> Anticipatory Income Statement 2019-20 | :

Anticipatory Income Statement 2019-20

2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന്‍റെ ആരവങ്ങള്‍ അവസാനിച്ചു. ഇനി 2019-20 വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ്. അടുത്ത വര്‍ഷത്തേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഭാഗം 2019 മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ ഡിഡക്ട് ചെയ്യണം. പലരും ആന്‍റിസിപ്പേറ്ററി ടാക്സിനെ നിസാരമായി കാണുന്നവരുണ്ട്. ഇപ്പോള്‍ നികുതി വേണ്ട വിധം പിടിക്കാതെ അവസാന മാസങ്ങളില്‍ കൂട്ടി അടയ്ക്കാം എന്ന് കരുതുന്നവര്‍. അത്തരക്കാര്‍ക്കാണ് ആദായ നികുതി വകുപ്പില്‍ നിന്നും 234(B), 234(C) എന്നീ വകുപ്പുകള്‍ പ്രകാരം പലിശ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വരുന്നത്. ഓര്‍ക്കുക നിങ്ങളുടെ ആകെ നികുതി 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ നിര്‍ബന്ധമായും ഓരോ മാസത്തിലും ടി.ഡി.എസ് പിടിച്ചിരിക്കണം. നിശ്ചിത ഇടവേളകള്‍  വെച്ച് നിശ്ചിത ശതമാനം നികുതി അടവ് ചെന്നിരിക്കണം എന്ന് നിര്‍ബന്ധമാണ്.

2019-20 ലെ പ്രധാന മാറ്റങ്ങള്‍
2019 ഫെബ്രുവരി മാസത്തില്‍ അവതരിപ്പിച്ച സാമ്പത്തിക ബജറ്റില്‍ രണ്ട് സുപ്രധാന മാറ്റങ്ങളാണ് അവതരിപ്പിച്ചത്.
5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 12500 രൂപ വരെ റിബേറ്റ് ലഭിക്കും
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40000 രൂപ എന്നത് 50,000 രൂപയാക്കി ഉയര്‍ത്തി

സാലറി വരുമാനമുള്ള എല്ലാവര്‍ക്കും അവരുടെ ആകെ വരുമാനത്തില്‍ നിന്നും 50000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി കിഴിവ് ചെയ്യാം.

നികുതി വിധേയ വരുമാനം (സ്റ്റാന്‍റേര്‍ഡ് ഡിഡക്ഷനടക്കമുള്ള എല്ലാ ഡിഡക്ഷനുകള്‍ക്കും ശേഷമുള്ളത്)  5 ലക്ഷം രൂപയോ അതില്‍ താഴെയോ ആണെങ്കില്‍ പരമാവധി 12,500 രൂപ വരെ 87(A) എന്ന സെക്ഷനില്‍ റിബേറ്റ് അനുവദിക്കുന്നു.  2,50,000 മുതല്‍ 5,00,000 വരെയുള്ള നികുതി നിരക്ക് 5 ശതമാനമാണ്. 5 ലക്ഷം രൂപ നികുതി വിധേയ വരുമാനമുള്ള ഒരാള്‍ക്ക് 2.5 ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെയുള്ള 2.5 ലക്ഷത്തിന് 12,500 രൂപയാണ് നികുതി വരുന്നത്. അയാള്‍ക്ക് അത്ര തന്നെ റിബേറ്റും ലഭിക്കുന്നു. ആയത് കൊണ്ട് ഇയാള്‍ക്ക് നികുതി അടക്കേണ്ടി വരില്ല.

എന്നാല്‍ ഇയാളുടെ നികുതി വിധേയ  വരുമാനം 5 ലക്ഷത്തിന് മുകളിലാണെങ്കില്‍ അയാള്‍ക്ക് റിബേറ്റ് ലഭിക്കില്ല.  അത് കൊണ്ട് അയാള്‍ 2.5 ലക്ഷത്തിന് മുകളിലുള്ള എല്ലാ വരുമാനത്തിനും കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്കില്‍ നികുതി നല്‍കേണ്ടി വരും.  ഇയാള്‍ക്ക് ആകെ ഈ വര്‍ഷം ലഭിക്കുന്ന നേട്ടം എന്നത് ഉയര്‍ത്തിയ 10000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനു മുകളിലുള്ള നികുതി മാത്രം.

1 comments:

Unknown said...

ubandu 18.4 support cheyunna software undo

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder