സംസ്ഥാനത്തെസംവരണേതര
സമുദായങ്ങളില്‍പ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നില്‍കുന്നതുമായ
കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും 2015-16
വര്‍ഷത്തിലെ വിദ്യാസമുന്നതി പരിശീലന സഹായത്തിനും വിദ്യാസമുന്നതി
സ്‌കോളര്‍ഷിപ്പിനും അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിച്ചു. മെഡിക്കല്‍,
എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും, സിവില്‍
സര്‍വീസ്, ബാങ്ക്, പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കു
തയ്യാറെടുക്കുന്നവര്‍ക്കും പരിശീലനത്തിനുള്ള ധനസഹയത്തിന് അപേക്ഷിക്കാം.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം/ബിരുദാനന്തര ബിരുദം, ദേശീയ
നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം,
സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് എന്നീ കോഴ്‌സുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക്
അപേക്ഷിക്കാം. ഓണ്‍ ലൈന്‍ അപേക്ഷ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും.
ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള വിശദാശംശങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍
വെബ്‌സൈറ്റ് : www.kswcfc.org.





