> G - Mail 10 Tips | :

G - Mail 10 Tips

ആധുനിക ഇന്റർനെറ്റ് യുഗത്തിൽ ജി-മെയിൽ ഉപയോഗിക്കാത്തവർ കുറവായിരിക്കും. പക്ഷേ ഗൂഗിളിന്റെ മെയിൽ പ്ലാറ്റ്ഫോം നൽകുന്ന ഫീച്ചറുകളെല്ലാം അറിയാവുന്ന എത്ര പേർ ഉണ്ട്. വളരെക്കുറച്ചു പേർ മാത്രമേ ഉള്ളു എന്നതാണ് സത്യം. ഇതാ ജി-മെയിലിന്റെ നമ്മളറിയാത്ത പത്ത് ഉപയോഗങ്ങൾ.
1. സമയനിഷ്ഠിതമായി ഇ-മെയിൽ സന്ദേശങ്ങൾ അയയ്ക്കാം, വായിയ്ക്കാം
നിങ്ങളുടെ സുഹൃത്തിന് ഏറ്റവും സ്വീകാര്യമായ സമയത്തു മെയിൽ ലഭിക്കുന്നതിന് നിങ്ങൾക്കു നിങ്ങളുടെ സന്ദേശം സമയബന്ധിതമായി ക്രമീകരിക്കുവാനാകും. റൈറ്റ് ഇൻബോക്സ്, ബൂമറാങ് തുടങ്ങിയ ബ്രൗസർ എക്സ്റ്റന്‍ഷനുകൾ ഇതിനു നിങ്ങളെ സഹായിക്കും. ഈ സർവീസുകൾ ഉപയോഗിച്ച് പ്രതിമാസം പത്തു മെയിലുകൾ വരെ സൗജന്യനിരക്കിൽ സമയബന്ധിതമായി ക്രമീകരിയ്ക്കാം. കൂടുതൽ മെയിലുകൾ ഷെഡ്യൂൾ ചെയ്ത് അയക്കുന്നതിനു 5 ഡോളർ മുതലാണ് ഇവ ഈടാക്കുന്നത്.
2. സ്നൂസ് ഇമെയിൽ
ഒരിക്കൽ വായിച്ച മെയിൽ പിന്നീട് ഒരു സമയത്തേക്കു കൂടുതൽ വിശദമായ വായനക്കു ലഭിക്കുന്നതിനു സഹായിക്കുന്ന ഫീച്ചറാണ് ഗൂഗിൾ ക്രോം ബ്രൗസറിന്റെ എക്സ്റ്റൻഷനായ ജീമെയിൽ സ്നൂസ്. പ്രധാനപ്പെട്ട മെയിലുകൾ പിന്തള്ളപ്പെട്ടു പോകാതിരിക്കുവാൻ ഈ ഫീച്ചർ സഹായിക്കുന്നു.
3. സ്റ്റോക്ക് മറുപടികൾ അയയ്ക്കുന്നതിന്
ജി-മെയിലിന്റെ ലാബ്സ് ഫീച്ചർ ഉപയോഗിച്ച് സ്റ്റോക്ക് മറുപടികൾ ക്യാൻഡ് സന്ദേശങ്ങളായി അയക്കുവാനാകും. ഇതിലൂടെ ഏറെ സമയം ലാഭിക്കുവാനാകും.
4. നിങ്ങളുടെ മെയിൽ വായിച്ചോ എന്നറിയാം
നിങ്ങളയച്ച മെയിൽ ലഭിച്ചയാൾ വായിച്ചോ എന്നറിയാനുള്ള ഫീച്ചറും ജീമെയിലിൽ നൽകിയിട്ടുണ്ട്. ബനാന ടാഗ് ഇമെയിൽ ട്രാക്കിങ്, സൈഡ് കിക്ക്, ഇന്റലിവേഴ്സ് ഇമെയിൽ ട്രാക്കർ തുടങ്ങിയ ക്രോം എക്സ്റ്റൻഷനുകൾ നിങ്ങളയച്ച സന്ദേശം സ്വീകരിച്ചോ എന്നറിയുവാൻ നിങ്ങളെ സഹായിക്കുന്നവയാണ്. സന്ദേശം എത്ര തവണ വായിച്ചു, എപ്പോൾ വായിച്ചു, ഏതുപകരണമുപയോഗിച്ചു വായിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളും ഈ ഫീച്ചറുകളിലൂടെ അറിയുവാനാകും. പക്ഷേ വളരെക്കുറച്ചു സന്ദേശങ്ങൾക്കു മാത്രമേ ഈ സേവനം സൗജന്യമായി ഉപയോഗിക്കുവാനാകൂ.
5. അയച്ച മെയിൽ പിന്‍വലിക്കാം
അയച്ച മെയിലുകൾ തിരിച്ചെടുത്തു നശിപ്പിക്കുവാൻ സാധിക്കുന്ന ഫീച്ചർ ഗൂഗിൾ ഈ അടുത്ത കാലത്താണ് അവതരിപ്പിച്ചത്. അൺഡു-സെൻഡ് എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഡി-മെയിൽ എന്ന മറ്റൊരു ഫീച്ചറുപയോഗിച്ചു മെയിലുകൾ തനിയെ നശിപ്പിച്ചു കളയാം.
6. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കാം
ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക (To-Do ലിസ്റ്റ്) തയാറാക്കുവാനും ജീമെയിൽ നിങ്ങളെ സഹായിക്കും. ലഭിക്കുന്ന സന്ദേശങ്ങൾ കലണ്ടറുമായും, കോണ്‍ടാക്റ്റ് ലിസ്റ്റുമായും ബന്ധിപ്പിക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. ഇതിനു സഹായിക്കുന്ന ഫീച്ചറാണ് റ്റുഡൂയിസ്റ്റ്.
7. കൂടിക്കാഴ്ചകൾ ക്രമീകരിക്കാം
ഗൂഗിൾ കലണ്ടർ ഇൻബോക്സിനു സമീപത്തു നൽകുന്നതിലൂടെ കൂടിക്കാഴ്ചകൾ, പരിപാടികൾ എന്നിവ ക്രമീകരിക്കുവാനാകും. ഗൂഗിൾ ജീമെയിൽ ലാബ്സ് ആണ് ഈ സേവനം സാധ്യമാക്കുന്നത്.
‌‌8. എല്ലാ മെയിലുകളും ഒറ്റ മെയിൽ അക്കൗണ്ടിൽ
പല അക്കൗണ്ടുകളിൽ വരുന്ന മെയിലുകളെല്ലാം ഓരോ അക്കൗണ്ടുകൾ മാറിമാറി തുറന്നു വിലപ്പെട്ട സമയം കളയുന്നതെന്തിന്? എല്ലാ മെയില്‍ അക്കൗണ്ടുകളും ഒരു മെയില്‍ അക്കൗണ്ടിലേക്കു വഴി തിരിച്ചു (റീ-ഡയറക്റ്റു) വിടുവാനാകും.
9. ഓഫ് ലൈനായി ജോലി ചെയ്യാം
ഇന്റർനെറ്റ് കണക്ഷന്‍റെ സഹായം കൂടാതെ തന്നെ മെയിലുകൾ സ്വീകരിക്കുവാനും അയയ്ക്കുവാനും ജീമെയിൽ ഓഫ് ലൈൻ ഫീച്ചറിലൂടെ സാധിക്കും. ചുരുക്കത്തിൽ അൽപസമയം ഇന്റർനെറ്റ് കണക്ഷൻ നഷ്ടപ്പെട്ടാലും ജോലിയ്ക്കു മുടക്കം വരില്ലെന്നർഥം.
10. ക്വിക്ക് നോട്ടിഫിക്കേഷനുകൾ
ബ്രൗസർ തുറക്കാതെ തന്നെ എത്ര മെയിലുകൾ വന്നിട്ടുണ്ട് എന്നറിയുവാൻ സഹായിക്കുന്ന ഫീച്ചറാണ് ചെക്കർ പ്ലസ്. ഇടവേളകളിൽ മെയിലിലേക്കു പോയി പുതിയ മെയിൽ എന്തെങ്കിലും ഉണ്ടോ എന്നു നോക്കുന്നത് ഒഴിവാക്കുവാൻ ഈ ഫീച്ചറിന്റെ സഹായത്തോടെ സാധിക്കും

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder