> സ്മാർട്ഫോൺ ബാറ്ററികളെക്കുറിച്ച് അറിയേണ്ടത് എന്തെല്ലാം ? | :

സ്മാർട്ഫോൺ ബാറ്ററികളെക്കുറിച്ച് അറിയേണ്ടത് എന്തെല്ലാം ?

ലാപ്ടോപ്, ടാബ്‌ലെറ്റ്, സ്മാർട്ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ പരാതിപ്പെടുന്നതു അവയുെട ബാറ്ററിയുമായി ബന്ധപ്പെട്ടാണ്. പെട്ടെന്നു ചാര്‍ജു തീരുന്നു, ചാര്‍ജു ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു, ചാര്‍ജു ചെയ്യുമ്പോള്‍ ബാറ്ററി വളരെയധികം ചൂടാകുന്നു... പരാതികളില്‍ പ്രധാനപ്പെട്ടവയാണിവ.
ഏതൊരുപകരണത്തിന്റെയും ഹൃദയമാണു ബാറ്ററി. പക്ഷേ സ്മാർട്ഫോണിനെ പ്രാണനുതുല്യം സ്നേഹിക്കുന്നവരും ബാറ്ററി പണിമുടക്കു ആരംഭിക്കുന്നതുവരെ ബാറ്ററിയെക്കുറിച്ചു ചിന്തിക്കാറില്ല എന്നതാണു ദു:ഖസത്യം.
റാം, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകള്‍ നോക്കി സ്മാർട്ഫോൺ വാങ്ങുന്നവര്‍ ക്ഷമിക്കുക. മികച്ച ഫീച്ചറുകള്‍ക്കും സ്ക്രീന്‍സൈസും ശ്രദ്ധിക്കുന്നവർ ഇവയ്ക്കനുസൃതമായ ബാറ്ററിയില്ലെങ്കില്‍ ആ ഉപകരണം തെരഞ്ഞെടുക്കരുത്. ഉദാഹരണത്തിന് ആറിഞ്ചു സ്ക്രീനുള്ള സ്മാർട്ഫോണിനു നന്നായി പ്രവർത്തിക്കാൻ 3000 മില്ലി ആമ്പിയർ ബാറ്ററി ആവശ്യമാണെന്നു കരുതുക. അതേ സമയം അഞ്ചിഞ്ചു സ്ക്രീനുള്ള സ്മാർട്ഫോണിനു 2,500 മില്ലി ആമ്പിയർ ബാറ്ററി മതിയാകും. സ്പെസിഫിക്കേഷുകള്‍ വർധിക്കുന്നതിനനുസരിച്ച് ബാറ്ററിയുടെ കരുത്തും ഉയർത്തണം. അല്ലാത്ത പക്ഷം വൻവില കൊടുത്തു വാങ്ങുന്ന സ്മാര്‍ട്ഫോണ്‍ ഏതാനും മണിക്കൂറുകള്‍ ഇടവിട്ടു ചാര്‍ജു ചെയ്യേണ്ടിവരും.
ബാറ്ററിക്കു നല്‍കാം പ്രത്യേക കരുതല്‍
ബാറ്ററിയുടെ ആയുസ് അളക്കുന്നത് ചാര്‍ജിംഗ് സൈക്കിളിന്റെ എണ്ണത്തിലാണ്. സീറോ ചാര്‍ജില്‍ നിന്നും ഫുള്‍ചാര്‍ജ് ആകാനെടുക്കുന്ന സമയമാണ് ഒരു ചാര്‍ജിംഗ് സൈക്കിള്‍. പകുതി ചാര്‍ജില്‍ (50 ശതമാത്തില്‍) നിന്നും ഫുള്‍ (100 ശതമാം) ചാര്‍ജുചെയ്യുമ്പോള്‍ അത് അർധ (ഹാഫ്) സൈക്കിളേ ആകുന്നുള്ളു. ബാറ്ററിയുടെ ആയുസിലും വ്യത്യാസം ഉണ്ട്. ഉദാഹരണത്തിന് ഐഫോണ്‍ ബാറ്ററിയുടെ ആയുസ് 500 റീസൈക്കിളും, ഐപാഡ്, മാക്ബുക്ക് തുടങ്ങിയവയുടെ ആയുസ് 1000 റീസൈക്കിളുകളുമാണ് (ആപ്പിള്‍ അവകാശപ്പെടുന്നത്).
കാലപ്പഴക്കത്തിന് അനുസരിച്ചു ബാറ്ററി ശേഷി (ചാര്‍ജു സംഭരിയ്ക്കുന്നതിുള്ള കഴിവ്) കുറയുന്നു. എല്ലായിനം ബാറ്ററികളിലും ഇതു ദൃശ്യമാണ്. വ്യത്യസ്ത തോതിലായിരിക്കുമെന്നു മാത്രം. ആദ്യകാലങ്ങളില്‍ ചാര്‍ജു ചെയ്യുന്നതിന്റെ ഒരു നല്ല ശതമാനം വൈദ്യുതിയും സംഭരിയ്ക്കുന്ന ബാറ്ററികള്‍ക്കു കാലപഴക്കം ചെല്ലുന്നതിനനുസരിച്ച് സംഭരണശേഷി കുറയുന്നു. ബാറ്ററി ചാര്‍ജു പെട്ടെന്നു തീരുന്നതും അധികമായി ചൂടാകുന്നതും ഇതു മൂലമാണ്. ഓരോ തവണ ചാര്‍ജു ചെയ്യുമ്പോഴും ബാറ്ററി ഒരു തവണ മരണത്തോടടുക്കുന്നുവെന്നർഥം. ചാര്‍ജിംഗ് സൈക്കിളുകളുടെ എണ്ണം കുറയ്ക്കുക മാത്രമാണ് ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കുവാനുള്ള ഏക പോംവഴി.
ബാറ്ററി അറിഞ്ഞു ചാര്‍ജു ചെയ്യാം
ലീഥിയം, നിക്കല്‍ എന്നീ മെറ്റീരിയലുകളാണു സ്മാർട്ഫോൺ ബാറ്ററി നിർമാണത്തിനു പ്രധാനമായും ഉപയോഗിക്കുന്നത്. ലീഥിയം (ലീഥിയംഇയോണ്‍) ബാറ്ററികളാണു പുതിയ സ്മാർട്ഫോണുകളില്‍ കൂടുതലും. നിക്കലിനെ അപേക്ഷിച്ചു മികച്ച മെറ്റലാണു ലീഥിയം.
ലീഥിയംഇയോണ്‍ ബാറ്ററികള്‍ മീഡിയം ചാര്‍ജില്‍ മികച്ച പെര്‍ഫോമന്‍സു നല്‍കും. അതിനാല്‍ ഫുള്‍ചാര്‍ജു ചെയ്യാതെ 40  85 ശതമാനത്തിനും ഇടയിൽ ചാർജു നിലനിർത്തുന്നത് ഉത്തമം. സ്വിച്ച്ഓഫ് ചെയ്തു ചാര്‍ജിംഗ് നടത്തുക, ചാര്‍ജു ചെയ്യുമ്പോള്‍ ഉപയോഗം ഒവിവാക്കുക തുടങ്ങിയവ ഉപകാരപ്രദമാണ്. ഇവ ബാറ്ററിയുടെ ആയുസ് വർധിപ്പിക്കും. അധിക ചൂടും തണുപ്പും ലീഥിയം ബാറ്ററികൾക്കു നന്നല്ല. അതിനാൽ ഏതെങ്കിലും കാരണവശാല്‍ ചാര്‍ജു ചെയ്യുമ്പോള്‍ ബാറ്ററി അധികമായി ചൂടാകുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ചാര്‍ജു ചെയ്യുന്നതു നിര്‍ത്തുക.
ലീഥിയം ബാറ്ററികളെ അപേക്ഷിച്ചു നിക്കല്‍ ബാറ്ററികൾ ബാറ്ററികള്‍ വേഗത്തില്‍ ചാര്‍ജാകും. നിക്കല്‍ കാഡ്മീയം, നിക്കല്‍ മെറ്റല്‍ ഹൈഡ്രൈഡ് എന്നിവയാണ് പ്രധാന നിക്കൽ ബാറ്ററികൾ. ഇവ ചാര്‍ജു ചെയ്യുന്നതിനനുസരിച്ചു പെട്ടെന്നു ചൂടാകുന്നു. ഇതാണു നിക്കല്‍ ബാറ്ററികളുടെ പ്രധാന പോരായ്മ. ഫോണ്‍ ചൂടായാല്‍, അൽപം തണുക്കുന്നതു വരെ കാത്തിരിക്കുക. ചാര്‍ജു ചെയ്യുന്നത് എപ്പോഴും സാധാരണ അന്തരീക്ഷോത്മാവിലായിരിക്കണം. ബാറ്ററി ചാര്‍ജിംഗ് ശേഷിയെ ബാധിക്കുന്ന ബാറ്ററി മെമ്മറിയെന്ന പ്രശ്നവും നിക്കല്‍ ബാറ്ററികളില്‍ കാണപ്പെടാറുണ്ട്.
ബാറ്ററി ആയുസ് എങ്ങനെ വര്‍ധിപ്പിക്കാം?
ബാറ്ററി ആയുസ്  ചില തെറ്റുകളും ശരികളും
ബാറ്ററിക്കു നല്ല ആയുസ് വേണം എന്നാഗ്രഹിക്കുന്നതു കൊണ്ടു മാത്രം ബാറ്ററി ആയുസ് മെച്ചപ്പെടില്ല. ആയുസു വർധിപ്പിക്കുന്നതിനു നാം പരിശ്രമിക്കണം. പാലിക്കേണ്ട ചില ശരികളും, ഒഴിവാക്കേണ്ട ചില തെറ്റുകളുമുണ്ട്. തെറ്റുകള്‍ കൂടുതലും കേട്ടറിവാണ്. ശരികൾ വിദഗ്ധരുടെ ഉപദേശങ്ങളും. നെല്ലും പതിരും തിരിച്ചറിയുക. ശരി ഏതെന്നറിഞ്ഞു പെരുമാറിയാല്‍ ബാറ്ററി ആയുസ് തീർച്ചയായും മെച്ചപ്പെടും.

ബാറ്ററികളെക്കുറിച്ചു പ്രചാരത്തിലിരിക്കുന്ന ചില അബദ്ധ ധാരണകള്‍
എല്ലാ ബാറ്ററിക്കും മെമ്മറിയുണ്ട്
ഇപ്പോള്‍ പുറത്തിറങ്ങുന്ന സ്മാർട്ഫോണുകളിലധികവും ലീഥിയം ഇയോണ്‍ ബാറ്ററികളാണ്. ഈ ബാറ്ററികള്‍ക്കു മെമ്മറിയില്ല. അതേ സമയം നിക്കല്‍ ബാറ്ററികള്‍ക്കു ബാറ്ററി മെമ്മറിയുണ്ട്. എല്ലാ ബാറ്ററികൾക്കും മെമ്മറിയുണ്ടെന്നു പറയുന്നതു ശരിയല്ല.
അന്യ ബ്രാന്‍ഡ് ചാര്‍ജര്‍ ബാറ്ററി നശിപ്പിക്കും
അന്യ ബ്രാന്‍ഡുകളുടെ ചാര്‍ജര്‍ ഉപയോഗിക്കുന്നതു ബാറ്ററിയെ നശിപ്പിക്കുമെന്നു പറയുന്നതു പൂര്‍ണമായും ശരിയല്ല. എന്നാല്‍ ഇത്തരം ചില ചാര്‍ജറുകളെങ്കിലും ബാറ്ററിക്കു ദോഷകരമാണ്. കഴിവതും ഈ അപകടം ഒഴിവാക്കുന്നതിായി ബ്രാന്‍ഡഡ് ചാര്‍ജര്‍ തന്നെ ഉപയോഗിക്കുക.
രാത്രി മുഴുവന്‍ ചാര്‍ജു ചെയ്യുന്നതു നന്നല്ല
ഇപ്പോള്‍ വിപണിയിലെത്തുന്ന ഫോണുകള്‍ക്ക് ഓവര്‍ചാര്‍ജിംഗ് ചെറുക്കാാവും. അതിനാല്‍ രാത്രി മുഴുവന്‍ ചാര്‍ജു ചെയ്താലും ബാറ്ററി ആയുസ് അപകടത്തിലാകില്ല. പക്ഷേ ഫുൾചാർജ് ആകാതെ ഇത് ഓഫാകില്ല. ലീഥിയംഇയോണ്‍ ബാറ്ററികള്‍ മീഡിയം ചാര്‍ജില്‍ മികച്ച പെര്‍ഫോമന്‍സു നല്‍കും. അതിനാല്‍ ഫുള്‍ചാര്‍ജു ചെയ്യാതെ 40  85 ശതമാനത്തിനും ഇടയിൽ ചാർജു നിലനിർത്തുന്നത് ഉത്തമം എന്ന കാര്യം മറക്കാതിരിക്കുക.
ചാര്‍ജു ചെയ്യുമ്പോള്‍ ഉപയോഗിക്കരുത്.
ചാര്‍ജു ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതു ബാറ്ററി കേടാക്കില്ല. ബാറ്ററി വേഗം ചാര്‍ജാകും, ഫോണ്‍ ചൂടാകില്ല എന്നിവ ചാർജു ചെയ്യുമ്പോൾ ഉപയോഗിക്കാതിരുന്നാൽ സാധിക്കാം. പ്രത്യേകിച്ചും ലീഥിയം ഇയോണ്‍ ബാറ്ററി മോഡലുകൾ ഉപയോഗിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഫോണ്‍ ഓഫാക്കിയാൽ ബാറ്ററി എളുപ്പം നശിക്കും
തികച്ചും തെറ്റായ ഒരു ധാരണയാണിത്. ദിവസത്തിലൊരിക്കല്‍ ഫോണ്‍ അല്‍പ നേരത്തേക്ക് ഓഫാക്കുന്നതും ബാറ്ററി ഊരിമാറ്റുന്നതും ബാറ്ററിക്കു നല്ലതാണ്. ഫോൺ ഓഫാക്കുന്നതു കൊണ്ടു ബാറ്ററിയുെട ശേഷി കൂടില്ല. ഇതിനു ബാറ്ററി ഊരി മാറ്റുക.
ആദ്യ ഉപയോഗത്തിനു മുന്‍പു ഫോണ്‍ ഫുള്‍ചാര്‍ജു ചെയ്യണം.
പുതിയ സ്മാർട്ഫോൺ വാങ്ങുന്നവർക്ക് ആദ്യം നൽകുന്ന ഉപദേശമാണിത്. ചാര്‍ജ് 40 ശതമാനത്തിനും 80 ശതമാനത്തിനും ഇടയില്‍ നില്‍ക്കുമ്പോഴാണ് ബാറ്ററി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുക. പുതുതായി വാങ്ങുന്ന സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി ചാര്‍ജ് 40 ശതമാനത്തില്‍ താഴെയാണെങ്കില്‍ റീടെയിലറെ കാര്യം ധരിപ്പിച്ച് ബാറ്ററി മടക്കി നല്‍കുക. കാരണം ഇത്തരം ബാറ്ററികള്‍ വളരെ പഴകിയതാവാം.
തണുപ്പ് ബാറ്ററി ശേഷി വര്‍ദ്ധിപ്പിക്കും.
ചൂടു മാത്രമല്ല ബാറ്ററിയുെട ശത്രുക്കൾ. തണുപ്പും ശത്രുക്കൾ തന്നെ. ലീഥിയം ഇയോണ്‍ ബാറ്ററി ഉപകരണങ്ങള്‍ എപ്പോഴും സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ മാത്രം സൂക്ഷിക്കുക.
ഇന്റര്‍നെറ്റ് ചാര്‍ജ് തീർക്കും വില്ലന്‍
ഇന്റർനെറ്റല്ല ബാറ്ററിയുടെ ശരിക്കുള്ള വില്ലൻ. ഇത് അബദ്ധ ധാരണയാണ്. ഗ്രാഫിക്സ് അധികമുള്ള ഗെയിമുകളാണ് ചാര്‍ജ് തീർക്കുന്ന പ്രധാന വില്ലന്‍. ഇത്തരം ഓൺലൈൻ ഗെയിമുകള്‍ നിരവധിയുണ്ട്. ഇന്റർനെറ്റ് ഓണാക്കി അവ കളിക്കുമ്പോൾ ചാർജു തീരുന്നതിന് ഇന്റർനെറ്റിനെ മാത്രം പഴി പറയുന്നത് ശരിയല്ല.
വൈഫൈ, ജീപിഎസ്, ബ്ളൂടൂത്ത് ഓഫാക്കുന്നതു ബാറ്ററി ചാര്‍ജു കൂട്ടും
വൈഫൈ, ജീപിഎസ്, ബ്ളൂടൂത്ത് തുടങ്ങിയവ യഥാർഥത്തിൽ ഉപയോഗിക്കുമ്പോള്‍ മാത്രമാണു ചാര്‍ജു നഷ്ടപ്പെടുന്നത്. ഇവ ഉപയോഗിക്കാതെ ഓണാണെങ്കില്‍ വളരെ ചെറിയ അളവു ചാര്‍ജു മാത്രമേ നഷ്ടമാകൂ. ഓഫാക്കി സൂക്ഷിച്ചാൽ ഈ ചെറിയ അളവ് ചാര്‍ജും നഷ്ടപ്പെടാതെ സൂക്ഷിക്കാം. പല തുള്ളിയാണല്ലോ പെരുവെള്ളമാകുന്നത്.
ആയുസു കൂട്ടാന്‍ ടാസ്ക്മാനേജര്‍
ആപ്പുകളുടെ ഉപയോഗം അനായാസമാക്കുക എന്നതാണ് തേര്‍ഡ് പാര്‍ട്ടി ടാസ്ക്മാനേജറുടെ പ്രധാന ഉത്തരവാദിത്വം. അല്ലാതെ ബാറ്ററി ആയുസു വര്‍ധിപ്പിക്കുക എന്നതല്ല. അതേ സമയം ബാറ്ററി ഉപയോഗം കുറച്ച് ആയുസു വർധിപ്പിക്കുന്ന ചില ആപ്പുകൾ ഇന്നുണ്ട് .

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder