മാതാപിതാക്കളാണ്
കുഞ്ഞുങ്ങളുടെ ആദ്യത്തെ മാതൃകകൾ. അവരെ അനുകരിച്ചുകൊണ്ടാണ് കുഞ്ഞുങ്ങൾ
വളർന്നുവരുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ
മാതാപിതാക്കൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ബെർണാഡ് ഷായുടെ അഭിപ്രായത്തിൽ
അനുകരണമെന്നത് ഒരു തരത്തിലുള്ള പഠനമാണ്. ചെറിയപ്രായത്തിൽ തന്നെ
വാക്കുകളിലൂടെയും കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും കുഞ്ഞുങ്ങൾ
മാതാപിതാക്കളെ അനുകരിക്കുകയും അതിലൂടെ ആ സ്വഭാവവിശേഷങ്ങൾ പഠിക്കുകയും
ചെയ്യുന്നു. 'ഞാൻ പറയുന്നത് അനുസരിക്കൂ' എന്ന് കുട്ടികളെ ശാസിക്കുമ്പോൾ
ഓർക്കുക, നിങ്ങളുടെ വാക്കുകൾ മാത്രമല്ല പ്രവർത്തിയും അവർ
ശ്രദ്ധിക്കുന്നുണ്ട്. ആ പ്രവർത്തിയും വാക്കുകളും തമ്മിൽ വലിയ അന്തരങ്ങൾ
ഉണ്ടെങ്കിൽ ആ വ്യത്യാസങ്ങളും കുഞ്ഞുങ്ങൾ ശീലമാക്കാൻ സാധ്യതയുണ്ട്.
പ്രശസ്ത മനഃശാസ്ത്രജ്ഞനായ ആൽബർട്ട് ബൻഡൂര 1961 ൽ നടത്തിയ ഒരു പ്രശസ്തമായ പഠനമാണ് ബോബോ ഡോൾ. കുട്ടികൾ നിരീക്ഷണങ്ങളിലൂടെ എപ്രകാരമാണ് കാര്യങ്ങൾ ഗ്രഹിക്കുന്നതു എന്നതായിരുന്നു ആ പഠനത്തിന്റെ വിഷയം. അതുപ്രകാരം മുതിർന്ന കുറച്ചാളുകളെ ആ പരീക്ഷണത്തിനായി തെരഞ്ഞെടുക്കുകയും അവരുടെ കൈകളിൽ ഒരു പാവയെ ഏൽപ്പിക്കുകയും ചെയ്തു. ചിലർ ആ പാവയെ അക്രമപരമായി അടിക്കുകയും മറ്റുചിലർ ആ പാവയുമായി വളരെ രസകരമായ കളികളിൽ ഏർപ്പെടുകയും ചെയ്തു, ചിലർ ആ പാവയെ പൂർണമായും അവഗണിച്ചു. ഈ പ്രവർത്തികൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളിൽ ചിലർ പാവകളെ ആക്രമിക്കുന്ന രീതി പിന്തുടർന്നപ്പോൾ ചിലകുട്ടികൾ ആ പാവകളുമായി കളിക്കുന്ന രീതി അനുകരിച്ചു. കുറച്ചു കുഞ്ഞുങ്ങൾ പാവകളെ ഒഴിവാക്കുകയും ചെയ്തു. ഈ പറഞ്ഞതിൽ നിന്നു തന്നെ മനസിലാക്കാവുന്നതാണ് കുഞ്ഞുങ്ങൾ എപ്രകാരമാണ് കാര്യങ്ങൾ അനുകരിക്കുന്നതെന്ന്. അതുകൊണ്ടു തന്നെ നല്ല മാതൃകകൾ കാണിച്ചും കൊടുക്കുന്നതു വഴി കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്താവുന്നതാണ്. മാതാപിതാക്കളെ..ഇതാ..പതിനെട്ടു വഴികൾ..കുഞ്ഞുങ്ങൾക്ക് മുമ്പിൽ ഇത് ശീലമാക്കൂ..അവർക്ക് ഏറ്റവും മികച്ച മാതൃകകളാകൂ.
∙ഏറ്റവും മര്യാദയോടുകൂടി പെരുമാറുക, മറ്റുള്ളവരെ ഉപദ്രവിക്കാത്ത രീതിയിൽ അവരുടെ അനുമതിയോടെ കാര്യങ്ങൾ ചെയ്യുക, സഹായങ്ങൾക്ക് നന്ദി രേഖപ്പെടുത്തുക. കുഞ്ഞുങ്ങളുടെ മുമ്പിൽ വെച്ച് ശാപവാക്കുകൾ ഉപയോഗിക്കാതിരിക്കുക.
∙ ആരെയും മർദിക്കുകയോ / ഉപദ്രവിക്കുകയോ ചെയ്യാതിരിക്കുക. അങ്ങനെ ചെയ്യുന്നതുവഴി മറ്റുള്ളവരെ ഉപദ്രവിക്കുന്നത് വലിയ തെറ്റില്ലാത്ത ഒരു പ്രവണതയാണെന്ന ചിന്ത കുട്ടികളിൽ വളരുന്നതിനിടയാക്കുകയാണ് നിങ്ങൾ ചെയ്യുന്നത്.
∙ നിയമങ്ങളെ അനുസരിക്കുകയും അത് പാലിക്കുകയും ചെയ്യുക. ഉദാഹരണമായി, സിഗ്നൽ ശ്രദ്ധിച്ച് വാഹനം ഓടിക്കുക, റോഡ് മുറിച്ചുകടക്കുക എന്നിവ ചെയ്യുന്നതുവഴി കുട്ടികളും അത്തരത്തിലുള്ള നല്ല ശീലങ്ങൾ പാലിക്കാൻ തയ്യാറാകും.
∙ സ്മാർട്ട് ഫോണുകളുടെ ഉപയോഗം കുറക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കുക. വളരെ കൂടുതൽ നേരം ഫോണിനൊപ്പം ചെലവിടുന്നത് ശരിയായ പ്രവണതയല്ല. കുഞ്ഞുങ്ങളെയും ഏറ്റവും ആകർഷിക്കുന്ന ഒന്നാണ് സ്മാർട്ഫോണുകൾ. അതിന്റെ ഉപയോഗം ശാരീരികമായ ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലലോ.
∙എപ്പോഴും സത്യസന്ധമായി മാത്രം പെരുമാറുക. തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്താനും ക്ഷമ ചോദിക്കാനുമുള്ള ആർജവം കാണിക്കുക. അങ്ങനെ ചെയ്യുന്നത് വഴി കുട്ടികൾക്കും നിങ്ങൾ വലിയൊരു മാതൃകയാണ് കാണിച്ചുകൊടുക്കുന്നത്.
∙ വിശ്വാസമർപ്പിക്കുക- അത് കുഞ്ഞുങ്ങൾക്ക് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും അവസരങ്ങൾ തെരഞ്ഞെടുക്കാനും പ്രാപ്തി നൽകും.
∙ വിശ്വാസയോഗ്യരാവുക- വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കാൻ പരമാവധി ശ്രമിക്കുക.
∙ സ്വന്തം ശരീരസൗന്ദര്യത്തിൽ കരുതലും ആത്മവിശ്വാസവും പുലർത്തുക. നല്ല ആരോഗ്യശീലങ്ങൾ വളർത്തുകയും സ്വശരീരത്തെ സങ്കോചത്തോടെ വീക്ഷിക്കാതിരിക്കുകയും ചെയ്യുക.
∙ നല്ല ഭക്ഷണശീലങ്ങളും വ്യായാമങ്ങളും പാലിക്കുക. കുഞ്ഞുങ്ങൾക്ക് മുമ്പിൽ വെച്ച് പുകവലി, മദ്യപാനം തുടങ്ങിയ ദുഃശീലങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
∙ വാക്കുകളിലും പ്രവർത്തികളിലും തന്നോടും മറ്റുള്ളവരോടും ബഹുമാനപൂർവ്വം പെരുമാറുക.
∙ ദൈനംദിന കാര്യങ്ങൾ എന്നും ഒരുപോലെ തന്നെ ശീലിക്കുക. എടുത്ത വസ്തുക്കൾ യഥാസ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
∙ഒരു കാര്യത്തിൽ തീരുമാനത്തിലെത്തുന്നതിനു മുൻപ് അതിനെക്കുറിച്ചുള്ള എല്ലാവശങ്ങളെ കുറിച്ചും കേട്ടതിനു ശേഷം ന്യായത്തിന്റെ ഭാഗത്തു നിന്നുകൊണ്ട് തീരുമാനം കൈക്കൊള്ളുക.
∙ മുൻധാരണകളെ അടിസ്ഥാനമാക്കി തീരുമാനം കൈകൊള്ളാതിരിക്കുക.
∙ നല്ലൊരു കേൾവിക്കാരനായിരിക്കുക. കുഞ്ഞുങ്ങൾ എന്തെങ്കിലും കാര്യങ്ങൾ പറയുമ്പോൾ അതിനു പൂർണമായും ശ്രദ്ധ കൊടുക്കുക.
∙ കഴിയുന്നിടത്തോളം തെറ്റായ രീതിയിലുള്ള മാതൃകകളെ പൂർണമായും ഒഴിവാക്കുക. മറ്റുള്ളവരെ ബഹുമാനിക്കാത്തവരെ കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നത് പോലും ഒഴിവാക്കുന്നതാണ് ഉത്തമം.
∙കാര്യങ്ങൾ അത് എന്ത് തന്നെയായാലും നല്ല രീതിയിൽ സമീപിക്കുക. പ്രശ്നങ്ങൾക്കു എളുപ്പം പരിഹാരം കാണുകയും അത് പരിഹരിച്ചതിന്റെ വിവിധ വശങ്ങളെ കുറിച്ചും ആ പ്രശ്നപരിഹാര സമയത്തെ നിങ്ങളുടെ ചിന്തകൾ എങ്ങനെയായിരുന്നു എന്നതിനെ കുറിച്ചും വിശദീകരിച്ചു നൽകുക.
∙എപ്പോഴും മുമ്പിൽ നിന്ന് നയിക്കുക. പരിചിതമല്ലാത്ത സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നത് എപ്രകാരമാണെന്നു കാണിച്ചു കൊടുക്കുക.
∙നിരുപദ്രവകരമായ കളവുകൾ പറയുമ്പോൾ ശ്രദ്ധിക്കുക. പിന്നീട് അത്തരത്തിലുള്ള ഒരു കളവു പറയേണ്ടിവന്ന സാഹചര്യം കൂടി കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കി കൊടുക്കുക്കേണ്ടതാണ്,,

0 comments:
Post a Comment