Android ഫോണുകളിലും
ടാബുകളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന 'ഗൂഗിള്‍ ഹാന്റ്റൈറ്റിംഗ്
ഇന്‍പുട്ട് ടൂള്‍' വളരെയേറെ ജനപ്രീതി നേടിയ ഒരു ഗൂഗിള്‍ ആപ്ലിക്കേഷനാണ്.
ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഭാഷകളില്‍ സ്ക്രീനില്‍ കൈകൊണ്ട് എഴുതിയാല്‍
ഹാന്റ്റൈറ്റിംഗ് ഇന്‍പുട്ട് ആപ്പ് നിങ്ങൾ എഴുതുന്ന അക്ഷരങ്ങളെ സ്വയം
തിരിച്ചറിഞ്ഞ് മൊബൈല്‍ സ്വീകരിക്കുന്ന രീതിയിലുള്ള ഇന്‍പുട്ട് ആക്കി
മാറ്റുന്ന അതിനൂതനമായ സാങ്കേതികവിദ്യയാണ് ഇതില്‍
ഉപയോഗിച്ചിരിക്കുന്നത്.നിരവധി ആളുകള്‍ ഇപ്പോള്‍ ഈ ആപ്പ് മലയാളത്തിലും മറ്റു
പ്രാദേശിക ഭാഷകളിലുമുള്ള എഴുത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ ഈ ആപ്പിലെ പ്രധാന പ്രശ്നം ഹാന്റ്റൈറ്റിംഗ് മോഡില്‍ നിന്നും കീപാഡ്
മോഡിലേക്കും; തിരിച്ചും മാറാനുള്ള ബുദ്ധിമുട്ടാണ്. ഹാന്‍ഡ്റൈറ്റിംഗ്
ഇന്‍പുട്ടില്‍ നിന്നും കീപാഡ് മോഡിലേക്ക് പോകാന്‍ താരതമ്യേന
എളുപ്പമാണെങ്കിലും തിരികെ ഹാന്‍ഡ്റൈറ്റിംഗ് മോഡ് എനേബിള്‍ ചെയ്യാന്‍ ആപ്പ്
വീണ്ടും തുറന്ന് 'സെലക്ട് ഗൂഗിള്‍ ഹാന്‍ഡ്റൈറ്റിംഗ് ഇന്‍പുട്ട്' എന്നത്
വീണ്ടും അമര്‍ത്തേണ്ടതായി വരും.ഒരിക്കല്‍ ഹാന്‍ഡ്റൈറ്റിംഗ് ഇന്‍പുട്ട്
എനേബിള്‍ ചെയ്തു കഴിഞ്ഞാല്‍ അവിടെ നിന്നും കീപാഡ് മോഡിലേക്ക് മാറിയാല്‍
പിന്നീട് ഹാന്‍ഡ്റൈറ്റിംഗ് ഇന്‍പുട്ട് മോഡിലേക്ക് തിരിച്ചെത്താനുള്ള ഈ
ബുദ്ധിമുട്ട് പരിഹരിക്കാനുള്ള രീതിയാണ് ഇവിടെ
പരിചയപ്പെടുത്തുന്നത്.ഉദാഹരണത്തിന് ഗൂഗിള്‍ ഹാന്ഡ്റൈറ്റിംഗ് ഇന്‍പുട്ടില്‍
'മലയാളം', 'ഇംഗ്ലീഷ്' എന്നീ രണ്ട് ഭാഷകള്‍ ആണ് ഇന്‍സ്റ്റാള്‍
ചെയ്തിരിക്കുന്നതെങ്കില്‍ ഇന്‍പുട്ട് ബോക്സിനു താഴെയായുള്ള 'ഗ്ലോബ്'
അടയാളത്തില്‍ അമര്‍ത്തുന്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ നിന്നും
മലയാളത്തിലേക്കും, അല്ലെങ്കില്‍ തിരിച്ചും ടോഗിള്‍ ചെയ്ത് ഭാഷ
തെരഞ്ഞെടുക്കപ്പെടും. എന്നാല്‍ ഈ രണ്ട് ടോഗിള്‍ മോഡുകള്‍ക്കു ശേഷം 'കീപാഡ്'
എന്ന ഒരു മോഡ് കൂടി ഉള്‍പ്പെടുത്തി ഗൂഗിള്‍ ഹാന്‍ഡ്റൈറ്റിംഗ് ഇന്‍പുട്ടിലെ
മോഡ് ചേഞ്ചിംഗ് പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. ഇതിനായി അധികമായി
ചെയ്യേണ്ടത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 'ഗൂഗിള്‍ കീബോര്‍ഡ്' എന്ന
ആപ്പ് കൂടി ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്.ഗൂഗിള്‍ കീബോര്‍ഡ് എന്ന ആപ്പ്
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സെറ്റിംഗ്സില്‍ പ്രവേശിച്ച് 'ലാംഗ്വേജ് &
ഇന്‍പുട്ട്' എന്ന മെനുവില്‍ പ്രവേശിച്ച് ഗൂഗിള്‍ ഹാന്‍ഡ്റൈറ്റിംഗ്
ഇന്‍പുട്ടിനൊപ്പം 'ഗൂഗിള്‍ കീബോഡ്' കൂടി എനേബിള്‍ ചെയ്യുക. ഇങ്ങനെ ചെയ്തു
കഴിഞ്ഞാല്‍ 'ഗൂഗിള്‍ ഹാന്‍ഡ്റൈറ്റിംഗ് ഇന്‍പുട്ടി'ല്‍ ഇൻപുട്ട് ഭാഷ ടോഗിൾ
ചെയ്യുമ്പോൾ വിവിധ ഭാഷകളിലെ ഹാന്‍ഡ്റൈറ്റിംഗ് ഇന്‍പുട്ടുകള്‍ക്ക് പുറമേ
അധികമായി ഒരു കീപാഡ് മോഡ് കൂടി കാണാന്‍ സാധിക്കും. ഇത് ഉപയോഗിച്ച്
ടൈപ്പിംഗ് നടത്തുകയും തിരികെ ഹാന്‍ഡ്റൈറ്റിംഗ് മോഡിലേക്ക് ഇവിടെ നിന്ന്
തന്നെ വളരെയെളുപ്പം എത്താനും സാധിക്കും.





