> IT Mela 2019 : General Instructions | :

IT Mela 2019 : General Instructions

ഐ.ടി. മേള ആദ്യമായി മാന്വലിന്റെ ഭാഗമാകുന്നുഎല്ലാ മത്സര ഇനങ്ങളും പുതിയ മത്സര ഇനങ്ങളാണ്. എങ്കിലും മുൻ കാല ഐ.ടി. മേളയുമായി താരതമ്യപ്പെടുത്തുമ്പോൾ യു. പി. വിഭാഗം മത്സര ഇനങ്ങളിൽ മാറ്റമൊന്നുമില്ല. HS, HSS വിഭാഗങ്ങളിൽ സ്‍ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ മത്സര ഇനങ്ങൾ പുതുതായി ഉൾപ്പെടുത്തി.മൾട്ടി മീഡിയ പ്രസന്റേഷന്‍ എന്നത് രചനയും അവതരണവും ( Presentation )‍ എന്നാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ മലയാളം ടൈപ്പിംഗ് എന്നത് മലയാളം ടൈപ്പിങ്ങും രൂപകല്പനയും എന്നും മാറ്റിയിട്ടുണ്ട്.ഐ.ടി. പ്രോജക്ട് മത്സരം ഒഴിവാക്കി.ഐ.ടി. മേളയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ ,മാന്വല്‍ എന്നിവ ഡൌണ്‍ലോഡ്സില്‍.

2019-20 വര്‍ഷത്തെ ഐ.റ്റി.മേളയില്‍ മലയാളം മുദ്രണവും, രൂപകല്‍പനയും (Typing and Lay-out) മത്സരങ്ങള്‍ കൈറ്റ് തയ്യാറാക്കിയ പുതുക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടക്കും. മേളകളിലെ മത്സരങ്ങള്‍ക്ക് ഈ സോഫ്റ്റ് വെയറാണ് ഉപയോഗിക്കേണ്ടത്. മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ ഈ സോഫ്റ്റ് വെയറില്‍ പരിശീലിച്ചാണ് മത്സരങ്ങള്‍ക്ക് എത്തേണ്ടത്.

മത്സരിക്കുന്ന കുട്ടികളുടെ ഫയലുകള്‍ ഡെസ്ക് ടോപ്പില്‍ സേവ് ചെയ്യപ്പെടുന്നതാണ്. രജിസ്റ്റര്‍ നമ്പരായിരിക്കും ഫയല്‍ നാമം. മലയാളം മുദ്രണം 60% എങ്കിലും പൂര്‍ത്തിയാക്കിയവരെ മാത്രമാണ് ആകൃതിപ്പെടുത്തല്‍ (Formatting) ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ.

ഖണ്ഡിക തിരിക്കാത്തതും, ആകൃതിപ്പെടുത്തല്‍ (Formatting) സാദ്ധ്യതയുള്ളതുമായ ഉള്ളടക്കമുള്ള ടെക്സ്റ്റ് ഫയലുകളാണ് മത്സരത്തിന് നല്‍കുന്നത്. മത്സരങ്ങള്‍ക്കുള്ള ഉള്ളടക്കം സോഫ്റ്റ് വെയറിന്റെ data എന്ന ഫോള്‍ഡറില്‍ typespeed.tx എന്ന ഫയലില്‍ ചേര്‍ത്തിട്ടുണ്ടാവും. ഉപജില്ലാ മത്സരങ്ങളില്‍ 1500-1700 ക്യാരക്ടറുകളും, ജില്ലാ മത്സരങ്ങളില്‍ 1800-2200 ക്യാരക്ടറുകളും ഉള്ളടക്കമുള്ള ടെക്സ്റ്റ് ഫയലുകളാണ് നല്‍കുന്നത്. രൂപകല്‍പനയില്‍ ഉപയോഗിക്കാനുള്ള ചിത്രങ്ങള്‍ നല്‍കുന്നതാണ്.

മുദ്രണസമയത്ത് തൊറ്റായ 5 വിരല്‍ മുദ്രണങ്ങള്‍ക്ക് (stroke) ഒന്ന് എന്ന കണക്കില്‍ സ്കോറില്‍ കുറവ് വരുന്നതാണ്.

Password -pass

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder