ആധാർ
കാർഡിൽ തെറ്റുണ്ടോ? തിരുത്താൻ ഇതാ മൂന്ന് മാർഗങ്ങൾ ആധാറിന്റെ
പ്രാധാന്യം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആധാർ കാർഡിലെ
തെറ്റുകൾ നിങ്ങളെ ഏറെ വലച്ചേക്കാം. ആധാറും പാനും തമ്മിൽ
ബന്ധിപ്പിക്കുന്നതിനും ആധാർ കാർഡിൽ തെറ്റുകളുണ്ടാകാൻ പാടില്ല. നിങ്ങളുടെ
പേര്, ലിംഗം, ജനന തീയതി തുടങ്ങിയ വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട്
ഉണ്ടെങ്കിൽ നിങ്ങൾക്ക് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനാകില്ല. ഇതിനായി
നിങ്ങൾ നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണം.
ആധാർ പ്രവര്‍ത്തനരഹിതമാകുന്നത് എപ്പോൾ?
മൂന്ന് വർഷം തുടർച്ചയായി എന്തെങ്കിലും ആവശ്യങ്ങൾക്ക് ആധാർ കാർഡ് ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളുടെ ആധാർ പ്രവര്‍ത്തനരഹിതമാകും.
ആധാർ പ്രവര്‍ത്തനരഹിതമായാലും നിങ്ങൾക്ക് അത് വീണ്ടും അപ്ഡേറ്റ് ചെയ്യേണ്ടി വരും. എങ്ങനെ അപ്ഡേറ്റ് ചെയ്യാം? യു.ഐ.ഡി.എ.ഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന
വിവരങ്ങളനുസരിച്ച് നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ അപ്ഡേറ്റ്
ചെയ്യുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും മൂന്ന് വഴികളുണ്ട്.
1.നിങ്ങളുടെ വിശദാംശങ്ങൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുക.
2.പോസ്റ്റിലൂടെ അപ്ഡേറ്റിന് അപേക്ഷിക്കുക.
3.സമീപത്തുള്ള എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക.
ഓൺലൈൻ
അപ്ഡേഷൻ ഓൺലൈൻ അപ്ഡേഷൻ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക്
മാത്രമേ ഓൺലൈൻ അപ്ഡേഷൻ നടത്താൻ സാധിക്കൂ. ഓൺലൈൻ ഇടപാടുകൾ ഒ.ടി.പി (വൺ ടൈം
പാസ്വേർഡ്) ആധികാരികമായതിനാൽ നിങ്ങളുടെ മൊബൈൽ നമ്പർ നിർബന്ധമായും
രജിസ്റ്റർ ചെയ്യണം. ഓൺലൈൻ സെൽഫ് സർവ്വീസ് അപ്ഡേറ്റ് പോർട്ടൽ (SSUP)
ഉപയോഗിച്ചും നിങ്ങക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. എന്നാൽ ഇതിനും മൊബൈൽ
നമ്പർ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. സെൽഫ് സർവ്വീസ് അപ്ഡേറ്റ് പോർട്ടൽ
നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഓൺലൈൻ സെൽഫ് സർവീസ് അപ്ഡേറ്റ്
പോർട്ടലിൽ ലോഗിൻ ചെയ്യാം. ഇതുവഴി നിങ്ങൾക്ക് വിവരങ്ങളിൽ മാറ്റം
വരുത്തുന്നതിന് അപേക്ഷിക്കാം. ഇതിനായി നിങ്ങളുടെ ഒർജിനൽ
സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്കാൻ ചെയ്ത് അപ്
ലോഡ് ചെയ്യണം. ഒരിക്കൽ തെറ്റ് തിരുത്താൻ അപേക്ഷ സമർപ്പിച്ചാൽ ആധാർ കാർഡ്
അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ
അഭ്യർത്ഥനയുടെ സ്ഥിതി ട്രാക്ക് ചെയ്യാവുന്നതാണ്.ഹെല്‍പ്ഫയല്‍ഡൌണ്‍ലോഡ് ലിങ്കില്‍ നല്‍കിയിരിക്കുന്നു
തപാൽ
വഴിയുള്ള അപ്ഡേഷൻ തപാൽ വഴിയുള്ള അപ്ഡേഷൻ നിങ്ങളുടെ ആധാർ വിവരങ്ങൾ
പോസ്റ്റ് വഴി അപ്ഡേറ്റ് ചെയ്യുന്നതിനായി നിങ്ങൾ ഓൺലൈനിൽ നിന്ന് ഫോം
ഡൗൺലോഡ് ചെയ്യണം. ഫോമിന്റെ മുകളിൽ അപ്ഡേറ്റ് ചെയ്യേണ്ട വിവരം
അടയാളപ്പെടുത്തുക. തുടർന്ന് അപേക്ഷാ ഫോം ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും
പൂരിപ്പിക്കുക. നിങ്ങളുടെ ആധാറിൽ എൻറോൾമെൻറിൻറെ സമയത്ത് ഉപയോഗിച്ചിരുന്ന
അതേ പ്രാദേശിക ഭാഷ തന്നെ അപേക്ഷാ ഫോം പൂരിപ്പിക്കാനും ഉപയോഗിക്കണം.
നിങ്ങളുടെ മൊബൈൽ നമ്പർ നിർബന്ധമായും നൽകിയിരിക്കണം. ഇമെയിൽ ഐഡി നൽകുന്നത്
ഓപ്ഷണൽ ആണ്. കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം തന്നിരിക്കുന്ന വിലാസത്തിൽ
സ്വയം സാക്ഷ്യപ്പെടുത്തിയ പിന്തുണാ രേഖകളോടെ യു.ഐ.ഡി.എ.ഐലേക്ക്
അയയ്ക്കണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം
യു.ഐ.ഡി.എ.ഐ
പോസ്റ്റ് ബോക്സ് നമ്പർ 10
ഛന്ദ്വാര മധ്യപ്രദേശ്- 480001 ഇന്ത്യ
യു.ഐ.ഡി.എ.ഐ
പോസ്റ്റ് ബോക്സ് നമ്പർ 99
ബഞ്ചാര ഹിൽസ് ഹൈദരാബാദ്- 500034 ഇന്ത്യ
അടുത്തുള്ള
ആധാർ പെർമനന്റ് എൻറോൾമെന്റ് സെന്റർ വഴി പേര്, വിലാസം, ജനനതീയതി, ലിംഗം,
മൊബൈൽ, ഇമെയിൽ, ഫിംഗർ പ്രിന്റുകൾ, ഐറിസ്, ഫോട്ടോകൾ എന്നിവ മാറ്റാൻ
സാധിക്കും. എന്നാൽ യഥാർത്ഥ രേഖകളുമായി വേണം എൻറോൾമെന്റ് സെന്ററിലെത്താൻ.
ഫീസ് നിരക്ക്
ഓൺലൈൻ
വഴിയും തപാൽ വഴിയും സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാം. എന്നാൽ
എൻറോൾമെന്റ് സെന്റർ വഴി ഓരോ തവണ അപ്ഡേറ്റ് ചെയ്യുമ്പോഴും 25 രൂപ ഫീയായി
നൽകണം.
സമയപരിധി
യു.ഐ.ഡി.എ.ഐ
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് 90 ദിവസത്തിനുള്ളിൽ അപ്ഡേഷൻ
നടപടികൾ പൂർത്തിയാകും. നിങ്ങളുടെ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ
uidai.gov.in എന്ന വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ആധാർ കാർഡ് ഡൗൺലോഡ്
ചെയ്യാം.
2.Aadhaar Number ചേര്‍ക്കുക.
3.Aadhaar കാര്‍ഡ് നോക്കി അതിലുള്ളത് പോലെ പേര് ചേര്‍ക്കുക.
4.Captcha code ചേര്‍ക്കുക.
5."Link ആധാര്‍" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ "Aadhar - PAN linking completed successfully" എന്നു വന്നത് കാണാം.
ആധാർ നമ്പറിലെ പേരും PAN കാർഡിലെ പേരും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ ആധാർ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു 'One Time Password (OTP)' അയച്ചു കിട്ടും. ഇത് ചേർക്കുന്നതോടെ പേരിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും ലിങ്ക് ചെയ്യാൻ സാധിക്കും. മുമ്പ് നിങ്ങളുടെ ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 'One Time Password (OTP)' ലഭിക്കില്ല.
പേരിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ PAN കാർഡിലെ പേര് അല്ലെങ്കിൽ ആധാർ കാർഡിലെ പേര് തിരുത്തുകയാണ് ഒരു വഴി. PAN കാർഡിലെ പേര് ഓൺലൈൻ ആയും തിരുത്താവുന്നതാണ്. അല്ലെങ്കിൽ പാൻ കാർഡ് എടുത്തു നൽകുന്ന സ്ഥാപനങ്ങൾ വഴിയും ആവാം. ആധാർ നമ്പറിലെ പേരും ഓൺലൈൻ ആയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ മാറ്റാവുന്നതാണ്.
Click here for online correction in PAN data
Online ആയി പാൻ വിവരങ്ങൾ തിരുത്തുന്നതിന് Application Type കോളത്തിൽ 'Change or Correction in existing PAN data' സെലക്ട് ചെയ്ത് മുന്നോട്ടു പോകുക.
Click here for Online Correction in Aadhaar data
ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ആധാർ വിവരങ്ങളിൽ Online ആയി മാറ്റം വരുത്താൻ സാധിക്കൂ. അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം
New Notification from Income Tax Department - linking Aadhaar with PAN
ജൂലൈ ഒന്നു മുതല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിന് PAN Card Number ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഒട്ടു മിക്ക പേരുടെയും ആധാര്‍ കാര്‍ഡിലെ പേരും പാന്‍ കാര്‍ഡ് നമ്പറിലെ പേരും വ്യത്യസ്തമായതിനാല്‍ രണ്ടും ലിങ്ക് ചെയ്യാന്‍ ഇത് വരെ സാധിച്ചിരുന്നില്ല.
ആദായ നികുതി വകുപ്പിന്‍റെ പുതിയ നടപടിക്രമം അനുസരിച്ച് പേരുകളില്‍ വലിയ വ്യത്യാസം ഉണ്ടെങ്കില്‍ പോലും പ്രത്യേക PAN Service Centre കള്‍ വഴി ലിങ്ക് ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വരികയാണ്. (ഇതിനുള്ള കേന്ദ്രങ്ങള്‍ ഏതൊക്കെയെന്നു വരും ദിവസങ്ങളില്‍ അറിയാം) പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും ഒറ്റ പേജുള്ള "Form for Aadhaar seeding into PAN Database" എന്ന ഫോമും ഒപ്പിട്ട് അവിടെ സമര്‍പ്പിക്കുക. വ്യത്യാസം ഉള്ള കേസുകളില്‍ കൈവിരലുകള്‍, കണ്ണ് സ്കാനിംഗ് വഴി "Bio Metric Authenticattion" നടത്തി അവിടെ വച്ച് ലിങ്ക് ചെയ്യുന്നതാണ്. ഇതിന് നിശ്ചിത ഫീസ് നല്‍കണം. Download one page form for Aadhaar seeding into PAN Database.
പേരില്‍ ചെറിയ വ്യത്യാസമുണ്ടെങ്കില്‍ എളുപ്പത്തില്‍ ലിങ്ക് ചെയ്യാന്‍ ഇനി പറയുന്ന വഴി തേടാവുന്നതാണ്. (രണ്ടിലും ചേർത്ത ജനന തിയ്യതിയും Gender ഉം ഒന്നായിരിക്കണം.) ഇതിന് ആദ്യമായി E Filing സൈറ്റ് തുറക്കുക. അഡ്രസ് ഇതാണ്. "www.incometaxindiaefiling.gov.in".
CLICK HERE for E Filing web site

Press Release from Central Board of Direct Taxes
1.PAN നു നേരെ പാന്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കുക.
അതില്‍ ഇടതു വശത്ത് 'Services' നു ചുവടെ "Link Aadhaar" എന്ന ലിങ്കില്‍
ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യാനുള്ള പേജ് തുറക്കും.
2.Aadhaar Number ചേര്‍ക്കുക.
3.Aadhaar കാര്‍ഡ് നോക്കി അതിലുള്ളത് പോലെ പേര് ചേര്‍ക്കുക.
4.Captcha code ചേര്‍ക്കുക.
5."Link ആധാര്‍" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ "Aadhar - PAN linking completed successfully" എന്നു വന്നത് കാണാം.
ആധാർ നമ്പറിലെ പേരും PAN കാർഡിലെ പേരും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ ആധാർ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു 'One Time Password (OTP)' അയച്ചു കിട്ടും. ഇത് ചേർക്കുന്നതോടെ പേരിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും ലിങ്ക് ചെയ്യാൻ സാധിക്കും. മുമ്പ് നിങ്ങളുടെ ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 'One Time Password (OTP)' ലഭിക്കില്ല.
പേരിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ PAN കാർഡിലെ പേര് അല്ലെങ്കിൽ ആധാർ കാർഡിലെ പേര് തിരുത്തുകയാണ് ഒരു വഴി. PAN കാർഡിലെ പേര് ഓൺലൈൻ ആയും തിരുത്താവുന്നതാണ്. അല്ലെങ്കിൽ പാൻ കാർഡ് എടുത്തു നൽകുന്ന സ്ഥാപനങ്ങൾ വഴിയും ആവാം. ആധാർ നമ്പറിലെ പേരും ഓൺലൈൻ ആയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ മാറ്റാവുന്നതാണ്.
Click here for online correction in PAN data
Online ആയി പാൻ വിവരങ്ങൾ തിരുത്തുന്നതിന് Application Type കോളത്തിൽ 'Change or Correction in existing PAN data' സെലക്ട് ചെയ്ത് മുന്നോട്ടു പോകുക.
Click here for Online Correction in Aadhaar data
ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ആധാർ വിവരങ്ങളിൽ Online ആയി മാറ്റം വരുത്താൻ സാധിക്കൂ. അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം
0 comments:
Post a Comment