> INSPIRE Award Data Entry | :

INSPIRE Award Data Entry

  • കുട്ടികളുടെ Details ചേര്‍ക്കുമ്പോള്‍ UID നമ്പര്‍ ഉണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി.
  • കുട്ടിയുടെ പേരിനു നേരെ നല്‍കുന്ന Priority ക്ക് അനുസരിച്ചായിരിക്കും അവാര്‍ഡിന് പരിഗണിക്കുക.
  •  അപ്രൂവലനു വേണ്ടി സബ്‌മിറ്റ് ചെയ്യുന്നതിനു മുമ്പ് എപ്പോള്‍ വേണമെങ്കിലും കുട്ടികളുടെ ഡാറ്റ എഡിറ്റു ചെയ്യാവുന്നതാണ്.
  • നാം സമര്‍പ്പിക്കുന്ന പ്രൊജക്ടിനെ പറ്റി 300 വാക്കില്‍ കുറയാത്ത ഒരു വിവരണം ആദ്യമേ തയ്യാറാക്കി വെക്കുന്നത് നന്നായിരിക്കും
  • കുട്ടിയുടെ ഫോട്ടോ .jpg, png, .gif, .jpeg എന്നീ ഫോര്‍മാറ്റുകളില്‍ ഏതിലെങ്കിലും സേവ് ചെയ്ത് വെച്ചിരിക്കണം.
  • കുട്ടികളെ സെലക്ട് ചെയ്ത മാനദണ്ഡം 100 വാക്കില്‍ കുറയാത്ത വിവരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇംഗ്ലീഷിലുള്ള വിവരണമാണ് വേണ്ടത്.
  • അപ്രൂവലിനു വേണ്ടി അയക്കുന്ന അപ്ലിക്കേന്റെ Aknowledgement പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
ഡാറ്റ എന്‍ട്രി എങ്ങനെ ?
സ്കൂളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ അവസാന സ്റ്റെപ്പ് Forward for Approval ബട്ടണ്‍ ക്ലിക്ക് ചെയ്യുകയായിരുന്നു. Forward for Approval ബട്ടണ്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞതിനു ശേഷം പേജിന്റെ ഏറ്റവും താഴെ കാണുന്ന Generate Acknowledgement എന്ന ബട്ടണില്‍‍ ക്ലിക്ക് ചെയ്ത് Acknowledgement ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്. നമ്മുടെ അപേക്ഷയുടെ Application ID ഈ Acknowledgement ല്‍ ലഭ്യമായിരിക്കും.  സ്കൂള്‍ രജിസ്ട്രേഷനു വേണ്ടി  നാം സമര്‍പ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ ഈ Application ID ആവശ്യമായി വരും.  അപേക്ഷകള്‍ ജില്ലാതല വെരിഫിക്കേഷനു ശേഷം ഡല്‍ഹി സെന്‍ട്രല്‍ സെര്‍വറിലേക്ക് അയക്കുന്നു. ഇങ്ങനെ അയച്ച് ഏതാണ്ട് 24 മണിക്കുറിനകം തന്നെ സെന്‍ട്രല്‍ സെര്‍വ്വറില്‍ നിന്നും കണ്‍ഫര്‍മേഷന്‍ മെയില്‍ സ്കൂള്‍ ഇ മെയിലിലേക്ക് (സ്കൂള്‍ രജിസ്റ്റ്രര്‍ ചെയ്തപ്പോള്‍ നല്‍കിയ e mail Id) അയച്ചു തരുന്നതാണ്. ഇങ്ങനെ വന്നിരിക്കുന്ന ഒരു ഇ മെയിലാണ് താഴെ ചിത്രത്തില്‍.

ഇവിടെ User ID ജനറേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് കാണാം. ഇത് കുറിച്ചു വെക്കേണ്ടതാണ്. അടുത്തതായി പാസ്സ്‌വേഡ് ജനറേറ്റ് ചെയ്യണം. ഇതിനായി നീല നിറത്തിലുള്ള ഒരു ലിങ്ക് User Id യുടെ താഴെ കാണാം. ഈ URL കോപ്പി ചെയ്ത് വെബ് ബ്രൗസറിന്റെ അഡ്രസ്സ് ബാറില്‍ പേസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. പാസ്സ്‍വേഡ് റീസെറ്റ് പേജിലേക്കായിരിക്കും ഇപ്പോള്‍ പ്രവേശിക്കുക.


ഇവിടെ User ID ടൈപ്പ് ചെയ്തശേഷം നാം നല്‍കാനുദ്ദേശിക്കുന്ന പാസ്‌വേഡ് ടൈപ്പ് ചെയ്യേണ്ടതാണ്. ഒരു തവണ കൂടി ഈ പാസ്സ്‌വേഡ് തെറ്റില്ലാതെ ടൈപ്പ് ചെയ്യുക. പാസ്സ്‌വേഡ് തെരെഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.  * The new password must contain Minimum 8 characters atleast 1 UpperCase Alphabet, 1 LowerCase Alphabet, 1 Number and 1 Special Character * Password is case sensitive, you would be required to enter the password in the same case in which it was changed to i.e. UPPER\lower Case. * You should never disclose your password to anyone. അതിനുശേഷം Captcha Code ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെത്തന്നെ ടൈപ്പ് ചെയ്യുക.  Captcha Code Case Sensitive ആണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതായത് Captcha Code കാപ്പിറ്റല്‍ ലറ്ററാണെങ്കില്‍ അതുപോലെ തന്നെ ടൈപ്പ് ചെയ്യേണ്ടതാണ്. പേജിന്റെ താഴെ കാണുന്ന Save ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. ഇപ്പോള്‍ ലോഗിന്‍ പേജിലേക്ക് പ്രവേശിക്കും. നേരത്തെ കുറിച്ചു വെച്ച  User Id യും ഇപ്പോള്‍ സേവ് ചെയ്ത പാസ്സ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. ലോഗിന്‍ ശരിയായി നടന്നാല്‍ Inspire Award സൈറ്റിന്റെ ഡാഷ് ബോഡില്‍ എത്തുന്നു.

Nomination, Awards, Miscellaneous എന്നിങ്ങനെ മൂന്ന് ഹെഡിങുകള്‍ കാണാം. പുതിയതായി കുട്ടികളെ രജിസ്റ്റര്‍ ചെയ്യാന്‍ Forward Nomination to DA എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ലിസ്റ്റ് കാണാന്‍ View Nominated Students by the School എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ഇന്‍സ്പെയര്‍ അവാര്‍ഡ് ലഭിച്ച കുട്ടികളുടെലിസ്റ്റ് കാണാന്‍ View Awards Sanctioned by NA എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഓരോ സ്കൂള്‍ അധികാരികള്‍ക്കും ജില്ലാ അധികാരികളുമായാണ് കമ്മ്യൂണിക്കേഷന് അനുവാദമുള്ളത്. എന്നാല്‍ ജില്ലാ തലത്തില്‍ നിന്നും സംസ്ഥാന തലത്തില്‍ നിന്നും ദേശീയ തലത്തില്‍ നിന്നുമുള്ള കമ്മ്യൂണിക്കേഷന്‍ സ്കൂളുകള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം മെസ്സേജുകള്‍ കാണാന്‍ പേജിന്റെ ഏറ്റവും താഴെയായി കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. 
പേജിന്റെ ഏറ്റവും മുഖളിലായി വലതുവശത്ത് സ്കൂളിന്റെ പേര്, HMന്റെ പേര്, സ്കൂളിന്റെ ഇമെയില്‍ അഡ്രസ്സ്, Contact Number തുടങ്ങിയവ കാണാം. അതിന്റെ താഴെയായി Logout, Edit Profile, Dashboard എന്നീ ബട്ടണുകളും കാണാം. സ്കൂള്‍ സംബന്ധമായി നാം നേരത്തെ നല്‍കിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ Edit Profile എന്നതില്‍ ക്ലിക്ക് ചെയ്ത് എഡിറ്റു ചെയ്യാവുന്നതാണ്.പുതിയതായി കുട്ടികളുെ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഡാഷ്ബോഡിലെ Forward Nomination to DA എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ഈ പേജില്‍ കുട്ടികളുടെ പേര്, രക്ഷിതാവിന്റെ പേര്, UID, പ്രയോറിറ്റി എന്നിവ നല്‍കണം.  പ്രയോറിറ്റി 1 എന്നു നല്‍കിയ കുട്ടിയെ ആണ് അവാര്‍ഡിനായി ആദ്യം പരിഗണിക്കേണ്ടത് എന്നാണ്. എത്ര കോളങ്ങള്‍ ഉണ്ടോ അത്രയും കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ത്തെങ്കില്‍ മാത്രമേ അടുത്ത പേജിലേക്ക് പോകാന്‍കഴിയൂ. കുട്ടികളുടെ പേരുകളും മറ്റു വിവരങ്ങളും ചേര്‍ത്തുകഴിഞ്ഞാല്‍ Nominate Student എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യാവുന്നതാണ്. സേവ് ചെയ്താല്‍ അടുത്ത പേജിലേക്ക് പ്രവേശിക്കും. ഇവിടെ സേവ് ചെയ്ത കുട്ടികളുടെ പേരുകള്‍ കാണാവുന്നതാണ്. ഓരോ പേരിനും  നേരെ വലതു വശത്തു Edit, Add എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ കാണാം. കുട്ടികളെ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ക്കുന്നതിനാണ് Add ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പേജുകളില്‍ ചേര്‍ക്കേണ്ടതാണ്. ഓരോ പേജും സേവ് ചെയ്തെങ്കില്‍ മാത്രമേ അടുത്ത പേജിലേക്ക് പ്രവേശിക്കുകയുള്ളൂ. ഏറ്റവും ഒടുവില്‍ സേവ് ചെയ്ത ഡാറ്റയുടെ Consolidation പേജ് കാണാം. എന്റര്‍ ചെയ്ത ഡാറ്റ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഈ പേജില്‍ കാണാം. എല്ലാ വിവരങ്ങളും കൃത്യമാണെങ്കില്‍ District Authority യ്ക്ക് Forward ചെയ്യാവുന്നതാണ്. Forward ചെയ്തു കഴിഞ്ഞാല്‍ പിന്നീട് എഡിറ്റ് ചെയ്യാന്‍ സാധിക്കുന്നതല്ല. ഒരിക്കല്‍ നോമിനേറ്റ് ചെയ്ത കുട്ടികളുടെ Details വീണ്ടും കാണാന്‍ ഡാഷ് ബോഡിലെ View Nominated Students by the School എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ Sr. No,Application Number,Planned Year,Planned Month,Applied On    View Detail എന്നിവയുള്‍പ്പെടുന്ന പേജ് കാണാം. ഇതില്‍ Application Numberലോ, അല്ലെങ്കില്‍ View Detail എന്ന ബട്ടണിലോ ക്ലിക്ക് ചെയ്താല്‍ കുട്ടികളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കാണാന്‍ സാധിക്കും.
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder