> Grace Mark for the Scout-Guide students in the Higher Secondary Classes | :

Grace Mark for the Scout-Guide students in the Higher Secondary Classes

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇനി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ക്കും വാര്‍ഷിക പൊതുപരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും
പ്ലസ് വണ്‍, പ്ലസ്ടു ക്ലാസ്സുകളിലായി രണ്ടുവര്‍ഷം സ്‌കൗട്ട്ഗൈഡ് പ്രവര്‍ത്തനങ്ങളില്‍ 80 ശതമാനം ഹാജരുള്ള വിദ്യാര്‍ഥിക്ക് മൂന്ന് ശതമാനമാണ് ഗ്രേസ് മാര്‍ക്ക്. രണ്ടുവര്‍ഷങ്ങളിലായി ചീഫ് മിനിസ്റ്റേഴ്‌സ് ഷീല്‍ഡ് പ്രവര്‍ത്തനങ്ങളില്‍ നാലെണ്ണം പൂര്‍ത്തിയാക്കി ലോഗ് ബുക്ക് സമര്‍പ്പിക്കുന്ന യൂണിറ്റിലെ അംഗങ്ങള്‍ക്ക് അഞ്ച് ശതമാനമുണ്ട്.
രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചവര്‍ക്ക് (യൂണിറ്റ് ലീഡര്‍ അഡ്വാന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം) എട്ട് ശതമാനമാണ് ഗ്രേസ് മാര്‍ക്ക്. 32 മുതല്‍ 90 മാര്‍ക്ക് വരെ ഇത്തരത്തില്‍ ലഭിക്കും.
5500 വിദ്യാര്‍ഥികള്‍ക്ക് ഈവര്‍ഷം ഗ്രേസ് മാര്‍ക്ക് ലഭിക്കും. എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കുന്ന മാനദണ്ഡങ്ങള്‍ തന്നെയാണ് ഹയര്‍ സെക്കന്‍ഡറിക്കും നിശ്ചയിച്ചിരിക്കുന്നത്.
2014ലാണ് ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളിലും ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പ്രവര്‍ത്തനം തുടങ്ങിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ എന്‍.സി.സി, എന്‍.എസ്.എസ്., എസ്.പി.സി. കേഡറ്റുകള്‍ക്ക് ഹൈസ്‌കൂളിലേതുപോലെ ഗ്രേസ് മാര്‍ക്കുണ്ട്. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരുന്നില്ല.
അവര്‍ക്കും അനുവദിക്കണമെന്ന് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഗ്രേസ് മാര്‍ക്ക് അനുവദിക്കാവുന്നതാണെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറും ശുപാര്‍ശ ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 


Grace Mark for Scouit and Guide Students in Higher Secondary

OLD POSTS

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder