> താൽക്കാലിക ജീവനക്കാർക്ക് പുതിയ വേതന പദ്ധതി | :

താൽക്കാലിക ജീവനക്കാർക്ക് പുതിയ വേതന പദ്ധതി

ദിവസവേതനത്തിലും കരാർ അടിസ്ഥാനത്തിലും സർക്കാരിൽ ജോലി ചെയ്യുന്നവർക്കു തത്തുല്യ തസ്തികകളിലെ സർക്കാർ ജീവനക്കാർക്കു നൽകുന്ന കുറഞ്ഞ ശമ്പളം നൽകുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എല്ലാ വർഷവും വിലസൂചികയുടെ അടിസ്ഥാനത്തിൽ വർധനയും നൽകും. ഇതിനായി 135 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു.

10 വർഷം ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കു പ്രവർത്തനക്ഷമതയുടെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ കരാർ വ്യവസ്ഥയിൽ പുനർനിയമനം നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നും നിയമസഭയിൽ ബജറ്റ് ചർച്ചയുടെ മറുപടിപ്രസംഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ബജറ്റിൽ പ്രഖ്യാപിച്ചതിനു പുറമെ മറ്റു ചില ആനുകൂല്യങ്ങളും പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു:

∙ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ വേതനം കേന്ദ്രവിഹിതം ഉൾപ്പെടെ യഥാക്രമം 6,600 രൂപയും 5,100 രൂപയും ആയിരുന്നത് 10,000 രൂപയും 7,000 രൂപയുമാക്കും.

∙ സ്കൂളുകളിൽ ഉച്ചഭക്ഷണം തയാറാക്കുന്ന ആയമാരുടെ പ്രതിമാസ വേതനം 350 മുതൽ 400 രൂപവരെ എന്നതു 400 മുതൽ 500 രൂപവരെ ആക്കും.

∙ സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1000 രൂപ കൂട്ടി.

∙ ഈറ്റവെട്ട്്-പനമ്പ് തൊഴിലാളികളുടെ മിനിമം കൂലിയും ഡിഎ കുടിശികയും നൽകാനായി അഞ്ചു കോടി രൂപ ഒന്നാം ഘട്ടമായി വകയിരുത്തി.

∙ തയ്യൽ തൊഴിലാളികളുടെ അംശദായകത്തിൽ 10 രൂപകൂടി വർധിപ്പിച്ച്് അവർക്കു നൽകുന്ന മരണാനന്തര സഹായം ഉൾപ്പെടെ വർധിപ്പിക്കും.

∙ ഹോംഗാർഡ്സിന് ദിവസ അലവൻസായി നൂറു രൂപ കൂടി അധികം നൽകും.

∙ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി പെൻഷനായി ഒരു കോടി രൂപ വകയിരുത്തി.

∙ കോഴി, കന്നുകാലി വളർത്തൽ ഉപജീവനമാക്കിയവർക്കു മറ്റു കർഷകർക്കു ലഭിക്കുന്ന വായ്പകളും വൈദ്യുതി സൗജന്യവും, നികുതി ഇളവുകളും ലഭ്യമാക്കും. കൃഷി വകുപ്പ്് 86 നിയോജകമണ്ഡലങ്ങളിൽ നടപ്പാക്കിയ ‘നിറവ്’ കാർഷിക വികസനപദ്ധതി ശേഷിക്കുന്ന 54 നിയോജകമണ്ഡലങ്ങളിലും നടപ്പിലാക്കും.

∙ ഖാദി മേഖലയുടെ ആധുനികവൽക്കരണത്തിനു രണ്ടു കോടി രൂപ വകയിരുത്തും.

∙ സംസ്ഥാനത്തുടനീളം ഹരിതമൈത്രി കാർഷികവിപണികൾ.

∙ മംഗലാപുരം, കോയമ്പത്തൂർ ആശുപത്രികളിൽ ചികിൽസ തേടുന്ന രോഗികൾക്കു കൂടി കാരുണ്യ ബനവലന്റ്് സ്കീമിൽ ആനുകൂല്യം. സെറിബ്രൽ പാൾസി, ഓട്ടിസം, മാനസിക വളർച്ച ഇല്ലായ്മ തുടങ്ങിയവയാൽ കഷ്്ടപ്പെടുന്ന വ്യക്തികളിൽ 80% അധികം വൈകല്യമുള്ളവരുടെ വീടുകളെ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന വീട്ടുകരത്തിൽ നിന്ന് ഒഴിവാക്കി. ‘കനിവ്്’ പദ്ധതിയുടെ പഞ്ചായത്ത്തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എല്ലാ പഞ്ചായത്തിലും ഓരോ അംഗപരിമിതരെ കോ-ഓർഡിനേറ്ററാക്കും.

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder