വ്യത്യസ്ത ബാങ്കുകളിലുള്ള അക്കൗണ്ടുകളിലേയ്ക്ക് പണമിടപാട് സാധ്യമാക്കുന്നതിനുള്ള സംവിധനങ്ങളാണ് ആര്‍ടിജിഎസും(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) എന്‍ഇഎഫ്ടി(നാഷ്ണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍)യും. ഒരു ബാങ്കിലെ അക്കൗണ്ടില്‍നിന്ന് മറ്റൊരു ബാങ്കിലെ അക്കൗണ്ടിലേയ്ക്ക് എളുപ്പത്തില്‍ പണം കൈമറ്റം ചെയ്യുന്നതിന് ഈ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.
ആര്‍ബിഐയുടെ മേല്‍നോട്ടത്തില്‍
രാജ്യത്തിനകത്ത് മാത്രമുള്ള പണമിടപാടുകള്‍ സാധ്യമാക്കുന്ന ഈ സംവിധാനം ആര്‍ബിഐയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
പണമിടപാട് അതിവേഗതയില്‍ റിയല്‍ ടൈമില്‍ നടത്താന്‍ സാധിക്കുന്ന സംവിധാനമാണ് ആര്‍ടിജിഎസ്. നിശ്ചിത സമയത്ത് ഇടപാട് നടത്താന്‍ ഇതിലൂടെ കഴിയൂം.
ഫണ്ട് ട്രാന്‍സ്ഫര്‍ മെസേജ് ലഭിച്ചുകഴിഞ്ഞാല്‍ പണം സ്വീകരിക്കേണ്ട ബാങ്ക് 30 മിനിട്ടിനുള്ളില്‍ അക്കൗണ്ട് ഉടമയുടെ അക്കൗണ്ടിലേയ്ക്ക് പണം ക്രഡിറ്റ് ചെയ്യും.
അതില്‍നിന്ന് വ്യത്യസ്തമായി ബാച്ചായിട്ടാണ് എന്‍ഇഎഫ്ടിയില്‍ പണമിടപാട് നടക്കുന്നത്. മണിക്കൂറുകള്‍ ഇടവിട്ട ടൈം സ്ലോട്ടിലാണ് ഈ സംവിധാനത്തില്‍ പണമിടപാടുകള്‍ പൂര്‍ത്തിയാക്കുക.
ബാങ്ക് എക്കൗണ്ട് ആവശ്യമാണോ?
ഇരു സംവിധാനങ്ങളും വഴി പണമിടപാട് നടത്തുന്നതിന് എസ്ബി അക്കൗണ്ടോ, കറന്റ് അക്കൗണ്ടോ ആവശ്യമാണ്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് എന്‍ഇഎഫ്ടി സംവിധാനമുള്ള ശാഖകളില്‍നിന്ന് പണംകൈമാറാം. ഇങ്ങനെ പരമാവധി 50,000 രൂപവരെയെ കൈമാറ്റം അനുവദിക്കൂ.
സമയം
രാവിലെ 8.30 മുതല്‍ വൈകീട്ട് 4.30വരെ ആര്‍ടിജിഎസ് സംവിധാനം പ്രവര്‍ത്തിക്കും. അതേസമയം, എന്‍ഇഎഫ്ടിയിലാണെങ്കില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് എഴ് വരെ 12 തവണയാണ് പണംകൈമറ്റം നടക്കുക. ഓണ്‍ലൈനായി പണമിടപാട് നടത്തുമ്പോള്‍ ആര്‍ടിജിഎസ് ന് മേല്‍പറഞ്ഞസമയത്തിനുള്ളില്‍ മാത്രമേ ഇടപാട് നടത്താനാകൂ. നിശ്ചിത സമയത്തിനുശേഷം നടത്തുന്ന ഓണ്‍ലൈന്‍ എന്‍ഇഎഫ്ടി ഇടപാടുകള്‍ അടുത്ത പ്രവര്‍ത്തി ദിവസമാണ് പൂര്‍ത്തീകരിക്കുക.
മിനിമം തുക
വന്‍തുകകളുടെ ഇടപാടാണ് ആര്‍ടിജിഎസില്‍ നടക്കുക. ഇവിടെ മിനിമം തുക രണ്ട് ലക്ഷമാണ്. അതിനുതാഴെയുള്ള തുക എന്‍ഇഎഫ്ടി വഴി കൈമാറാം.
ഇടപാട് നടക്കാതെ വന്നാല്‍
ഏതെങ്കിലും സാഹചര്യത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാനാകാതെ വന്നാല്‍(പണം സ്വീകരിക്കേണ്ട അക്കൗണ്ട് മരവിപ്പിക്കുകയോ മറ്റൊ ചെയ്തതാണെങ്കില്‍) ഒരു മണിക്കൂറിനുള്ളിലോ, അതേ പ്രവര്‍ത്തിദിവസത്തിനുള്ളിലോ തിരിച്ച് അക്കൗണ്ടിലേയ്ക്ക് പണം ക്രഡിറ്റ് ചെയ്യും.നെഫ്റ്റ് വഴിയാണെങ്കില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പണം തിരിച്ച് അക്കൗണ്ടിലെത്തും.
നിരക്കുകള്‍
എന്‍ഇഎഫ്ടി വഴിയുള്ള ഒരു ഇടപാടിന് പരമാവധി 25 രൂപ(സേവന നികുതികള്‍ പുറമെ)യാണ് ഈടാക്കാന്‍ അനുമതിയുള്ളത്. ആര്‍ടിജിഎസിനാണെങ്കില്‍ ഇത് 55 രൂപയാണ്. ബാങ്കിന്റെ ബ്രാഞ്ച് വഴിയല്ലാതെ ഓണ്‍ലൈന്‍ ബാങ്കിങ് വഴിയാണെങ്കില്‍ നിരക്കുകള്‍ ഇത്രയുമാകില്ല. 10,000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് 2.50 രൂപയും സേവന നികുതിയുമാണ് പല ബാങ്കുകളും എന്‍ഇഎഫ്ടിക്ക് ഇടാക്കുന്നത്.
സ്റ്റോപ് പെയ്‌മെന്റ്
പണം കൈമാറ്റം പൂര്‍ത്തിയായാല്‍ ഇടപാട് നിര്‍ത്തിവെയ്ക്കാന്‍ അക്കൗണ്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കാനാവില്ല. സ്റ്റോപ് പെയ്‌മെന്റ് സംവിധാനം ഇല്ലെന്ന് ചുരുക്കം.
0 comments:
Post a Comment