പൊതുമേഖല
ബാങ്കുകള്‍ ഉള്‍പ്പടെ സേവനത്തിന് നിരക്കുകള്‍ ഈടാക്കുമ്പോള്‍ സൗജന്യമായി
ബാങ്കിങ് ഇടപാടുകള്‍ നല്‍കാന്‍ തയ്യാറായി പോസ്റ്റ് ഓഫീസുകള്‍.
മിനിമം ബാലാന്‍സ് വെറും 50 രൂപ, സൗജന്യ എടിഎം ഉപയോഗം, എടിഎംകാര്‍ഡിന് വാര്‍ഷിക ഫീസില്ല എന്നിങ്ങനെ സേവനങ്ങളെല്ലാം സൗജന്യമായി നല്‍കിയാണ് പോസ്റ്റ് ഓഫീസ് ബാങ്ക് സജീവമാകുന്നത്.
1000 രൂപ മുതല്‍ 5,000 രൂപവരെ ബാങ്കുകള്‍ മിനിമം ബാലന്‍സ് ആവശ്യപ്പെടുമ്പോള്‍ 50 രൂപ മാത്രം അക്കൗണ്ടില്‍ നിലനിര്‍ത്തിയാല്‍ മതിയെന്നതാണ് പോസ്റ്റ് ഓഫീസ് ബാങ്കിന്റെ നേട്ടം. ചെക്ക് ബുക്ക് ആവശ്യമുണ്ടെങ്കില്‍ 500 രൂപയെങ്കിലും അക്കൗണ്ടില്‍ നിലനിര്‍ത്തണം.
ലഭിക്കുന്ന വിസ റൂപ്പേ ഡെബിറ്റ് കാര്‍ഡാണ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക. ഇത് ഉപയോഗിച്ച് പോസ്റ്റ് ഓഫീസ് എടിഎമ്മുകള്‍ക്കുപുറമെ, ബാങ്കുകളുടെ എടിഎമ്മില്‍നിന്നും സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയും.
ഓണ്‍ ലൈന്‍ ഇടപാട് നടത്താനും ഈ ഡെബിറ്റ് കാര്‍ഡ് വഴി കഴിയും. അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍ മൂന്ന് വര്‍ഷത്തിലൊരിക്കലെങ്കിലും ഇടപാട് നടത്തേണ്ടതുണ്ട്.
എങ്ങനെ തുടങ്ങാം?
അധാര്‍ കാര്‍ഡും ഫോട്ടോയുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി അക്കൗണ്ട് തുടങ്ങാം. വലിയ തുകയുടെ ഇടപാട് നടത്താന്‍ പാന്‍ നമ്പര്‍കൂടി നല്‍കേണ്ടതുണ്ട്. സാധാരണ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന, ജോയിന്റ് അക്കൗണ്ട് പോലുള്ള സൗകര്യങ്ങളും പോസ്റ്റ് ഓഫീസില്‍ ലഭിക്കും.
പലിശ
ബാങ്കുകളിലേതുപോലെതന്നെ നാല് ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുക. ബാങ്ക് അക്കൗണ്ടുപോലെതന്നെ മറ്റൊരു പോസ്റ്റ് ഓഫീസിലേയ്ക്ക് അക്കൗണ്ട് മാറ്റാനുള്ള സൗകര്യവുമുണ്ട്.
എടിഎം ശൃംഖല
രാജ്യത്തെ മിക്കവാറും ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ ഇതിനകം എടിഎം പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ കേരളത്തിലെ 51 ഹെഡ് പോസ്റ്റ് ഓഫീസുകളിലും അഞ്ച് സബ് പോസ്റ്റ് ഓഫീസുകളിലും എടിഎം പ്രവര്‍ത്തിച്ചുതുടങ്ങും. മറ്റ് ബാങ്കുകളുടെ എടിഎമ്മും പണം പിന്‍വലിക്കുന്നതിനായി ഉപയോഗിക്കാം.

0 comments:
Post a Comment