‘ഹരിതവിദ്യാലയ പുരസ്കാരം’ അപേക്ഷ ക്ഷണിച്ചു

പരിസ്ഥിതി സംരക്ഷണത്തിനും പൊതുജന സേവനത്തിലും മികവുകാട്ടിയ ഹൈസ്കൂളുകൾക്കു സർക്കാർതല അവാർഡിനായി മലിനീകരണ നിയന്ത്രണ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനു 25,000, 15,000, 10,000 എന്നീ ക്രമത്തിലും സംസ്ഥാനതലത്തിൽ 50,000, 25,000 ക്രമത്തിലും നൽകും.
സ്കൂൾ ക്യാംപസിലെ മാലിന്യ സംസ്കരണം, ജല ലഭ്യത, ഇക്കോ ക്ലബ്, നാച്ചറൽ ക്ലബ് തുടങ്ങിയവയുടെ പ്രവർത്തനം ജല സംരക്ഷണം, ശുചിത്വ മാസാചരണം, ആരോഗ്യ ബോധവൽക്കരണം, പരിസ്ഥിതി സംരക്ഷണത്തിനായി ലഭിച്ച അവാർഡുകൾ തുടങ്ങിയവ പരിഗണിക്കും. അപേക്ഷ ഡിസംബർ 31 നു മുൻപ് മലനീകരണ നിയന്ത്രണ ബോർഡിന്റെ കേന്ദ്ര ഓഫിസിൽ ലഭിക്കണം.


Circular

website : http://keralapcb.nic.in/


 

:

e-mail subscribition

Enter your email address:

GPF PIN Finder