> PLUS ONE -SPOT ADMISSION | :

PLUS ONE -SPOT ADMISSION

സംസ്ഥാനത്ത് മെറിറ്റിൽ ഒഴിവുള്ള 10,180 പ്ലസ്‌വൺ സീറ്റുകളിലേക്ക് ബുധനാഴ്ച രാവിലെ 10 മുതൽ 12 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിലുണ്ട്. ഇതു പരിശോധിച്ചുവേണം സ്പോട്ട് അഡ്മിഷന് അപേക്ഷ നൽകേണ്ടത്.
തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നുവരെയാണ് ഇതിനുള്ള അവസരം. നിലവിൽ ഏതെങ്കിലും സ്കൂളിൽ പ്രവേശനം നേടിയിട്ടുള്ളവർക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാൻ അനുവാദമില്ല. മെറിറ്റ് സീറ്റുകളിൽ മാത്രമാണ് സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നൽകുക. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി മെറിറ്റ്, അൺ എയ്‌ഡഡ് വിഭാഗങ്ങളിലെ പ്രവേശന നടപടികൾ വെള്ളിയാഴ്ച അവസാനിപ്പിച്ചു.
മൂന്ന് വിഭാഗങ്ങളിലുമായി 35,017 സീറ്റുകളിലാണ് ആളില്ലാത്തത്. അൺ എയ്‌ഡഡിൽ മാത്രം 27,385 സീറ്റുകളിൽ ആളില്ല. മാനേജ്‌മെന്റ് ക്വാട്ടയിൽ 4,851 സീറ്റും കമ്മ്യൂണിറ്റി മെറിറ്റിൽ 2,781 സീറ്റും ഒഴിഞ്ഞുകിടക്കുന്നു. ഈ സീറ്റുകളിൽ ആരെയും പ്രവേശിപ്പിക്കാനാകില്ല. 
പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിച്ചിട്ട് പകർപ്പ് ഹാജരാക്കിയ സ്കൂളിൽതന്നെ സ്പോട്ട് അഡ്മിഷനും അപേക്ഷിക്കണമെന്ന് നിർബന്ധമില്ല. നിലവിൽ സീറ്റൊഴിവുള്ള ഏത്‌ സ്കൂളിലും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ നമ്പർ, വിദ്യാർഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളാണ്  അപേക്ഷയിൽ വേണ്ടത്.
ഇതിനൊപ്പം ഏതൊക്കെ സ്കൂളിൽ ഒഴിവുള്ള വിഷയത്തിനാണ് താത്പര്യപ്പെടുന്നതെന്നും രേഖപ്പെടുത്തണം. സീറ്റൊഴിവുള്ള എത്ര സ്കൂളും ഉൾപ്പെടുത്താം. ഏകജാലകം വഴിയാണ് സ്പോട്ട് അഡ്മിഷന് അർഹരാകുന്നവരുടെ റാങ്ക് പട്ടികയും പ്രസിദ്ധപ്പെടുത്തുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം റാങ്ക് പട്ടിക ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ഈ വർഷത്തെ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ അവസാനിപ്പിക്കും. അതിനാൽ പ്രവേശനം ലഭിക്കുന്നവർ നിർബന്ധമായും സ്കൂളിൽ ചേരണം.
സ്പോട്ട് അഡ്മിഷനുള്ള മെറിറ്റ് സീറ്റുകൾ ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ട ജില്ലയിലാണ്- 1806 സീറ്റുകൾ. മറ്റ് ജില്ലകളിലെ സീറ്റ് വിവരം. കോട്ടയം-1070, ഇടുക്കി-1042, ആലപ്പുഴ-1014, എറണാകുളം-972, കണ്ണൂർ-663, മലപ്പുറം- 632, തൃശ്ശൂർ-592, കൊല്ലം-569, കാസർകോട്‌-507, പാലക്കാട്-486, കോഴിക്കോട്-337, വയനാട്-209, തിരുവനന്തപുരം-290.



0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder