുള്ള സംവിധാനവും അലോ ഒരുക്കുന്നു. എന്തൊക്കെയാണ് ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ എന്ന് ചോദിച്ചാല്‍ അവയെല്ലാം വീഡിയോ സഹിതം അലോയില്‍ തെളിയും. അങ്ങനെ ഒട്ടനവധി സാധ്യതകള്‍ അലോ സമ്മാനിക്കുന്നുണ്ട്.
ഈമെയില്‍ ഐ.ഡിക്കും പാസ്‌വേഡിനും പകരം മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് അലോയിലേക്ക് പ്രവേശിക്കാനാവുക. തുടക്കത്തില്‍ നിങ്ങള്‍ക്കാവശ്യമായ സേവനങ്ങളെക്കുറിച്ച് അലോ ചോദിച്ചു മനസിലാക്കും. അതിനനുസരിച്ച് വിവരങ്ങള്‍ കൃത്യമായി എത്തിക്കാന്‍ അലോയ്ക്ക് കഴിയും. അയയ്ക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന 'എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും' അലോ വാഗ്ദാനം ചെയ്യുന്നുണ്ട്.



0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder