> പാന്‍ കാര്‍ഡ് നിര്‍ബന്ധമുള്ള സാമ്പത്തിക ഇടപാടുകൾ | :

പാന്‍ കാര്‍ഡ് നിര്‍ബന്ധമുള്ള സാമ്പത്തിക ഇടപാടുകൾ

കള്ളപ്പണത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പണമിടപാടുകള്‍, വസ്തു കൈമാറ്റം, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ തുടങ്ങി ഇടത്തരക്കാര്‍ ഏറ്റവും കൂടുതല്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ ഇനിമുതല്‍ പാന്‍ നമ്പറിന്റെ കൂടെയാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ജനവരി ഒന്ന് മുതല്‍ പദ്ധതി പ്രാബല്യത്തില്‍വരും.
ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന തുകയ്ക്കുള്ള വില്‍പനയ്ക്കും വാങ്ങലിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശമുണ്ടായത്. പാന്‍ കാര്‍ഡ് നിര്‍ബന്ധമുള്ള സാമ്പത്തിക ഇടപാടുകളാണ് ഇനി പറയുന്നത്
വസ്തു ഇടപാടുകള്‍
നിലവില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ വരുന്ന വസ്തു ഇടപാടുകള്‍ക്കാണ് പാന്‍ നിര്‍ഡബന്ധമാക്കിയിരുന്നത്. എന്നാല്‍ ജനുവരി ഒന്നുമുതല്‍ ഇടപാട് 10 ലക്ഷം രൂപയില്‍ അധികമാണെങ്കില്‍മാത്രം പാന്‍ കാര്‍ഡ് നല്‍കിയാല്‍ മതി. കൂടാതെ സ്റ്റാമ്പ് വാല്യുവേഷന്‍ അധികാരി വസ്തുവിന് 10 ലക്ഷത്തിന് മുകളില്‍ വിലയിട്ടാലും അതിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ പാന്‍ കാര്‍ഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 50,000 ന് മുകളില്‍ ഉള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്.  ബാങ്കുകളിലെ ഓരോ പുതിയ നിക്ഷേപത്തിനും പാന്‍ നിര്‍ബന്ധമാണ്. എന്നാല്‍ അടിസ്ഥാന സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് പാന്‍ നിര്‍ബന്ധമല്ല. എന്നാല്‍ ഒരുദിവസം 50,000ന് മുകളില്‍ നിക്ഷേപം നടത്തിയാല്‍ പാന്‍കാര്‍ഡ് രേഖപ്പെടുത്തേണ്ടതായിവരും.
പാന്‍ കാര്‍ഡിന്റെ പരിധിയിലേക്ക് ഇത്തവണ സഹകരണ ബാങ്കുകളേയും കൊണ്ടുവന്നിട്ടുണ്ട്. അതേസമയം ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ പാന്‍ കാര്‍ഡ് വേണ്ട.
ഹോട്ടല്‍ ബില്‍
ഒറ്റത്തവണ ഹോട്ടല്‍ ബില്ലിനുള്ള പാന്‍ കാര്‍ഡ് പരിധി 25,000ല്‍ നിന്ന് 50,000 ആക്കിയിട്ടുണ്ട്. ഏതുരീതിയില്‍ പണമടച്ചാലും പാന്‍നമ്പര്‍ രേഖപ്പെടുത്തണമെന്ന നിബന്ധന ഓഴിവാക്കി. പകരം കാഷ് പേയ്‌മെന്റിന് മാത്രം പാന്‍ നിര്‍ബന്ധമാക്കി.
വിദേശയാത്രകള്‍ നടത്തുമ്പോള്‍ ട്രാവല്‍ ഏജന്റിന് നല്‍കുന്നത് സഹിതം ചിലവ് 50,000 കടന്നാല്‍ പാന്‍ രേഖപ്പെടുത്തണം. നിലവില്‍ പരിധി 25,000 ആണ്. എന്നാല്‍ പണമായി നല്‍കുന്ന ഇടപാടുകള്‍ക്ക് മാത്രം പാന്‍ രേഖപ്പെടുത്തിയാല്‍ മതി.
രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ 

രണ്ട് ലക്ഷത്തിനു മുകളിലുളള എല്ലാ ഇടപാടുകള്‍ക്കും പാന്‍ നിര്‍ബന്ധമാണ്. ഒരുലക്ഷം രൂപയില്‍ നിന്നാണ് പരിധി ഉയര്‍ത്തിയത്. കൂടാതെ പേയമെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ട് പ്രകാരം  50,000 ന് മുകളില്‍ വരുന്ന കാഷ് പേയ്‌മെന്‌റുകള്‍ ഒരു വര്‍ഷത്തില്‍ നടത്തിയാലും പാന്‍ കാര്‍ഡ് നല്‍കേണ്ടതായി വരും.  എല്ലാ തരത്തിലുളള ഇടപാടുകള്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്
ക്രഡിറ്റ് കാര്‍ഡ്
ക്രഡിറ്റ് കാര്‍ഡിന്റെ കാര്യത്തില്‍ നിലവിലേത് പോലെ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.
ഒരു ദിവസം 50,000ല്‍ അധികം തുക വരുന്ന ബാങ്ക് ഓവര്‍ ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍, ബാങ്കേഴ്‌സ് ചെക്കുകള്‍ എന്നിവ വാങ്ങുന്നതിന് പാന്‍ നിര്‍ബന്ധമാണ്.
ഓഹരി ഇടപാട്
ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരി വാങ്ങുമ്പോള്‍ ഇടപാട് ഒരുലക്ഷം രൂപയിലധികമാണെങ്കില്‍  പാന്‍ കാര്‍ഡ് നല്‍കണം. കൂടാതെ ഡി മാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനും പാന്‍ നിര്‍ബന്ധമാണ്
കടപ്പത്രങ്ങള്‍, സെക്യൂരിറ്റികള്‍, മ്യൂച്വല്‍ ഫണ്ട്
കമ്പനികളുടെ ഡിബഞ്ചറുകള്‍, ബോണ്ടുകള്‍, കൂടാതെ ആര്‍.ബി.ഐ ഇറക്കുന്ന ബോണ്ടുകള്‍ എന്നിവയ്ക്കായി 50,000ല്‍ കൂടുതല്‍ മുടക്കുന്നത് പാന്‍ കാര്‍ഡിന്റെ പരിധിയിലാക്കിയിട്ടുണ്ട്.
50,000 രൂപയില്‍ കൂടുതല്‍ മുടക്കി മ്യൂച്ചല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങുന്നതിന് പാന്‍കാര്‍ഡ്  നിര്‍ബന്ധമാണ്.
ഒരുലക്ഷത്തിന് മുകളിലുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോഴും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്
ഇന്‍ഷുറന്‍സ് പ്രീമിയം
ഒരുവര്‍ഷത്തില്‍ 50,000 രൂപയ്ക്ക് മുകളില്‍ വരുന്ന ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ അടയ്ക്കുന്നവരും ഇനി പാന്‍ കാര്‍ഡ് കാണിക്കേണ്ടിവരും
മൊബൈല്‍ കണക്ഷന്‍, വാഹനങ്ങള്‍
ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ ഏടുക്കുന്നതിന് പാന്‍ വേണമെന്നുള്ളത് നിര്‍ത്തലാക്കി.
ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള എല്ലാ വാഹന ഇടപാടുകളും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ഇക്കാര്യത്തില്‍ പുതിയ മാറ്റങ്ങളൊന്നുമില്ല.






 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder