> ഓർമ്മയിൽ മായാതെ ബേപ്പൂർ സുൽത്താൻ | :

ഓർമ്മയിൽ മായാതെ ബേപ്പൂർ സുൽത്താൻ

വ്യാകരണത്തിന്റെ വേലിക്കെട്ടുകൾ ഭേദിച്ച് ലളിതമായ നാട്ടുഭാഷയിൽ സാഹിത്യത്തെ സാധാരണക്കാരന്റേതു കൂടിയാക്കിയ കഥകളുടെയും കഥാപാത്രങ്ങളുടെയും അനുഭവങ്ങളുടെയും ഭാവനയുടെയും സുൽത്താൻ. മലയാളത്തിന്റെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ.
തനതായ ആഖ്യാനശൈലി തന്നെയായിരുന്നു ബഷീറിന്റെ രചനകളെ വ്യത്യസ്തമാക്കിയത്. നർമ്മത്തിന്റെ മേമ്പൊടിചാലിച്ച് ബഷീർ ജീവിതമെഴുതി. പച്ചയായ ജീവിതാനുഭവങ്ങളുടെ തുറന്നെഴുത്ത്. ബഷീർ കൃതികളിലൂടെ വായനക്കാർ ആസ്വദിക്കുന്നത് കേവലം ഒരു സാഹിത്യസൃഷ്ടി മാത്രമല്ല, സാഹിത്യത്തിന്റെ അതിരുകൾ ലംഘിച്ച് ഓരോ കഥാപാത്രവും നമ്മുടെ ചുറ്റുമുള്ള ജീവിതങ്ങളുടെ പ്രതിരൂപങ്ങളായി. അതിഭാവുകത്വങ്ങളില്ലാതെ ജീവിതവും രചനയും ബഷീറിന്റെ തൂലികത്തുമ്പിൽ വേർതിരിക്കാനാകാത്ത വിധം ഇഴചേർന്നു. പാത്തുമ്മയും, സുഹറയും, വിശ്വവിഖ്യാതനായ മൂക്കനും‍ ആനവാരി രാമൻ നായരും പൊന്‍കുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞും അക്ഷരങ്ങളിൽ നിന്നും ഇറങ്ങിവന്ന് ആസ്വാദകമനസ്സിൽ ചിരപ്രതിഷ്ഠനേടി.
1908 ജനുവരി 21 നു കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ കായി അബ്ദുറഹ്മാന്റെയും‍ കുഞ്ഞാത്തുമ്മയുടെയും മകനായാണ് ബഷിറിന്റെ ജനനം. വൈക്കത്തു തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ബഷീർ പിൽക്കാലത്ത് കള്ളവണ്ടി കയറി കോഴിക്കോടെത്തി. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത അദ്ദേഹം സ്വാതന്ത്ര്യസമര രംഗത്തും സജീവമായി ജയിൽ ശിക്ഷയും അനുഭവിച്ചു. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കിയ ബഷീറിന്റെ ആദ്യകാല കൃതികൾ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ ലേഖനങ്ങളാണ്‌.
പല നാടുകൾ സഞ്ചരിച്ച് നിരവധി ഭാഷകളിൽ അദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. ജയകേസരിയിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ബഷീറിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കഥ. തന്റെ അനുഭവസമ്പത്തുകൾ തന്നെയാണ് അക്ഷരങ്ങളായി ബഷീർ കോറിയിട്ടത്. നടന്നകന്ന നാട്ടുവഴികളിലെ മണ്ണും മരങ്ങളും മനുഷ്യനുമെല്ലാം വായനക്കാരനെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. വിവരണളേക്കാൾ അധികം സംഭാഷണങ്ങളടങ്ങിയ രചനകൾ ഏത് സാധാരണക്കാരനും വഴങ്ങുന്ന ഒന്നായി സാഹിത്യത്തെ രൂപാന്തരപ്പെടുത്തി. അങ്ങനെ ബഷീറിന്റെ ശൈലി തന്നെ ഒരു പുതിയ സാഹിത്യശാഖയായി മറുകയായിരുന്നു.
ഏറെ വൈകി 50ാം വയസ്സിലാണ് ബഷീർ ഫാബിയുടെ കൈപിടിച്ചത്. തനിക്ക് ചുറ്റുമുള്ള സർവ്വചരാചരങ്ങളോടുമുള്ള ബഷീറിന്റെ സ്നേഹം അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞു നിൽക്കുന്നതു കാണാം. 1982 ല്‍ പദ്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കേന്ദ്ര സാഹിത്യ അവാര്‍ഡും, കേരള സാഹിത്യ അവാര്‍ഡുമടക്കം നിരവധി പുരസ്കാരങ്ങൾ ബഷീറിനെത്തേടിയെത്തി‌യിട്ടുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു. എഴുത്തിന്റെ ഇന്ദ്രജാലത്തിലൂടെ താൻ തീർത്ത അത്ഭുതലോകത്ത് ഓരോവായനക്കാരനെയും ആജീവനാന്തം തടവിലാക്കിയ ആ അതുല്ല്യപ്രതിഭ ഇന്നും ജീവിക്കുന്നു. ഒരിക്കലും മരിക്കാത്ത ജീവസ്സുറ്റ കഥാപാത്രങ്ങളിലൂടെ.
Downloads
വൈക്കം മുഹമ്മദ് ബഷീര്‍ -പ്രധാന കൃതികള്‍
വൈക്കം മുഹമ്മദ് ബഷീര്‍ -ക്വിസ്

SHORT FILMS
VIDEO-II
VIDEO-III
VIDEO-IV
VIDEO-V

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder