SSLC
iExaMS സൈറ്റ് പ്രവര്‍ത്തനക്ഷമമായി. പ്രധാനമായും ഡിവിഷനുകള്‍
കൂട്ടിച്ചേര്‍ക്കുന്നതിലാണ് പ്രശ്നം നേരിടുന്നത്. odsഫയലില്‍ Class
Teachersന്റെ മെയില്‍ ഐ ഡിയിലെ ഹൈപ്പര്‍ ലിങ്കുകളൊഴിവാക്കുകയാണ് ആദ്യം
ചെയ്യേണ്ടത്. ഇതിനായി മെയില്‍ ഐ ഡി ഉള്‍പ്പെട്ട കോളം സെലക്ട് ചെയ്ത് Format
> Clear Direct Formatting വഴി ഓരോ സെല്ലിലെയും ഹൈപ്പര്‍ ലിങ്ക്
ഒഴിവാക്കുക. അതേ പോലെ തന്നെ ക്ലാസ് അധ്യാപകരുടെ യൂസര്‍നാമത്തില്‍ Special
Character പാടില്ലെന്ന് മെസേജ് ലഭിക്കുന്നു. അതേപോലെ തന്നെ പരിശീലനത്തില്‍
ക്ലാസ് അധ്യാപകര്‍ക്ക് കോമണ്‍ പാസ്‌വേര്‍ഡ് എന്ന നിര്‍ദ്ദേശമാണ്
നല്‍കിയിരുന്നതെങ്കിലും Multiple Password എന്ന Error Message ലഭിക്കുന്നു.
ഓരോ ക്ലാസ് ടീച്ചര്‍ക്കും വ്യത്യസ്തമായ പാസ്‌വേര്‍ഡുകള്‍ നല്‍കിയാല്‍
ശരിയാവുന്നുണ്ട്. അതേ പോലെ സമ്പൂര്‍ണ്ണയിലെ ഫോട്ടോ അപ്‌ലോഡ് ആയിട്ടില്ല
എന്നും പുതുതായി ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും
പരാതികളും പറഞ്ഞു കേള്‍ക്കുന്നു . പ്രശ്നങ്ങളെല്ലാം ഉടനെ തന്നെ
പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം. ഓരോ വിദ്യാലയവും പ്രശ്നങ്ങള്‍
iexamhelpdesk@gmail.com എന്ന മെയിലിലേക്ക് School Code, Contact Number ഇവ
സഹിതം മെയില്‍ ചെയ്താല്‍ പ്രശ്നപരിഹാരം ഉടനുണ്ടാവുമെന്ന്
അറിയിച്ചിട്ടുണ്ട്.
SSLC iExaMS -User Manual
SSLC iExam -Website
Photo resizing for online -Link-1 , Link -2
OLD POSTS
0 comments:
Post a Comment