സംസ്ഥാന
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ
/സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ്
അനുവദിച്ചു ഉത്തരവായി .കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും
പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും
ഉത്തരവായി.ഉത്തരവുകള്‍ താഴെ ചേര്‍ക്കുന്നു .
സ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം
ബോണസ് ബില്‍ തയ്യാറാക്കുന്നത്
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill
,Acquittance മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. ഇതിൽ
Bonus Calculation Retired എന്ന മെനു ഉപയോഗിച്ച് റിട്ടയർ ആയവരുടെ
ബോണസ് calculate ചെയ്യാം .
ഫെസ്റ്റിവല്‍ അലവന്‍സ് സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance Calculation,Festival Allowance Calculation Retired ,Cancel Festival Allowance Calculation .Festival Allowance Bill ,Acquittance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്. ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
സ്പാര്‍ക്ക്
സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing
മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം
Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം.(Loan A/C No എന്നത് FestAdv എന്ന് നല്‍കുക)എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന
എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള
ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട്
ചെയ്ത ശേഷം വേണം Proceed നല്‍കാന്‍.
ഒരു കാര്യം ഓർക്കുക ബോണസ് ബില്‍ ,ഫെസ്റ്റിവല്‍ അലവന്‍സ് ,ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രോസസ്സ് ചെയ്താൽ ഇവയുടെ ബില്ലുകൾ അതാതു മെനുവിൽ തന്നെയാണ് ലഭിക്കുക . |
0 comments:
Post a Comment