> MINORITY PRE-METRIC SCHOLARSHIP 2015-16 | :

MINORITY PRE-METRIC SCHOLARSHIP 2015-16

2015-16 വര്‍ഷത്തെ Minority Pre-Metric Scholarship-ന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് (Last Date September-10) മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം മുതല്‍ 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ (Last Date October-15 )കേന്ദ്രസര്‍ക്കാരിന്റെ സ്കോള്ര‍ഷിപ്പ് പോര്‍ട്ടലായ scholarships.gov.in-ലും ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളുടേത് scholarship.itschool.gov.in-ലുമാണ് നല്‍കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ സര്‍ക്കുലറുകള്‍ പുറത്തിറങ്ങിയത് അനുബന്ധമായി ചുവടെ ചേര്‍ക്കുന്നു.

CLICK Here  for On line Link For Classes 1-8 

login help :Select District >Select Sub District > Select School >Username School Code > Password School Code (പാസ്സ്‌വേർഡ്‌ സ്കൂൾ കോഡ് തന്നെ നല്കി  ലോഗിൻ ചെയ്തു പാസ്സ്‌വേർഡ്‌  Change  ചെയ്യുക - ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകൾ ) 
9,10 ക്ലാസുകളുടേത് ഓരോ വിദ്യാര്‍ഥിയെയും പോര്‍ട്ടലില്‍ പ്രത്യേകം പ്രത്യേകംരജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. (സ്കൂളിന്റെ USERNAME PASSWORD ഉപയോഗിച്ചല്ല ചെയ്യേണ്ടത്). ഇത് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം OPERATIONAL GUIDELINE നന്നായി വായിച്ചു നോക്കി മാത്രം ചെയ്യുക.

Minority Pre-Metrc  Scholarship  Declaration  Form 
 
9,10 ക്ലാസുകളുടെ ഡേറ്റാ എന്‍ട്രി നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
National Scholarship ( Minority Pre-matric STD -9-10 ) Data Entry User Guide | Video Link
  • ആദ്യമായി ഇവിടെ നിന്നും ലഭിക്കുന്ന   ലിങ്ക് വഴി കുട്ടിയെ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക
  • ഇപ്പോള്‍ നല്‍കുന്ന ഫോണ്‍ നമ്പര്‍ ഈ അധ്യയനവര്‍ഷം മാറ്റാന്‍ സാധിക്കില്ല എന്നതിനാല്‍ മാറാത്ത കുട്ടിയുടെ മൊബൈല്‍ നമ്പര്‍ നല്‍കണം
  • തുറന്ന് വരുന്ന ബോക്സില്‍ * അടയാളമുള്ള എല്ലാField-കളും നിര്‍ബന്ധമായും Fill ചെയ്യുക
  • Date of Birth, Combo Box-ല്‍ നിന്നും തന്നെ Select ചെയ്യണം
  • എല്ലാ ഫീല്‍ഡുകളും ഫില്‍ ചെയ്ത്  കഴിയുമ്പോള്‍  Temporary Id ലഭിക്കും. ഈ Id നോട്ട് ചെയ്യണം. (പിന്നീട് എപ്പോഴെങ്കിലും ലോഗിന്‍ ചെയ്യുമ്പോള്‍ ഈ ID-യും DATE OF BIRTH-ഉം ഉപയോഗിച്ചാണ് LOGIN ചെയ്യേണ്ടത്)
  • തുടര്‍ന്ന് വരുന്ന പേജില്‍ രക്ഷകര്‍ത്താവിന്റെ occupation എന്നതില്‍ തന്നിരിക്കുന്നത് ഉണ്ടെങ്കില്‍ മാത്രം സെലക്ട് ചെയ്യുക
  • തുടര്‍ന്ന് Save and Continue ക്ലിക്ക് ചെയ്യുക.അപ്പോള്‍ Accadeic Details നല്‍കുന്നതിനുള്ള പേജ് ലഭിക്കും
  • ഇവിടെ Select Your Institution എന്നതിന് നേരെ State, Kerala എന്നിവ തിരഞ്ഞെടുക്കുക
  • തുടര്‍ന്ന് Get Institution list search ല്‍ Search(Key word ഉപയോഗിച്ച് ) തിരഞ്ഞ് കണ്ടെത്തി സിലക്ട് ചെയ്യുക.ഏതെങ്കിലും വിദ്യാലയങ്ങള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഐ ടി സ്കൂള്‍ DRC യുമായി ബന്ധപ്പെടണം.
  • ആ ക്ലാസിലേക്ക് പ്രവേശനം നല്‍കിയ തീയതി May 2, 2015 എന്നത് Combo Box ഉപയോഗിച്ച് തിരഞ്ഞെടുക്കുക തുടര്‍ന്ന് Admission Type എന്നത് Regular എന്ന് നല്‍കുക. Previous Accademic Details നല്‍കേണ്ടതില്ല.
  • തുടര്‍ന്ന് Scheme Details എന്ന പേജാണ് ഫില്‍ ചെയ്യേണ്ടത്. ഇവിടെ List of Eligible Schemes എന്നതിന് നേരെ Tick Mark നല്‍കുക.
  • Show Required Documents-ല്‍ ഒരെണ്ണമെങ്കിലും തിരഞ്ഞെടുത്തിരിക്കണം എങ്കില്‍ മാത്രമേ ബാക്കി വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ. 100KB യില്‍ താഴെയുള്ള ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യേണ്ടത്, Income, Caste Certificateകള്‍ സ്കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. HM Declaration, Bank Passbook-ന്റെ അക്കൗണ്ട് നമ്പര്‍, IFSC Code, പേര് ഇവയുള്ള പേജിന്റെ കോപ്പി (അക്കൗണ്ട് കുട്ടിയുടെ പേരില്‍ തന്നെയുള്ളതാവണം) എന്നിവ നിര്‍ബന്ധമായും സ്കാന്‍ ചെയ്ത് Upload ചെയ്തിരിക്കണം.  തുടര്‍ന്ന് Save and Continue നല്‍കുക. Photo/Image  Resizing  for online - Link-1 , Link -2
  • തുടര്‍ന്ന് ബാങ്ക് വിവരങ്ങള്‍ നല്‍കണ്ട പേജിലെ വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുക.
  • തുടര്‍ന്ന് Contact Details-ലെ വിശദാംശങ്ങളും നല്‍കി Save and Continue ചെയ്യുക   . തുടര്‍ന്ന് വരുന്ന Declaration Page-ല്‍ ടിക്ക് മാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും ശരിയാണെന്നുറപ്പ് വരുത്തുക. ടിക്ക് മാര്‍ക്ക് നല്‍കിയാല്‍ പിന്നെ Edit ചെയ്യാന്‍ കഴിയില്ല.
  • Confirm ചെയ്ത് കഴിയുമ്പോള്‍ ഇടത് ഭാഗത്ത് രണ്ടാമത്തെ Icon, Click ചെയ്ത് പ്രിന്റ് എടുക്കുക. ഇത് ഒപ്പിടുവിച്ച് സൂക്ഷിക്കണം. 
  •  (9,10 ക്ലാസുകളിലെ സ്റ്റുഡന്റ് രജിസ്ട്രേഷനായി ഇപ്പോള്‍ നല്‍കുന്ന ഫോണ്‍ നമ്പര്‍ ഈ അധ്യയനവര്‍ഷം മാറ്റാന്‍ സാധിക്കില്ല.)
  • OPERATIONAL GUIDELINE for Students Registration in National Scholarships Portal
  • തുടര്‍ന്ന് നല്‍കിയ അപേക്ഷകള്‍ സ്കൂള്‍ തലത്തില്‍ Verify  ചെയ്യണം. ഇതിനായി സ്കൂളിന് User Name & Password ഐടി സ്കൂള്‍ ലഭ്യമാക്കും. Window-യുടെ വലത് വശത്തുള്ള Who Am I Institution-ല്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ബോക്സില്‍ Username,Password (ചുരുങ്ങിയത് 8 Character including Special Character) ഇവ നല്‍കി ലോഗിന്‍ ചെയ്ത് വേണം ഇത് പൂര്‍ത്തീകരിക്കാന്‍ 
  • അപേക്ഷിക്കുന്നതിന് യോഗ്യരായവര്‍

  1. ഗവ. / എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് /CBSE&ICSE സ്കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട (മുസ്ലീം, കൃസ്ത്യന്‍, സിഖ്, പാഴ്സി, ബുദ്ധിസ്റ്റ്, ജൈന്‍) വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
  2. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്
  3. മുന്‍വര്‍ഷത്തെ പൊതു പരീക്ഷയില്‍ 50%-മോ അതിലധികമോ മാര്‍ക്കുകള്‍ ഉള്ളവരായിരിക്കണം. ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഈ നിബന്ധന ബാധകമല്ല.
  4. ഒരു കുടുംബത്തിലെ പരമാവധി  രണ്ട് കുട്ടികള്‍ക്ക് മാത്രമേഅപേക്ഷ സമര്‍പ്പിക്കാനാവൂ.
  5. അപേക്ഷയോടൊപ്പം (മാതൃക ചുവടെ) മതം, വരുമാനം ഇവ തെളിയിക്കുന്നതിനുള്ള സത്യവാങ്ങ്മൂലങ്ങള്‍ രക്ഷകര്‍ത്താവ് സാക്ഷ്യപ്പെടുത്തിയത് സമര്‍പ്പിക്കണം .(സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വന്തയായി എഴുതി നല്‍കിയ സത്യവാങ്ങമൂലവും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട അധികാരി നല്‍കുന്ന സാക്ഷ്യപത്രവുമാണ് നല്‍കേണ്ടത്.) 
  6. സത്യവാങ്ങ്മൂലങ്ങള്‍ വെള്ള പേപ്പറില്‍ നല്‍കിയാല്‍ മതി. മുദ്രപത്രം ആവശ്യമില്ല.
  7. സ്കൂള്‍ മാറി വന്ന വിദ്യാര്‍ഥികളുടെ മുമ്പ് പഠിച്ച വിദ്യാലയത്തിലെ മാര്‍ക്ക് ലിസ്റ്റുമായി ഒത്ത് നോക്കി പ്രധാനാധ്യാപകര്‍ ബോധ്യപ്പെടേണ്ടതാണ്.
  8. മുമ്പ് പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചവരെ RENEWAL എന്ന് നിര്‍ബന്ധമായും സൂചിപ്പിച്ചിരിക്കണം.
  9. രക്ഷകര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് വിശദാംശങ്ങള്‍ ( അക്കൗണ്ട് നമ്പര്‍, IFSC കോഡ്, ബാങ്കിന്റെ പേര് ഇവ പാസ്ബുക്കിന്റെ പകര്‍പ്പുമായി ഒത്ത് നോക്കി ഉറപ്പ് വരുത്തിയത്), ആധാര്‍ ലഭിച്ച വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ എന്നിവ അപേക്ഷയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
  10. കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ലഭിക്കുന്ന Application Number അപേക്ഷാ ഫോമില്‍ എഴുതിച്ചേര്‍ക്കുന്നതിനും അപേക്ഷകള്‍ Verified ബട്ടണ്‍ ക്ലിക്ക് ചെയ്ത് കണ്‍ഫേം ചെയ്യുന്നതിനും സ്കൂള്‍ അധികാരികള്‍ ശ്രദ്ധിക്കണം.
  11. Consolidated List AEO-ക്കോ(LP/UP സ്കൂളുകള്‍) DEO-ക്കോ(High School) സമര്‍പ്പിക്കണം. (അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ക്രോഡീകരിച്ച ലിസ്റ്റിനൊപ്പം അപേക്ഷകളും AEO/DEO-ക്ക് നല്‍കേണ്ടതാണ്)
  12. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളുടെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ഐ ടി സ്കൂളിന്റെ സൈറ്റില്‍ Username, Password ഇവ നിലവില്‍ സ്കൂള്‍കോഡായി  നല്‍കിയിരിക്കുന്നു ആദ്യതവണ പാസ്‌വേഡ് മാറ്റാന്‍ മറക്കരുത്
  13. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം ജൂലൈ 31,2015
  14. അപേക്ഷയില്‍ കുട്ടികളുടെ ഒപ്പ് നിര്‍ബന്ധം( 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷാ ഫോമില്‍ രക്ഷകര്‍ത്താവിന്റെ ഒപ്പ് ആയാലും മതി)
  15. അപേക്ഷാഫോമില്‍ കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ ഉള്‍പ്പെടുട്ടണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്.
  16. 9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് അപേക്ഷ നേരിട്ട് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കില്‍ കുട്ടിയെ ആദ്യം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന Username , Password ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.(Applying procedures for Scholarship Schemes for both Fresh and Renewal are given below:
    Fresh: 1st step - Student have to go with the option “Student Login”, on the home page of National Scholarships Portal. Fill up the application as per the instructions given by the system then click on save button. After saving, student will get a “Temporary ID”. The system will instruct the applicant to submit his/her Temporary ID and date of birth to fill subsequent details. Once registration is complete on click of submit button, a Permanent Registration ID is generated which can be used for Renewal and tracking the status of application
    Renewal: 1st step - Renewal Students have to apply with their Permanent id which they got previous year. Student can also use Forgot Registration ID to retrieve their ID.)
  17. Pre Matric Scholarship (IX and X) site ല്‍ School ന്റെ പേര് ഇല്ലെങ്കില്‍ School Register ചെയ്യുന്നതിനുള്ള മാര്‍ഗം ചുവടെ. https://scholarships.gov.in/main.do എന്ന site ല്‍ പ്രവേശിച്ച് Services എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന വിന്റോയില്‍ Find School/college എന്ന option ല്‍ ക്ലിക്ക് ചെയ്ത് school ഉണ്ടോ‌യെന്ന് പരിശോധിക്കുക. ഇല്ലെങ്കില്‍ വലതുവശത്തുള്ള Register School/college എന്ന option ല്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്കി Submit for Approval ക്ലിക്ക് ചെയ്യുക
നിര്‍ദ്ദേശങ്ങള്‍ പ്രധാനാധ്യാപകര്‍  AEO/DEO & അപേക്ഷകര്‍  Application Form OPERATIONAL GUIDELINE for Students Registration in National Scholarships Portal

DOWNLOADS
1.Minority Pre-Metric Scholarship 2015-16 (STD 1-8) - website
2.Minority Pre-Metric Scholarship 2015-16 (STD 9-10) - website
3.Minority Pre-Metric Scholarship 2015-16 Application Form 
4.Minority Pre-Metric Scholarship 2015-16- Instructions For Applicants | Instructions For HM | Instructions For AEO/DEO 
5.Minority Pre-Metric Scholarship 2015-16 (STD 9-10 ) Instructions 
6.National Scholarship Portal
7.Minority Pre-Metrc Scholarship  Declaration  Form  

Help line : 040 -23120500 (501,502,503,504 ,505) 

OLD POSTS


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder