സ്കൂൾ വിദ്യാർഥികളുടെ യാത്രാസുരക്ഷ മാർഗനിർദേശങ്ങളായി

സ്കൂൾ വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്കു പ്രത്യേക പരിശോധനാസംഘങ്ങളെ നിയോഗിച്ചു പരിശോധനയും നിരീക്ഷണവും നടത്താൻ മാർഗനിർദേശമായി. അനുവദനീയമായതിൽ കവിഞ്ഞു കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള വാഹനങ്ങളുടെ പിറകിലും വശങ്ങളിലും സ്കൂളിന്റെ ഫോൺ നമ്പർ, ചൈൽഡ് ലൈൻ നമ്പർ, 1098, മറ്റ് എമർജൻസി നമ്പറുകൾ എന്നിവ രേഖപ്പെടുത്തണം. വാഹനത്തിനുള്ളിൽ കുട്ടികളുടെ പേരുവിവരവും രക്ഷാകർത്താക്കളുടെ പേരും ഫോൺ നമ്പറും അടങ്ങിയ പട്ടികയും ഉണ്ടായിരിക്കണം. ഡ്രൈവർമാർ നിർദിഷ്ട യോഗ്യതയും പരിചയവും ഉള്ളവരാണെന്നും സ്വകാര്യ വാഹനങ്ങൾ വിദ്യാഭ്യാസ വാഹനങ്ങളായി ഉപയോഗിക്കുന്നില്ലെന്നു സ്കൂൾപരിസരത്തു തന്നെ പരിശോധന നടത്തി ഉറപ്പാക്കും. വാഹനങ്ങളിൽ അഗ്‌നിശമന ഉപകരണം, വേഗപ്പൂട്ട്, എമർജൻസി എക്സിറ്റ് എന്നിവ പ്രവർത്തനക്ഷമമാണെന്ന് ആർടിഒമാർ ഉറപ്പാക്കണം.

ഇഐബി വാഹനങ്ങളിൽ നിർബന്ധമായും ഡോർ അറ്റൻഡന്റ് ഉണ്ടായിരിക്കണം. ഇവർ സ്റ്റോപ്പുകളിൽ കുട്ടികളെ റോഡ് കുറുകെ കടക്കാൻ സഹായിക്കണം. സ്റ്റേജ് കാര്യേജുകളിൽ സ്കൂൾ കുട്ടികളെ കയറ്റുന്നതിനു വിമുഖത കാണിക്കുന്നവർ, അപമര്യാദയായി പെരുമാറുന്ന സ്വകാര്യ ബസ് ഉടമകൾ, ജീവനക്കാർ എന്നിവർക്കെതിരെ കർശന നടപടി ഉണ്ടാകും. എല്ലാ സ്കൂളിലും ഒരു അധ്യാപകനെ ട്രാഫിക് നോഡൽ ഓഫിസറായി നിയമിക്കണം.

വിദ്യാർഥികളുടെ യാത്രാപ്രശ്നങ്ങൾ നിരന്തരമായി നിരീക്ഷിച്ച് അപ്പപ്പോൾ പരിഹാരമുണ്ടാക്കാനും വിവിധ എജൻസികളുടെ (പൊലീസ്, വിദ്യാഭ്യാസ വകുപ്പ് മുതലായവ) സഹായം തേടാനുമായി ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ നിയോഗിക്കണം. ഈ ഉദ്യോഗസ്ഥന്റെ ഫോൺനമ്പർ എല്ലാ സ്കൂൾ അധികാരികൾക്കും ട്രാഫിക് നോഡൽ ഓഫിസർക്കും നൽകണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചു.


 

:

e-mail subscribition

Enter your email address:

GPF PIN Finder