> Security and key links to Google ... | :

Security and key links to Google ...

ഉപയോക്താവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ (യൂസര്‍ ഡാറ്റ) അടിസ്ഥാനമാക്കിയാണ് ഇന്ന് ഇന്‍റെര്‍നെറ്റ് വാണിജ്യ വ്യാപാരങ്ങള്‍ മുതല്‍ പരസ്യ പ്രക്ഷേപണം വരെ നടത്തുന്നത്. ഏതൊരാളുടെ സ്മാര്‍ട്ട് ഫോണും ഒരു ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിനാല്‍ തന്നെ വ്യക്തികളെ സംബന്ധിച്ചുള്ള ഒട്ടു മിക്ക ഡാറ്റയും ഗൂഗിളിനും നാം അനുവാദം നല്‍കിയ മറ്റു ആപ്പ് / ഓണ്‍ലൈന്‍ സേവനങ്ങൾക്കും  ലഭിക്കും. എന്നാല്‍ നമ്മുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട  പേര്‍സണല്‍ ഡാറ്റകളുടെ  ഉപയോഗം നമ്മുടെ അക്കൗണ്ട് സെറ്റിങ്‌സ് മാറ്റുക വഴി നിയന്ത്രിക്കാവുന്നതാണ്. നമ്മുടെ ഗൂഗിള്‍ അക്കൗണ്ടും അതിന്‍റെ സുരക്ഷയുമായി ബന്ധ പെട്ട പ്രധാന ലിങ്കുകള്‍ താഴെ കൊടുക്കുന്നു .
1. ഗൂഗിള്‍ മൈ ആക്ടിവിറ്റി വിന്‍ഡോ (https://myaccount.google.com )
നമ്മുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തു നാം നടത്തിയ സെര്‍ച്ച്, ഇമേജ് സേര്‍ച്ച്, മാപ്സ്, പ്ലേ സ്റ്റോര്‍, ഷോപ്പിംഗ്, യു ട്യൂബ് തുടങ്ങിയവാളുമായി നമ്മെ പറ്റി ഗൂഗിള്‍ ശേഖരിച്ച വിവരങ്ങള്‍ ഗൂഗിള്‍ മൈ ആക്ടിവിറ്റി വിന്‍ഡോയില്‍  കാണാം. പൊതു ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ മെച്ച പെടുത്തുന്നതിനും വ്യാഖ്യാതിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് ഗഗോഗിലെ നമ്മുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇവ നമുക്ക് പൂര്‍ണമായും ഡിലീറ്റ് ചെയ്യുവാനുള്ള സൗകര്യവുമുണ്ട്. 'https://myactivity.google.com/delete-activity' എന്ന ലിങ്കില്‍ നിന്നും ആക്ടിവിറ്റി ടാറ്റ ഡിലീറ്റ് ചെയ്യാനും 'https://myaccount.google.com/activitycontrols' എന്ന ലിങ്ക് വഴി നമ്മുടെ ആക്ടിവിറ്റി ട്രാക്കിംഗ് നിയന്ത്രിക്കാനും നമുക്ക് സാധിക്കും.
2. നമ്മുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ഉപകരണങ്ങള്‍ അറിയാനും സംശയാസ്പദമായ ഡിവൈസില്‍ നിന്നും പുറത്തുകടക്കാനും  (https://security.google.com/settings/security/activity)
ഈ ലിങ്കിലൂടെ നമ്മുടെ അക്കൗണ്ടില്‍ ഏതൊക്കെ ഉപകരണങ്ങള്‍ വഴിയാണ് ലോഗിന്‍ ചെയ്തിട്ടുള്ളത്,  എപ്പോഴൊക്കെ ലോഗിന്‍ ചെയ്തു, അക്കൗണ്ട് സെറ്റിങ്‌സില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. സംശയാസ്പദമായി ഏതെങ്കിലും ഉപകരണങ്ങളില്‍ അക്കൗണ്ട് ഇപ്പോഴും ലോഗിന്‍ ചെയ്തിട്ടിരിക്കുകയാണെങ്കില്‍ ലോഗ് ഔട്ട് ചെയ്യാനും  ഇത് വഴി പറ്റും.
3. നമ്മുടെ അക്കൗണ്ടിന്റെ ഡാറ്റ എടുക്കാന്‍ അനുവാദമുള്ള  ആപ്പുകളും സൈറ്റുകളും അറിയാനും അവയെ ഒഴിവാക്കുവാനും  (https://security.google.com/settings/security/permissions)
പലപ്പോഴും നാം നമ്മുടെ അക്കൗണ്ട് വഴി ഏതെങ്കിലും സേവനം രജിസ്റ്റര്‍ ചെയ്യുംപോഴോ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോളോ നമ്മുടെ അക്കൗണ്ട് വിവരങ്ങള്‍ എടുക്കാനുള്ള അനുവാദവും കൊടുക്കാറുണ്ട്.  https://security.google.com/settings/security/permissions എന്ന ലിങ്കിലൂടെ ഇപ്പോള്‍ നമ്മുടെ അക്കൗണ്ട് വിവങ്ങള്‍ എടുക്കാന്‍ അനുവാദമുള്ള  സൈറ്റുകളെപ്പറ്റിയും ആപ്പുകളെ പറ്റിയും അറിയുവാനും അവ നിയന്ത്രിക്കാനും പറ്റും.
4. നിങ്ങളുടെ ലൊക്കേഷന്‍ ഹിസ്റ്ററി അറിയാന്‍ (https://maps.google.com/locationhistory)
നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത് ഓണ്‍ ആണെങ്കില്‍ നിങ്ങള്‍ എവിടെയൊക്കെ ആയിരുന്നു എന്ന് ഗൂഗിള്‍ സെര്‍വറില്‍ രേഖപ്പെടുത്തുന്നുണ്ടാവും. https://maps.google.com/locationhistory എന്ന ലിങ്കിലൂടെ നിങ്ങളുടെ ലൊക്കേഷന്‍ ഹിസ്റ്ററി അറിയുവാനും, ടാറ്റ ഡൗണ്‍ലോഡ് ചെയ്യുവാനും സാധിക്കും.
5. ഗൂഗിള്‍  ആപ്പിസിന്റെ അഡ്മിന്‍ അക്കൗണ്ട് പാസ്സ്വേര്‍ഡ് റീസെറ്റ്  ചെയ്യാന്‍ നിങ്ങളുടെ പ്രധാന ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയാണെങ്കില്‍ അക്കൗണ്ട് വെരിഫൈ ചെയ്തു പാസ്‌വേഡ് റീസെറ്റ്  ചെയ്യാന്‍ ' https://admin.google.com/domain.com/VerifyAdminAccountPasswordReset' എന്ന ലിങ്ക് വഴി സാധിക്കുന്നതാണ്.
6. ഗൂഗിള്‍ സേവനങ്ങളില്‍ സൂക്ഷിച്ച വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഗൂഗിള്‍ ടേക്ക് ഔട്ട് ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ കലണ്ടര്‍,  ജിമെയില്‍,  ഗൂഗിള്‍ ബുക്ക്മാര്‍ക്‌സ് തുടങ്ങി ഗൂഗിളിന്റ സേവനങ്ങളിലുള്ള നിങ്ങളുടെ വിവരങ്ങള്‍ കംപ്രസ്സ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ https://www.google.com/takeoutഎന്ന ലിങ്ക് വഴി സാധിക്കുന്നതാണ്.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder