ഒഴിവാക്കാം ഓണ്‍ലൈന്‍ അബദ്ധങ്ങള്‍

എന്റെ കംപ്യൂട്ടറില്‍ ആന്റി വൈറസ് ഉണ്ടല്ലോ. പിന്നെ എങ്ങിനെയാണ് ഒരു അശ്ളീല വീഡിയോ എന്റെ ഫെയ്സ്ബുക്ക് അക്കൌണ്ടില്‍നിന്നു പോസ്റ്റ് ആയത്?  ഡെബിറ്റ് കാര്‍ഡ് പാസ്വേര്‍ഡ് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, പിന്നെങ്ങിനെ എന്റെ അക്കൌണ്ടില്‍നിന്ന് 10,000 രൂപ ആരോ തട്ടിയെടുത്തു? ഇത്തരം ചോദ്യങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതൊന്നും നിങ്ങള്‍ക്ക് സംഭവിക്കാതിരിക്കാന്‍ എന്തു ചെയ്യാന്‍കഴിയും? 
പാസ് വേര്‍ഡ്: 
നിങ്ങളുടെ ഇ–മെയില്‍ പാസ്വേര്‍ഡ് ആകട്ടെ, ഫെയ്സ്ബുക്ക് പാസ്വേര്‍ഡ് ആകട്ടെ, അത് അക്കങ്ങളും, അക്ഷരങ്ങളും, കുത്തും കോമയും ഒക്കെക്കൂടിയുള്ള ഒന്നാക്കുന്നതാണ് ഉത്തമം. കൂടാതെ അത് ഇടയ്ക്കിടയ്ക്ക് മാറ്റുന്നതും നല്ലതാണ്. https://strongpasswordgenerator.com/ പോലെയുള്ള സേവനങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് കടിച്ചാല്‍ പൊട്ടാത്ത പാസ് വേര്‍ഡുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. റിമെമ്പര്‍ പാസ് വേര്‍ഡ്” എന്നത് നിങ്ങള്‍ സേവനത്തിന്റെ സൈറ്റിലോ, നിങ്ങളുടെ കംപ്യൂട്ടറിലോ 'ശരി' ഇടുന്നുണ്ടെങ്കില്‍ ശ്രദ്ധിച്ചുവേണം. കംപ്യൂട്ടര്‍/ഫോണ്‍ നിങ്ങളുടെ കൈയില്‍നിന്നു നഷ്ടപ്പെട്ടാലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചുവേണം ഈ “'ശരി'” ഇടല്‍. ടു ഫാക്റ്റര്‍ ഓതെന്റിക്കേഷനുള്ള സേവനമാണെങ്കില്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്. അത് എന്താണെന്നോ? രണ്ട് പാസ് വേര്‍ഡ്. ഒന്ന് നമ്മള്‍ക്ക് സാധാരണയുള്ള പാസ് വേര്‍ഡ്; മറ്റൊന്ന് ഫോണ്‍/മെയില്‍വഴിയുള്ള ഒടിപി. ഉദാഹരണത്തിന് ജി–മെയിലില്‍ ടു ഫാക്റ്റര്‍ ഓതെന്റിക്കെഷന്‍ ആക്ടിവേറ്റ് ചെയ്യാന്‍ https://myaccount.google.com/securtiy  സന്ദര്‍ശിക്കുക. 
ലിങ്ക് ക്ളിക്കുമ്പോള്‍:
ലിങ്കുകള്‍ ശ്രദ്ധിച്ച് ക്ളിക് ചെയ്യുക. ക്ളിക് ചെയ്ത ലിങ്ക് ഫെയ്സ്ബുക്ക്, ജി–മെയില്‍ ഒക്കെവഴി നിങ്ങളോട് ലോഗിന്‍ ചെയ്യാന്‍ പറയുന്നെങ്കില്‍ ഒന്ന് ശ്രദ്ധിച്ചുവേണം മുന്നോട്ടു പോകുന്നത്. ഒരു വീഡിയോ കാണാന്‍ ലോഗിന്‍ചെയ്യേണ്ട അവസ്ഥയാണെങ്കില്‍, ആ വീഡിയോ ഒഴിവാക്കുന്നതാകും നല്ലത്. ഇത്തരം ലോഗിനുകള്‍ തട്ടിപ്പാണെന്നല്ല ഇവിടെ പറയുന്നത് —  ഒരു പുതിയ സേവനത്തില്‍ ചേരുന്നതിന് ജി–മെയില്‍/എഫ്ബി വഴി ലോഗിന്‍ചെയ്യുന്നപോലെയല്ല വീഡിയോ കാണാന്‍ ലോഗിന്‍ ചെയ്യുന്നത്. ഇ–മെയില്‍വഴി വരുന്ന ലിങ്കുകളും അറ്റാച്ച്മെന്റുകളും തുറക്കുമ്പോഴും ഇതുപോലെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വര്‍ഷങ്ങളായി നടക്കുന്ന ഫേക്ക് ലോഗിന്‍ പേജ് തട്ടിപ്പ്,  അതായത് ജി–മെയില്‍, അല്ലെങ്കില്‍ നിങ്ങളുടെ ബാങ്കിന്റെ ലോഗിന്‍ സ്ക്രീന്‍ എന്ന് തോന്നിപ്പിക്കുന്ന പേജുകള്‍ ലിങ്ക് ആയോ, അറ്റാച്ച്മെന്റ് ആയോ നിങ്ങളുടെ മെയിലില്‍ വരുന്നു; എല്ലാ വിവരവും കള്ളപ്പേജില്‍ പൂരിപ്പിച്ചാല്‍ അപ്പോള്‍തന്നെ അതെല്ലാം തട്ടിപ്പുകാരന്റെ പക്കല്‍ എത്തി. പിന്നെ നഷ്ടങ്ങള്‍ നിങ്ങളുടെ ഉറ്റതോഴന്‍. ഇത്തരം അറ്റാച്ച്മെന്റ് രൂപത്തില്‍ വരുന്ന ഫോമുകള്‍ തുറക്കാതിരിക്കുക. ലിങ്കുകള്‍ തുറക്കുമ്പോള്‍ നിങ്ങളുടെ ബ്രൌസറിന്റെ അഡ്രസ് ബാറിലുള്ള വിലാസം ശരിക്കുമുള്ള ബാങ്കിന്റെ/സേവനത്തിന്റെ ആണോ എന്ന് തീര്‍ച്ചപ്പെടുത്തുക. കൂടാതെ വിലാസത്തിന്റെ തുടക്കത്തില്‍ വരേണ്ട എന്നില്ലെങ്കില്‍ നിങ്ങളുടെ വിവരങ്ങളൊന്നും അങ്ങോട്ട് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.


OLD POSTS

 

:

e-mail subscribition

Enter your email address:

GPF PIN Finder