സർക്കാർ
ജീവനക്കാരുടെ ശമ്പളം പൂർണ്ണമായി
ട്രഷറികൾ വഴി നൽകുന്നതിനായി
ട്രഷറികളിൽ സേവിങ്സ് ബാങ്ക്
അക്കൗണ്ട് തുടങ്ങാൻ നിർദ്ദേശം
ലഭിച്ചു തുടങ്ങി. ട്രഷറികളിൽ
സേവിങ്സ് ബാങ്ക് അക്കൗണ്ട്
തുടങ്ങാൻ രണ്ടു ഫോട്ടോ,അപേക്ഷ,ഐഡി
പ്രൂഫ് എന്നിവയാണ് ജീവനക്കാർ
നൽകേണ്ടത്. സംസ്ഥാനത്തെ
എല്ലാ ട്രഷറികളും കോർ ബാങ്കിങ്
സംവിധാനത്തിനു കീഴിലാക്കിയിട്ടുള്ളതിനാൽ
സേവിങ്സ് ബാങ്ക് അക്കൗണ്ടിലെത്തുന്ന
ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കു
മാറ്റാനാകും. ട്രഷറികളിൽ
സേവിങ്സ് ബാങ്ക് അക്കൗണ്ട്
തുടങ്ങാനുള്ള അപ്ലിക്കേഷൻ
തയ്യാറാക്കാൻ സഹായിക്കുന്ന
സോഫ്റ്റ്‌വെയർ ,ആപ്പ്ലിക്കേഷൻ
ഫോം എന്നിവ ഇവിടെ നൽകിയിട്ടുള്ള
ലിങ്കിൽ നിന്നും ഡൗൺലോഡ്
ചെയ്യാം .
അക്കൗണ്ട് തുടങ്ങാൻ വേണ്ടത്
1. KYC Form2. രണ്ടു Passport Size ഫോട്ടോ
3. ആധാർ കോപ്പി
4. PAN കോപ്പി
Treasury Savings Bank(TSB) Account Application Generator by Sobhan.S
Treasury Savings Bank(TSB) Account Application
Generate New TSB Account Number (15 Digit)
0 comments:
Post a Comment