ഈ
വർഷത്തെ ഹയർ സെക്കൻഡറി സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ രണ്ടു മുതൽ എട്ടു
വരെ നടക്കും. രാവിലെ 9.30നും ഉച്ചയ്ക്കു രണ്ടിനുമായിരിക്കും പരീക്ഷ. രണ്ടാം
വർഷ പരീക്ഷയ്ക്ക് ആദ്യമായി റജിസ്റ്റർ ചെയ്ത് എഴുതിയ റഗുലർ വിദ്യാർഥികൾക്കു
തോറ്റ വിഷയങ്ങൾക്കു സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.
യോഗ്യത നേടാത്ത മുഴുവൻ വിഷയങ്ങളും എഴുതാൻ സാധിക്കും. പഴയ സിലബസിൽ പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവർക്ക് അതിനു മാത്രം സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാർക്ക് ഒന്നിൽ കൂടുതൽ വിഷയങ്ങൾക്ക് അപേക്ഷിക്കാനാവില്ല. കഴിഞ്ഞ മാർച്ചിൽ, ആദ്യമായി പരീക്ഷയെഴുതിയ റഗുലർ വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും ഡി പ്ലസ് ഗ്രേഡോ, അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കിൽ ഒരു വിഷയത്തിനു മാത്രം സ്കോർ മെച്ചപ്പെടുത്തുന്നതിനായി ഇംപ്രൂവ്മെന്റിന് അപേക്ഷിക്കാം.
രണ്ടാം വർഷ തിയറി പേപ്പറുകൾക്കു മാത്രമേ സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ഉണ്ടാകൂ. ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഈ മാസം18 ആണ്. മാർച്ചിൽ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലാണ് അപേക്ഷ നൽകേണ്ടത്. സേ പരീക്ഷയ്ക്കു പേപ്പർ ഒന്നിനു 150 രൂപയും ഇംപ്രൂവ്മെന്റിന് 500 രൂപയുമാണ് ഫീസ്. പുറമെ, സർട്ടിഫിക്കറ്റ് ഫീസ് ആയി 40 രൂപയും അടയ്ക്കണം. രണ്ടാം വർഷ തിയറി പരീക്ഷ എഴുതുന്നവർക്കു നേരത്തെ ലഭിച്ച നിരന്തര മൂല്യനിർണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും ഒന്നാം വർഷ തിയറി പരീക്ഷയുടെ സ്കോറും വീണ്ടും പരിഗണിക്കും.
നേരത്തെ പ്രായോഗിക പരീക്ഷയ്ക്കു ഹാജരാകാൻ സാധിക്കാത്തവർ, പ്രായോഗിക പരീക്ഷയ്ക്ക് എത്തണം. ഈ പരീക്ഷ ഈ മാസം 30, 31 തീയതികളിൽ ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രത്തിൽ നടത്തും. പ്രായോഗിക പരീക്ഷയ്ക്കു പേപ്പർ ഒന്നിന് 25 രൂപ അധിക ഫീസ് നൽകണം. അപേക്ഷിക്കുന്ന സ്കൂളിൽ നിന്നാണ് അഡ്മി ഷൻ ടിക്കറ്റ് വാങ്ങേണ്ടത്. അപേക്ഷാ ഫോമും വിവരങ്ങളും സ്കൂളുകളിലും ഡിപ്പാർട്ട്മെന്റ് പോർട്ടലിലും ലഭിക്കും.
സേ, ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഎച്ച്എസ്ഇ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്ത ശേഷം തോൽക്കുകയോ, പരീക്ഷയെഴുതാൻ സാധിക്കാതിരിക്കുകയോ ചെയ്ത പരിഷ്ക്കരിച്ച സ്കീം (റഗുലർ) വിദ്യാർഥികൾക്കു പരാജയപ്പെട്ടതോ, ഹാജരാകാത്തതോ ആയ എല്ലാ വിഷയങ്ങൾക്കും സേ പരീക്ഷ എഴുതാം. പരീക്ഷ ജൂൺ രണ്ടിനു തുടങ്ങും. പരിഷ്കരിച്ച സ്കീം (പ്രൈവറ്റ്) വിദ്യാർഥികൾക്ക്, അവർ ഒരു വിഷയത്തിനൊഴികെ ജയിച്ചുവെങ്കിൽ തോറ്റ വിഷയത്തിനു മാത്രം സേ എഴുതാം. പേപ്പർ ഒന്നിന് 150 രൂപയാണു ഫീസ്.
പ്രാക്ടിക്കൽ ഉൾപ്പെടെ 175 രൂപ. ട്രഷറിയിൽ ഫീസ് അടച്ചതിന്റെ ചലാൻ സഹിതം അപേക്ഷ സ്കൂൾ പ്രിൻസിപ്പൽമാർക്കാണു നൽകേണ്ടത്. സ്കോർ ഷീറ്റിനായി പ്രത്യേകം 40 രൂപ അടയ്ക്കണം. ഈ മാസം 18 വരെ അപേക്ഷിക്കാം. മാർച്ചിൽ റഗുലറായി പരീക്ഷയെഴുതി ജയിച്ച വിഎച്ച്എസ്ഇ വിദ്യാർഥികൾക്ക് ഏതെങ്കിലും വിഷയത്തിനു ഗ്രേഡ് മെച്ചപ്പെടുത്താനായി ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം. പേപ്പർ ഒന്നിന് 500 രൂപയാണു ഫീസ്. ട്രഷറിയിൽ തുക അടച്ചതിന്റെ ചലാൻ സഹിതം സ്കൂൾ പ്രിൻസിപ്പലിന് അപേക്ഷ നൽകണം.
DOWNLOADS
HSE Plus Two SAY /IMP June 2016-Notification
HSE Plus Two SAY/IMP June 2016 Time Table
HSE Plus Two Exam March 2016-Revaluation /Photocopy /Scrutiny Notification
HSE EXAM FORMS
Application for SAY/Improvement
Application for Revaluation
Application for Scrutiny of Answer Script
Application for Photocopy of Answer Script
Fee Rates and Head of Accounts
VHSE EXAM FORMS

CHALAN MATE (Treasury Chalan Printer)
OLD POSTS

0 comments:
Post a Comment