ഇൻകം ടാക്സ് അടച്ചു കഴിഞ്ഞാലും വീണ്ടും അടയ്ക്കാനുള്ള നോട്ടീസ് ചിലർക്ക്
ലഭിക്കാറുണ്ട്. സ്ഥാപനത്തിൽ നിന്നും TDS റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നത്
കൊണ്ടോ ചെയ്തപ്പോൾ വന്ന തെറ്റുകൾ മൂലമോ ആവാം ഇത്.
ഇൻകം ടാക്സ് അടച്ച PAN കാർഡുള്ള ഏതൊരു വ്യക്തിക്കും ഒരു വര്‍ഷം ശമ്പളത്തിൽ
നിന്നും കുറച്ചോ ബാങ്കിൽ അടച്ചോ PAN നമ്പറിൽ ക്രെഡിറ്റ് ചെയ്യപ്പെട്ട
ടാക്സ് എത്രയെന്നു കൃത്യമായി അറിയാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ്
സൗകര്യമൊരുക്കിയിട്ടുണ്ട്. TRACES ൽ നിന്നും കിട്ടുന്ന 'Tax Credit
Statement' അല്ലെങ്കിൽ 'Form 26AS' വഴി നമുക്ക് ഇത് അറിയാൻ കഴിയും.
നമ്മുടെ PAN നമ്പറിൽ ബാങ്ക് വഴി അടച്ചതോ TDS വഴി അടച്ചതോ ആയ മുഴുവൻ
തുകയുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്. കൂടാതെ Default ഉണ്ടെങ്കിൽ അതും അധികം
അടച്ച ടാക്സ് തിരിച്ചു നൽകിയ വിവരങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാം.
ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യുന്ന 'E Filing Portal' വഴി Form 26
AS എടുക്കാൻ കഴിയും. നേരത്തെ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ
ആദ്യം ഇതിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതെങ്ങിനെ എന്ന് ഇൻകം
ടാക്സ് റിട്ടേണ്‍ ഇ ഫയലിങ്ങിനെ കുറിച്ചുള്ള പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്.
അത് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ "E Filing Portal" തുറക്കുക. E Filing Portal ൽ
Click on the image to enlarge it
ഹോം പേജിലുള്ള "View Form 26 AS" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ലോഗിൻ ചെയ്യാനുള്ള പേജ് തുറക്കും.
Click on the image to enlarge it
ഇതിൽ User ID (PAN Number), Password, ജനന തിയ്യതി എന്നിവ ചേർത്ത്
ചുവടെയുള്ള ചിത്രത്തിൽ കാണുന്ന Verification Code താഴെയുള്ള കള്ളിയിൽ
അടിച്ച് "Login' ക്ലിക്ക് ചെയ്യുക. ഇതോടെ നമ്മുടെ PAN നമ്പറിൽ ലോഗിൻ
ചെയ്യപ്പെടും.
Click on the image to enlarge it.
ഈ പേജിൽ മുകള്‍ മെനുവില്‍ കാണുന്ന My Account എന്നതില്‍ ക്ലിക്ക് ചെയ്തു
താഴേക്ക് വന്ന വിന്‍ഡോയിലെ "View Form 26 AS (Tax Credit)" എന്ന ലിങ്കിൽ
ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജിലെത്തുന്നു.
Click on the image to enlarge it.
ഇതിൽ കാണുന്ന "Confirm" ക്ലിക്ക് ചെയ്യുന്നതോടെ നാം "TRACES" ലെ 26
AS പേജിലെത്തുന്നു. അതിൽ ഒരു പക്ഷെ "Attention Tax Payer" എന്ന വിൻഡോ
ഉണ്ടാവും.
Click on the image to enlarge it.
ഉണ്ടെങ്കിൽ, അതിനു താഴെയുള്ള "I agree ..............." എന്ന ചെക്ക്
ബോക്സില്‍ ടിക്ക് നല്‍കി "Proceed" അമർത്തുക. അതോടെ ആ വിൻഡോ
മാറിക്കൊള്ളും.
ഈ പേജിൽ താഴെയുള്ള "View Tax Credit (Form 26 AS)" ക്ലിക്ക് ചെയ്യുക. ഇതോടെ നമ്മുടെ Form 26 AS പേജ് തുറക്കുന്നു.
ഇതിൽ
"Assessment Year"(2018-19) സെലക്ട് ചെയ്ത് "View As എന്നത് PDF
ഓപ്ഷനിലാക്കി താഴെ വന്ന വെരിഫിക്കേഷന്‍ കോഡ് നല്‍കി View/Download
എന്നതില്‍ ക്ലിക്ക്
ചെയ്യുക.അതോടെ ഒരു ഫയല്‍ Download/ Save ആകും .ഈ ഫയല്‍ തുറക്കുക .ഈ ഫയല്‍
Password Protected ആണ് .പാസ്സ്‌വേര്‍ഡ് എന്നത് നമ്മുടെ ജനനത്തീയതി
ആയിരിക്കും അത് നല്‍കേണ്ടത് 02/09/1973 എന്ന ജനനത്തീയതി 02091973 എന്നു നല്‍കണം .അതോടെ 26AS നമുക്ക് പ്രിന്‍റ് എടുക്കാം.
0 comments:
Post a Comment