2015
ജൂണില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. പരീക്ഷാഫലംwww.dhsekerala.gov.in,
www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും
ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷ നിര്‍ദ്ദിഷ്ട
ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ
പ്രിന്‍സിപ്പാളിന് ജൂലൈ 15 നകം സമര്‍പ്പിക്കണം. ഇരട്ട മൂല്യനിര്‍ണയം
നടത്തിയ ഫിസ്‌ക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയുടെ പുനര്‍മൂല്യനിര്‍ണയമോ
സൂക്ഷ്മപരിശോധനയോ ഉണ്ടായിരിക്കില്ല. എന്നാല്‍ ഉത്തരക്കടലാസുകളുടെ
പകര്‍പ്പിന് അപേക്ഷിക്കാം. ഫീസ് വിവരം പേപ്പര്‍ ഒന്നിന് -
പുനര്‍മൂല്യനിര്‍ണയത്തിന് അഞ്ഞൂറ് രൂപ, ഉത്തരക്കടലാസുകളുടെ
ഫോട്ടോകോപ്പിക്ക് മുന്നൂറ് രൂപ, സൂക്ഷ്മ പരിശോധനക്ക് നൂറ് രൂപ. അപേക്ഷകള്‍
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല.
അപേക്ഷാഫോറങ്ങള്‍ സ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്.
സ്‌കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി നല്‍കുന്ന
സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ജൂലൈ 17 നകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ്
ചെയ്യണം
The last date for the submission of application is 15.07.2015