
ഈ പ്രശ്നം പരിഹരിക്കുന്നതിന് താഴെ കൊടുത്ത നടപടികള്‍ സ്വീകരിക്കുക.
1. സ്പാര്‍ക്കില്‍ Salary Matters >> Change in the month >> LPC entry എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
2. തുടര്‍ന്ന് താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതില്‍ ആദ്യം ഓഫീസും
 എംപ്ലോയിയുടെ പേരും സെലക്ട് ചെയ്യുക. അപ്പോള്‍ വലതു വശത്ത് 
അദ്ദേഹത്തിന്‍റെ LPC യുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ആദ്യത്തെ 
കോളത്തില്‍ കാണുന്ന LPC Date 
മാത്രമേ നമ്മള്‍ നല്‍കേണ്ടതുള്ളൂ. LPC Date എന്ന സ്ഥലത്ത് പ്രസ്തുത 
എംപ്ലോയി ഈ ഓഫീസില്‍ ചേര്‍ന്ന തീയതി മല്‍കിയാല്‍ മതി. അതിന് ശേഷം Confirm 
ബട്ടണ്‍ അമര്‍ത്തുക
ഇതോടു കൂടി ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടായിരിക്കും. എന്നാല്‍ ചില 
ഘട്ടങ്ങളില്‍ AG Pay Slip - ല്‍ കാണുന്ന ബേസിക് പേയും  Present Salary 
Details ല്‍ കാണുന്ന ബേസിക് പേയും വ്യത്യാസമുണ്ടായിരിക്കും. ഇങ്ങനെ 
വ്യത്യാസമുണ്ടെങ്കില്‍ അതും കൂടി സമാനമാക്കിയാല്‍ മാത്രമേ ബില്ല് പ്രോസസ് 
ചെയ്യാന്‍ കഴിയൂ.
AG Pay Slip ലെ ബേസിക് പേ പരിശോധിക്കുന്നതിന് -
Salary Matters >> Change in the month >> AG Pay Slip Details
 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ ഓഫീസും 
എംപ്ലോയിയുടെ പേരും സെലക്ട് ചെയ്താല്‍ AG Pay Slip ലെ എന്‍ട്രികള്‍ 
ലിസ്റ്റ് ചെയ്യും. ഈ ലിസ്റ്റിലെ ഏറ്റവും ആദ്യം കാണുന്ന എന്‍ട്രിയുടെ 
(ഏറ്റവും അടുത്ത Effective Date ) നേരെ കാണുന്ന Select എന്ന ലിങ്കില്‍ 
ക്ലിക്ക് ചെയ്യുക. അപ്പോള്‍ വലതു വശത്ത് ഈ പേ-സ്ലിപ്പിലെ ബേസിക് പേ 
ദൃശ്യമാകും. 
Present Salary യിലെ ബേസിക് പേ പരിശോധിക്കുന്നതിന് 
Salary Matters >> Change in the month >>Present Salary എന്ന 
മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ ഓഫീസും 
എംപ്ലോയിയുടെ പേരും സെലക്ട് ചെയ്താല്‍ ബേസിക് പേ ദൃശ്യമാകും.
ഇവ രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ Present Salary Details ല്‍ 
കാണുന്ന ബേസിക് പേ AG Pay Slip
 ല്‍ കാണുന്ന ബേസിക് പേയ്ക്ക് തുല്യമാക്കേണ്ടതുണ്ട്. Present Salary 
സ്ക്രീനില്‍ ബേസിക് പേ എന്ന ഫീല്‍ഡ് എഡിറ്റ് ചെയ്യാന്‍ സാധ്യമല്ല. 
ആയതുകൊണ്ട് Salary Matters >> Pay Revision 2014 >> Pay 
Revision Editing എന്ന മെനുവില്‍ പ്രവേശിക്കുക. തുടര്‍ന്ന് വരുന്ന 
വിന്‍ഡോയില്‍ ഓഫീസും എംപ്ലോയിയുടെ പേരും സെലക്ട് ചെയ്ത് Basic Pay, Last 
Pay Change Date, Next Increment Date എന്നിവ കൃത്യമായി നല്‍കി Confirm 
ബട്ടണ്‍ അമര്‍ത്തുക. 








0 comments:
Post a Comment