> ടൈപ്പിങ് പഠിക്കാം ഓണ്‍ലൈനില്‍ | :

ടൈപ്പിങ് പഠിക്കാം ഓണ്‍ലൈനില്‍

ടൈപ്പ്റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും, ടൈപ്പ്റൈറ്ററുകളും ഒക്കെ നമ്മുടെ നാട്ടില്‍നിന്ന് കുറെയൊക്കെ അപ്രത്യക്ഷ മായെങ്കിലും ടൈപ്പിങ് എന്നത് അറിയുന്നത് ഇന്നത്തെ കംപ്യൂട്ടര്‍ യുഗത്തിലും നിങ്ങള്‍ക്ക് ഗുണംചെയ്യും. സ്മാര്‍ട്ട് ഫോണുകളൊക്കെ വന്നെങ്കിലും ഓഫീസിലെ ജോലികള്‍ കുറെ വര്‍ഷംകൂടി കംപ്യൂട്ടര്‍ അധിഷ്ഠിതംതന്നെ ആകും. ചെറിയ ഡിവൈസുകള്‍ അത് ടാബുകളാകട്ടെ, സ്മാര്‍ട്ട് ഫോണുകളാകട്ടെ —ഓഫീസിലിരുന്നു ചെയ്യുന്ന ജോലിക്ക് ഉപയോഗത്തില്‍ പ്രചാരം നേടാന്‍ ഇനിയും കാലമെടുക്കും. ടാബ് ഉപയോഗിച്ച് ഓഫീസുകളില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ കൂടെ ഒരു കീബോഡ് നിര്‍ബന്ധം, അല്ലെങ്കില്‍ ചെറിയ സ്ക്രീനില്‍ അക്ഷരങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ തപ്പിത്തടഞ്ഞ് അങ്ങും ഇങ്ങും അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കും.

ടൈപ്പ്റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇല്ലാത്ത ഈ ലോകത്ത് നമ്മള്‍ എങ്ങിനെ ടൈപ്പ്ചെയ്യാന്‍ പഠിക്കും? അതിനുമുണ്ടല്ലോ  സൈറ്റ്  www.typing.com എന്ന സേവനം ഉപയോഗിച്ച് നിങ്ങള്‍ക്ക് ടൈപ്പ്ചെയ്യാന്‍ പഠിക്കുക മാത്രമല്ല, സ്വയം നിങ്ങളെ പരീക്ഷിക്കുകയും ചെയ്യാം. കൂടാതെ ടൈപ്പ് സംബന്ധമായ കളികളും ഒക്കെ ഈ സൈറ്റില്‍ ലഭ്യമാണ്. ഇനി നിങ്ങള്‍ ഒരു ടൈപ്പ്റൈറ്റിങ് ഇന്‍സ്ട്രക്ടര്‍ ആയിരുന്നോ പണ്ട്? പഴയ പരിപാടി വീണ്ടും തുടങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അതിനും ഈ സേവനത്തില്‍ സൌകര്യമുണ്ട്. നിങ്ങളുടെ ഒരു ‘ക്ളാസ് മുറി’ ഇവിടെ തുറക്കാനും, അതുവഴി വിദ്യാര്‍ഥികള്‍ക്ക് ടൈപ്പ് പരീക്ഷകള്‍ കൊടുക്കാനും ഒക്കെയുള്ള സൌകര്യം. ഇനി നിങ്ങള്‍ ഒരു സ്ഥാപനം നടത്തുകയാണെങ്കില്‍ അവിടെയുള്ള ജീവനക്കാരെ ഈ സേവനംവഴി ടൈപ്പ് പഠിപ്പിക്കാം.

കഴിഞ്ഞയാഴ്ചയില്‍ മാത്രം 22 ലക്ഷം പേര്‍ ഈ സേവനം ഉപയോഗിച്ച് ടൈപ്പ്ചെയ്ത് നോക്കിയിട്ടുണ്ട്. അവരെല്ലാംകൂടെ കഴിഞ്ഞയാഴ്ച ഇവിടെ ചെലവാക്കിയത് മൂന്നുലക്ഷത്തില്‍പ്പരം മണിക്കൂര്‍. 2005ല്‍ ആരംഭിച്ച teaching.com എന്ന കമ്പനി യുടെ സേവനമാണ് typing.com. 2008 മുതല്‍  typing.com ലോകത്തെ ഏറ്റവും പ്രചാരത്തിലുള്ള ടൈപ്പിങ് സേവനമാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ടൈപ്പ്റൈറ്റിങ് അറിയുന്നതുകൊണ്ട് ഗുണങ്ങള്‍ പലതുണ്ട്. അതില്‍ പ്രധാനം വേഗത്തില്‍ ജോലിചെയ്യുന്നതുകൊണ്ട് നിങ്ങള്‍ക്കുണ്ടാകുന്ന സമയലാഭമാണ്.


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder