> Aam Aadmi Bima Yojna Insurance | :

Aam Aadmi Bima Yojna Insurance


കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാകുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആം ആദ്മി ബിമ യോജനയുടെ 2016-17 വര്‍ഷത്തേക്കുളള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 24 വരെ മാത്രം. അപകടമരണത്തിന് 75,000/- രൂപ, സ്വാഭാവിക മരണത്തിന് 30,000/- രൂപ, സ്ഥായിയായ അംഗവൈകല്യത്തിന് 75,000/- രൂപ, ഭാഗികമായ അംഗവൈകല്യത്തിന് 37,500/- രൂപ, 9 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന (ITI ഉള്‍പ്പെടെ) 2 കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1,200/- രൂപ വീതം സ്‌കോളര്‍ഷിപ് എന്നിവയാണ് പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍. നിലവിലെ അംഗങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പോളിസി സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ ലഭിക്കും. റേഷന്‍ കാര്‍ഡ്, അര്‍ഹതപ്പെട്ട വിഭാഗത്തില്‍പ്പെട്ടതാണെന്ന് തെളിയിക്കുന്ന അംഗത്വകാര്‍ഡ്/സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്. ഇവയുടെ അസ്സലും ഫോട്ടോകോപ്പിയും രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ ഹാജരാകണം. അക്ഷയ കേന്ദ്രത്തില്‍ രജിസ്‌ട്രേഷന്‍ ഫീസായി 16/- രൂപ മാത്രം നല്‍കിയാല്‍ മതി .


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder