കമ്പ്യൂട്ടര്‍
വൈറസുകൊണ്ട് പണം ഉണ്ടാക്കുന്ന പരിപാടിയാണ് റാന്‍സം വെയര്‍ ആക്രമണങ്ങള്‍.
വൈറസുകൊണ്ട് കമ്പ്യൂട്ടര്‍ ഉപകരണങ്ങളെയും ശൃംഖലകളെയും കയ്യടക്കി, അവ തിരികെ
ലഭിക്കണമെങ്കില്‍ പണം ആവശ്യപ്പെടുന്നു. വാണാക്രൈ എന്ന റാന്‍സം വെയര്‍
ആക്രമണം ആഗോളതലത്തില്‍ കമ്പ്യൂട്ടര്‍ ശൃഖലയെ പിടിച്ചുലച്ചു. അതിനുശേഷം
വീണ്ടും ചില റാന്‍സംവെയര്‍ ആക്രമണങ്ങളുണ്ടായി. ഇപ്പോഴിതാ ലോക്കി എന്ന
പേരില്‍ പുതിയൊരു റാന്‍സം വെയര്‍ കൂടി രംഗത്തിറങ്ങിയിരിക്കുന്നു.
സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് തന്നിരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍
തന്നെയാണ്. അപ്പോള്‍ ഒരോരുത്തരും സൂക്ഷിക്കേണ്ടിയിരിക്കുന്നു. ലോക്കി
റാന്‍സംവെയറിനെ കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു. എന്താണ് ലോക്കി
റാന്‍സംവെയര്‍? ഇത് എങ്ങിനെയാണ് പടരുന്നത് ? എങ്ങനെ ലോക്കിയില്‍ നിന്നും
നമ്മുടെ കമ്പ്യൂട്ടറിനെ സംരക്ഷിക്കാം? അതിനുള്ള ഉത്തരമാണ് താഴെ...
എന്താണ് ലോക്കി റാന്‍സംവെയര്‍?
|
നിങ്ങളുടെ
കമ്പ്യൂട്ടറിലുള്ള വിവരങ്ങളെ തുറക്കാനും ഉപയോഗിക്കാനും കഴിയാത്ത
വിധത്തില്‍ ലോക്ക് ചെയ്യുകയാണ് ലോക്കി റാന്‍സംവെയറിലൂടെ അതിന്റെ
സ്രഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്. വാണാ ക്രൈ റാന്‍സം വെയറിനോട് സമാനമായ
മറ്റൊരു റാന്‍സം വെയര്‍. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്
ടീം ആണ് ഈ സൈബര്‍ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഒരു വര്‍ഷമായി ലോക്കി റാന്‍സം വെയര്‍ സജീവമാണ്. എന്നാല്‍ ഇതിന്റെ പുതിയൊരു
പതിപ്പാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ആഗസ്റ്റ് 9 മുതലാണ് പുതിയ
ലോക്കി റാന്‍സം വെയറിന്റെ പ്രചരണം ആരംഭിച്ചിരിക്കുന്നത്. ഇപ്പോള്‍ അത്
ഇന്ത്യന്‍ കമ്പ്യൂട്ടറുകളിലേക്കും വ്യാപിച്ചിട്ടുണ്ട്. വൈറസ് 2.3 കോടി
ഇമെയില്‍ സന്ദേശങ്ങള്‍ ഇതിനോടകം പ്രചരിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ റാന്‍സംവെയര്‍ പ്രചരണമായാണ് ഇതിനെ
കണക്കാക്കുന്നത്.
ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു?
|
'.diablo6'
, എന്ന ഫയല്‍ എക്സ്റ്റന്‍ഷനിലൂടെയാണ് പുതിയ റാന്‍സംവെയര്‍
പ്രചരിക്കുന്നത്. വിഷ്വല്‍ ബേസിക് സ്‌ക്രിപ്റ്റുകളുള്ള സിപ്പ് ഫയല്‍
തുറക്കുമ്പോള്‍ അത് 'greatesthits [dot] mygoldmusic[dot] com എന്ന
ഡൗണ്‍ലോഡ് ലിങ്കിലേക്ക് റീഡയറക്റ്റ് ചെയ്യും. ഇങ്ങനെയാണ് വൈറസിനെ
കമ്പ്യൂട്ടറിലേക്ക് കടത്തുന്നത്. ഈമെയിലുകള്‍ വഴി ലഭിക്കുന്ന ഈ വൈറസ്
നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫയലുകളെ എന്‍ക്രിപ്റ്റഡ് ആക്കി ലോക്ക്
ചെയ്യുന്നു. '.Lukitus ' എന്നായിരിക്കും ഈ എന്‍ക്രിപ്റ്റഡ് ഫയലുകളുടെ
എക്സ്റ്റന്‍ഷന്‍. ലുക്കിറ്റസ് എന്ന ഫ്രഞ്ച് വാക്കിനര്‍ത്ഥം അടച്ചുപൂട്ടുക
എന്നാണ്.
'please
print', 'documents', 'photo', 'images', 'scans' , 'pictures' പോലുള്ള
സാധാരണ സബ്ജക്ടുകളിലായിരിക്കും ഈ ഈമെയില്‍ സന്ദേശങ്ങള്‍ ലഭിക്കുക.
ഇമെയിലിനോടൊപ്പമുള്ള അറ്റാച്ച്‌മെന്റ് തുറക്കുമ്പോള്‍ റാന്‍സംവെയര്‍
കമ്പ്യൂട്ടറിലേക്ക് കടക്കും. അതോടെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പശ്ചാത്തലം
മാറുകയും അവിടെ ലുക്കീറ്റസ് എന്ന് തെളിയുകയും ചെയ്യും. തുടര്‍ന്ന് 0.5
ബിറ്റ്‌കോയിന്‍ (1.5 ലക്ഷം രൂപ) ആവശ്യപ്പെട്ട് സന്ദേശവും കാണാം. പണം
നല്‍കിയാല്‍ ഓനിയന്‍ റൂട്ടര്‍ എന്ന നെറ്റ് വര്‍ക്ക് ബ്രൗസര്‍ ഇന്‍സ്റ്റാള്‍
ചെയ്യാന്‍ ആവശ്യപ്പെടും. ഇതുവഴി ഫയലുകള്‍ ഡിക്രിപ്റ്റ് ചെയ്യാന്‍
സാധിക്കും.
റാന്‍സംവെയറിനെ തടയാന്‍ സാധിക്കുമോ?
|
നിലവില്‍ ആക്രമിക്കപ്പെട്ട കമ്പ്യൂട്ടറുകളെ രക്ഷിക്കാനോ റാന്‍സം വെയറിനെ തടയാനോ പണം നല്‍കുകയല്ലാതെ യാതൊരു മാര്‍ഗവുമില്ല.
എങ്ങിനെ പ്രതിരോധിക്കാം?
ശാശ്വതമല്ലെങ്കിലും ചില റാന്‍സംവെയറിനെതിരെയുള്ള ചില മുന്‍കരുതലുകളാണ് ഇവ-
1.നിങ്ങളുടെ ഫയലുകള്‍ ബാക്ക് അപ്പ് ചെയ്തുവെക്കുക.
2.ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
3.അപരിചിതമായ ഈമെയിലുകളെയും വെബ്‌സൈറ്റുകളെയും ശ്രദ്ധിക്കുക
4.സുപ്രധാന ഫയലുകള്‍ നിരന്തരം ബാക്ക് അപ്പ് ചെയ്തുവെക്കുക
5.ആക്രമണങ്ങള്‍ തടയാന്‍ പണം നല്‍കാതിരിക്കുക
എങ്ങിനെ പ്രതിരോധിക്കാം?
ശാശ്വതമല്ലെങ്കിലും ചില റാന്‍സംവെയറിനെതിരെയുള്ള ചില മുന്‍കരുതലുകളാണ് ഇവ-
1.നിങ്ങളുടെ ഫയലുകള്‍ ബാക്ക് അപ്പ് ചെയ്തുവെക്കുക.
2.ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
3.അപരിചിതമായ ഈമെയിലുകളെയും വെബ്‌സൈറ്റുകളെയും ശ്രദ്ധിക്കുക
4.സുപ്രധാന ഫയലുകള്‍ നിരന്തരം ബാക്ക് അപ്പ് ചെയ്തുവെക്കുക
5.ആക്രമണങ്ങള്‍ തടയാന്‍ പണം നല്‍കാതിരിക്കുക
0 comments:
Post a Comment