> Link Your AADHAAR And PAN To Your LIC Policies | :

Link Your AADHAAR And PAN To Your LIC Policies

ബാങ്ക് അക്കൗണ്ട്, മൊബൈല്‍ സിംകാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയെല്ലാം ആധാറുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ആധാറുമായി ലിങ്കുചെയ്യേണ്ടകാര്യം പലര്‍ക്കും അറിയില്ല.
2017ല്‍ കൊണ്ടുവന്ന കള്ളപ്പണ നിയന്ത്രണ നിയമത്തിന്റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ ആധാറുമായി ലിങ്ക് ചെയ്യേണ്ടത്.
ഇന്‍ഷുറന്‍സ് പോളിസികള്‍ ലിങ്ക് ചെയ്യുന്നതിന് എസ്എംഎസ്, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എല്‍ഐസി തയ്യാറാക്കിയിട്ടുണ്ട്.
ഓണ്‍ലൈനായി എങ്ങനെ ലിങ്ക് ചെയ്യാം?
1. പോളിസി നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും കയ്യില്‍ കരുതുക.
2. എല്‍ഐസി വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക. അല്ലെങ്കില്‍ ഹോം പേജില്‍തന്നെയുള്ള ലിങ്കിങ് ആധാര്‍ ആന്‍ഡ് പാന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. അപ്പോള്‍ ലിങ്ക് ചെയ്യേണ്ടതെങ്ങനെയെന്ന വിശദവിവരങ്ങള്‍ ലഭിക്കും.
4. ഒത്തുനോക്കുന്നതിനുള്ള പട്ടിക പരിശോധിച്ചശേഷം 'പ്രൊസീഡ് ബട്ടണ്‍' അമര്‍ത്തുക. 

5.തുറന്ന് വന്ന പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി Add Policy എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പോളിസി വിവരങ്ങള്‍ അപ്ഡേറ്റ് ആകും.

6.തൊട്ട് താഴെയുള്ള  ചെക്ക്‌ ബോക്സില്‍ ടിക് നല്‍കി Enter captcha here എന്നെ ബോക്സില്‍ കാപ്ച്ച കോഡും നല്‍കി Get OTP എന്ന ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP ലഭിക്കുകയും ,പുതിയ പേജ് തുറന്ന് വരുകയും ചെയ്യും ഈ പേജില്‍ OTP നല്‍കി സബ്മിറ്റ് നല്‍കുക.

ഫോം സബ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍ ആധാര്‍ ലിങ്ക് ചെയ്യുന്നത് വിജയകരമായി പൂര്‍ത്തിയാക്കിയതായി സ്‌ക്രീനില്‍ തെളിയും.
പരിശോധനയ്ക്കുശേഷം ഇ-മെയില്‍, എസ്എംഎസ് വഴി യുഐഡിഎഐ ഇക്കാര്യം പിന്നീട് അറിയിക്കും.  

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder