ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിനുള്ള
പുതിയ സര്‍ക്കുലര്‍
പുറപ്പെടുവിച്ചു. നേരത്തെ ഇറങ്ങിയ സര്‍ക്കുലറില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് പുതിയ
സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. സ്ഥലം മാറ്റത്തിനുള്ള ഓണ്‍ലൈന്‍
അപേക്ഷ ജൂലൈ 2 മുതല്‍
10 ന് 5 മണിയ്ക്കുള്ളിലായി
സമര്‍പ്പിക്കണം. 2015 മാര്‍ച്ച് 31 എന്ന തിയതി
മാനദണ്ഡമായെടുത്താണ് സര്‍വ്വീസ് സീനിയോറിറ്റി കണക്കാക്കുന്നത്. ഓരോ ജില്ലയിലും 5 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ
ലിസ്റ്റ് ട്രാന്‍സ്ഫര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍
3 വര്‍ഷമായി
സേവനമനുഷ്ഠിക്കുന്നവര്‍ക്ക്
മാതൃജില്ലയിലേക്ക് അപേക്ഷിക്കാവുന്നതാണ്. മാതൃജില്ലയിലേക്കുള്ള
അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് പുറത്താകേണ്ടി വരുന്ന അധ്യാപകരുടെ ലിസ്റ്റ്
തയ്യാറാക്കുകയും മൂന്ന് ദിവസത്തിനകം ലിസ്റ്റില്‍ ഉള്ള അധ്യാപകര്‍ സ്ഥലം
മാറ്റത്തിന് അപേക്ഷിക്കേണ്ടതുമാണ്. അധ്യാപകര്‍ക്ക് മാതൃ ജില്ല
ഉള്‍പ്പെടെ 14
ജില്ലകളിലേക്കും അപേക്ഷിക്കാവുന്നതാണ്. നിലവില്‍
സേവനമനുഷ്ഠിക്കുന്ന
അധ്യാപകര്‍ക്കും, മാതൃജില്ലയിലേക്ക്
സ്ഥലം മാറ്റം ലഭിച്ച
അധ്യാപകര്‍ക്കും ജില്ലയില്‍ നിന്നും പുറത്താകേണ്ടി വരുന്ന അധ്യാപകര്‍ക്കും സ്ഥലം
മാറ്റം ലഭിച്ച ജില്ലക്കകത്ത് തന്നെയുള്ള സ്കൂളുകളില്‍ ഓണ്‍ലൈന്‍
മുഖാന്തിരം അപേക്ഷിക്കാന്‍ പിന്നീട് അവസരം നല്‍കുന്നതാണ്.