> NEW TIME TABLE (STD I-X) | :

NEW TIME TABLE (STD I-X)

സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ടൈംടേബിൾ നിലവിൽ വരുന്നതോടെ സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ നാലു വരെയും വെള്ളിയാഴ്ചകളിൽ 9.30 മുതൽ 4.30 വരെയുമാണ് ക്ലാസ് ഉണ്ടാവുക.

തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ ആദ്യ രണ്ടു പീരിയഡുകൾ 40 മിനിറ്റു വീതമായിരിക്കും. 11.20നു 10 മിനിറ്റ് ഇടവേള. മൂന്നാം പീരിയഡ് 40 മിനിറ്റും നാലാം പീരിയഡ് 35 മിനിറ്റുമാണ്. 12.45 മുതൽ ഒരു മണിക്കൂർ ഉച്ച ഭക്ഷണ സമയം. 1.45നു തുടങ്ങുന്ന അഞ്ചാം പീരിയഡും തുടർന്നുള്ള ആറാം പീരിയഡും 35 മിനിറ്റു വീതമാണ്. 2.55 മുതൽ അഞ്ചു മിനിറ്റ് ഇടവേള. മൂന്നിന് ഏഴാം പീരിയഡ് തുടങ്ങും. ഏഴും എട്ടും പീരിയഡുകൾ അര മണിക്കൂർ വീതമാണ്.

വെള്ളിയാഴ്ച രാവിലെ 9.30നു ക്ലാസ് തുടങ്ങും. ആദ്യ രണ്ടു പീരിയഡുകൾ 40 മിനിറ്റു വീതം. 10.50നു 10 മിനിറ്റ് ഇടവേള. മൂന്നാം പീരിയഡ് 40 മിനിറ്റും നാലാം പീരിയഡ് 35 മിനിറ്റുമാണ്. 12.15 മുതൽ 2.15 വരെ ഉച്ച ഭക്ഷണ സമയം. അഞ്ചാം പീരിയഡും ആറാം പീരിയഡും 35 മിനിറ്റു വീതമാണ്. 3.20ന് അഞ്ചു മിനിറ്റ് ഇടവേള. ഏഴാം പീരിയഡും എട്ടാം പീരിയ‍ഡും അര മണിക്കൂർ വീതമാണ്. നാലരയ്ക്ക് സ്കൂൾ വിടും.

എൽപി ക്ലാസുകളിൽ അറബിക്, സംസ്കൃതം പീരിയഡുകളുണ്ടാകും. ഈ സമയത്ത് മറ്റു കുട്ടികൾക്കു കലാകായിക പ്രവൃത്തി പരിചയ ക്ലാസ് നൽകി ക്രമീകരിക്കാം. രണ്ടു പീരിയഡുകൾ ഒരുമിച്ച് ഒരു വിഷയത്തിനു നൽകും വിധം ആവശ്യമെങ്കിൽ ഹെഡ്മാസ്റ്റർക്കു ടൈംടേബിൾ ക്രമീകരിക്കാം. ദൈർഘ്യം കുറഞ്ഞ പീരിയഡുകളിൽ ഒരേ വിഷയം ആവർത്തിച്ചു വരുന്നത് ഒഴിവാക്കണം. കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ കുട്ടികൾക്കു പഠനാവസരം ലഭിക്കത്തക്ക വിധം അധ്യാപകരെ വിന്യസിക്കണമെന്നും ഇതു സംബന്ധിച്ച നിർദേശത്തിൽ പറയുന്നു.

അൻപതു വയസ്സു കഴിഞ്ഞ അധ്യാപകർ ഹെഡ്മാസ്റ്റർമാർ ആകുന്നതിനു വകുപ്പു തല പരീക്ഷ പാസാകണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതു പരിഗണിക്കാമെന്ന് അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിൽ മന്ത്രി പി.കെ. അബ്ദു റബ്ബ് ഉറപ്പു നൽകി. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഈ സർക്കാർ ഇതുവരെ ഏകദേശം 900 അൺഎയ്ഡഡ് സ്കൂളുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇനിയും നൂറോളം സ്കൂളുകൾക്കു കൂടി നൽകേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. ഇതു തന്റെ തീരുമാനം അല്ലെന്നും സർക്കാരിന്റെയും മന്ത്രിസഭയുടെയും നയ തീരുമാനം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ നിലവിലുണ്ടായിരുന്ന എല്ലാ പ്രീ പ്രൈമറി സ്കൂളുകളിലെയും വിദ്യാർഥികൾക്ക് ഉച്ച ഭക്ഷണം നൽകും. എല്ലാ ജില്ലകളിലും ഫയൽ തീർപ്പാക്കുന്നതിനു വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന അദാലത്ത് നടത്തും.


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder