> ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ്ബുക്ക് (ഡി.സി.ടി ) | :

ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ്ബുക്ക് (ഡി.സി.ടി )

 ഐ റ്റി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ നൂതന സംരംഭമായ ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെസ്റ്റ്ബുക്ക് 18/5/2015തിങ്കളാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ ബഹു.കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് ശബ്ദം, വീഡിയോ, ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ തുടങ്ങിയ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെസ്റ്റ്ബുക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കു ബുദ്ധിമുട്ടനുഭവപ്പെടുന്ന പാഠഭാഗങ്ങള്‍ ലളിതമായിആധുനിക വിവര സാങ്കേതിക രീതികളുപയോഗിച്ച് വിശകലനംചെയ്യപ്പെടുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും പഠനത്തിനു സഹായകരമായ ഉള്ളടക്കവും പഠന വിഭവങ്ങളുമാണ്ഈ ആധുനിക പാഠപുസ്തകത്തിന്റെ പ്രത്യേകത. വീഡിയോ, ഓഡിയോ,ഇന്ററാക്ടീവ് മള്‍ട്ടി മീഡിയ തുടങ്ങിയ സങ്കേതങ്ങള്‍ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.
വാക്കും വരിയും വിടാതെ പാഠപുസ്തകത്തിന്റെ പൂര്‍ണ്ണരൂപം സ്കാന്‍ചെയ്തെടുക്കുകയായിരുന്നു ആദ്യ ഘട്ടം. ശേഷം ആശയ വ്യക്തത വേണ്ടുന്നഭാഗങ്ങളെ ഹാര്‍ഡ് സ്പോട്ടുകളായി രേഖപ്പെടുത്തി. ദുര്‍ഗ്രാഹ്യമായ പാഠഭാഗങ്ങള്‍കുട്ടികള്‍ക്ക് പെട്ടെന്ന് ഗ്രഹിക്കത്തക്ക നിലയില്‍ വ്യത്യസ്ത പഠനാനുഭവങ്ങള്‍ ഒരുക്കും. ഉദാഹരണമായി ഗ്യാലക്സിയെക്കുറിച്ച് പഠിക്കുന്ന കുട്ടിക്ക് ഗ്യാലക്സിഎന്ന വാക്കില്‍ ക്ലിക്ക് ചെയ്താല്‍ അതുമായി ബന്ധപ്പെട്ട വീഡിയോ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാകും. പാഠഭാഗത്തിന്റെ ലളിതമായവിശദീകരണം വീഡിയോ, അനിമേഷനുകള്‍ തുടങ്ങിയവ വഴി പഠനം ലളിതമാക്കുകയാണ് ലക്ഷ്യം.
പാഠഭാഗങ്ങളില്‍ ഒതുങ്ങി നിന്നുള്ള വിശദീകരണം ആര്‍ക്കും നല്‍കാനാകും.
നിശ്ചിത പാഠഭാഗത്തെക്കുറിച്ച് ഏറ്റവും അനുയോജ്യരായ വ്യക്തിത്വങ്ങളുടെ
വിശദീകരണം ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്താനാകും. ഇന്റര്‍നെറ്റില്‍ ലഭ്യമായ
പഠന ഭാഗങ്ങളെക്കുറിച്ചുള്ള പല ഉള്ളടക്കങ്ങളും കുട്ടികളുടെ നിലവാരത്തിന് യോജിച്ചതല്ല. എന്നാല്‍ ഡിസിടിയില്‍ കുട്ടികള്‍ക്ക് യോജിച്ച നിലയിലുള്ളതാണോ ഉള്ളടക്കം എന്ന് എസ്.ഇ.ആര്‍.ടി നേതൃത്വത്തില്‍ അധ്യാപക പാനല്‍ വിലയിരുത്തിയാണ് ഡിസിടിയില്‍ ചേര്‍ക്കുന്നത്.
പാഠപുസ്തകങ്ങളിലൂടെ കേവലം കേട്ടറിവ് മാത്രം നേടിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള വീഡിയോ കണ്ടന്റുകള്‍ ഒരു പുതിയ അനുഭവമാകും. ഉദാഹരണമായി
അഗളി, അട്ടപ്പാടി പോലെയുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് തങ്ങളുടെവിദ്യാഭ്യാസ കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും കാണാന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത ശാസ്ത്രജ്ഞന്‍മാരെയും പണ്ഡിതന്മാരെയുംവിദ്യാഭ്യാസ വിചക്ഷണന്‍മാരെയും കാണുന്നതിനും അറിയുന്നതിനും ഇത് അവസരമൊരുക്കുന്നു.
പ്രയാസമേറിയ പാഠഭാഗങ്ങള്‍ക്ക് വ്യത്യസ്ത തലങ്ങളിലുള്ള വിശദീകരണംഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മോഹന്‍ലാല്‍, ജി. മാധവന്‍ നായര്‍,നളിനി നെറ്റോ, എം.കെ. മുനീര്‍ തുടങ്ങി വ്യത്യസ്ത രംഗങ്ങളില്‍ കഴിവു
തെളിയിച്ച നിരവധി പ്രതിഭകളും അക്കാദമിക് വിദഗ്ദ്ധരും ഈ സംരംഭവുമായി സഹകരിച്ചിട്ടുണ്ട്. ആര്‍ക്കും പാഠഭാഗങ്ങളെ
സംബന്ധിക്കുന്ന വിവരങ്ങള്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായികൂട്ടിച്ചേര്‍ക്കാനാകും . വ്യക്തികള്‍ നല്‍കുന്ന കണ്ടന്റ് ആദ്യം ഐ.ടി @സ്കൂളിന്റെ സര്‍വ്വറിലേക്കു അപ്‌ലോഡ് ചെയ്യപ്പെടുകയും
എസ്.സി.ഇ.ആര്‍.ടി നേതൃത്വത്തിലുള്ള അധ്യാപക പാനലിന്റെഅംഗീകാരത്തോടെ ഓണ്‍ ലൈനിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടും.
പേഴ്സണല്‍ കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലുംവരെ ഈ പാഠഭാഗങ്ങള്‍ ലഭ്യമാകുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. പാഠഭാഗത്തിനനുസൃതമായ പഠന വിഭവങ്ങള്‍ കുട്ടികള്‍ക്ക് അനായാസം ലഭ്യമാകും. ചന്ദ്രനെക്കുറിച്ചും ചന്ദ്രയാനെക്കുറിച്ചും ഐസ്ആര്‍‍ഒ ചെയര്‍മാന്‍ ഡോ.ജി.മാധവന്‍ നായരും ഡോ.രാധാകൃഷ്ണനും അള്‍ഷിമേഴ്സ് രോഗിയുടെഒറ്റപ്പെടലിനെക്കുറിച്ച് പ്രശസ്ത നടന്‍ മോഹന്‍ലാലും നാഡീ വ്യവസ്ഥയെക്കുറിച്ച് പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. ബി. ഇക്ബാലും പാരമ്പര്യ കൃഷി രീതികളെക്കുറിച്ച് മികച്ച കര്‍ഷകരും വിത്തിനങ്ങളെക്കുറിച്ച് കാര്‍ഷിക മേഖലയിലെ വിദഗ്ധരും വിശദീകരിക്കുന്നത് ഡിസിടിയെ സമാനതകളില്ലത്തതാക്കുന്നു.
സംവാദാത്മകസ്വാഭാവമുളള ഡിജിറ്റല്‍ പാഠങ്ങള്‍ മാത്രമല്ല, ഓരോ വിഷയത്തിലേയും റഫറന്‍സ് മെറ്റീരിയലുകള്‍, വീഡിയോ, ഓഡിയോ, ആനിമേഷന്‍ ,വെര്‍ച്വല്‍ റിയാലിറ്റി എല്ലാം ചേര്‍ന്ന മള്‍ട്ടി മീഡിയ ഉളളടക്കം കുട്ടികളുടെ പഠനതാല്പര്യത്തെയും ശൈലിയെയും അഭിസംബോധന ചെയ്യുന്നവയാണ്. വീട്ടിലും വിദ്യാലയത്തിലും ഏതു സമയവും ഏതു സ്ഥലത്തു വെച്ചും ഏതു വിദ്യാര്‍ത്ഥിക്കും ഉപയോഗപ്പെടുത്താന്‍ കഴിയും. പഠിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വന്തം പഠനസഹായ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാം. മുഖ്യപാഠത്തിലെ പ്രധാന ഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്ത് ലിങ്കുകള്‍ നല്‍കിയിട്ടുളളതിനാല്‍ ആഴത്തിലും പരപ്പിലും പോകേണ്ടവര്‍ക്കു അതിമുള്ള സൗകര്യങ്ങളും ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കും ഇതില്‍ വിഭവങ്ങള്‍ പങ്കുവെയ്ക്കാം എന്നുള്ളതുകൊണ്ട് പങ്കാളിത്തസ്വഭാവമുള്ള ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ്ബുക്ക് എന്നരീതിയിലാണ് ഐ റ്റി അറ്റ് സ്കൂള്‍ പ്രോജക്റ്റ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ്ബുക്ക് (ഡി സി ടി ) പ്രത്യേകതകള്‍
വെബ് വിലാസം www.dctkerala.in
സ്വതന്ത്രാനുമതിയില്‍ ഏതൊരാള്‍ക്കും പുനരുപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇന്ത്യക്കാകെ മാതൃകയായി വിദ്യാഭ്യാസ മേഖലയിലൊരു പുത്തന്‍ ചുവടു വയ്പ്.
    ഒരു ഐ.ടി @സ്കൂള്‍ സംരംഭം
    വിദ്യാര്‍ത്ഥികള്‍ക്കൊരു ഡിജിറ്റല്‍ ചങ്ങാതി
    സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നവ ചൈതന്യമായി ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ്ബുക്ക്.
    പഠന വിഭവങ്ങളുടെ സമഗ്ര ശേഖരം.
    പാഠഭാഗങ്ങളുടെ വിശകലനം ആധുനിക വിവര സാങ്കേതിക വിദ്യയിലുടെ.
    വീഡിയോ, ഓഡിയോ, ഇന്ററാക്ടീവ് മള്‍ട്ടി മീഡിയ തുടങ്ങിയ സങ്കേതങ്ങള്‍.
    സംവാദാത്മകസ്വാഭാവമുളള ഡിജിറ്റല്‍ പാഠങ്ങള്‍
    വിത്യസ്ത പഠന താത്പര്യങ്ങളേയും ശൈലികളേയും അഭിസംബോധന ചെയ്യുന്നു.
    അതത് മേഖലകളിലെ പ്രതിഭാധനരുടേയും വിദഗ്ധരുടേയും അനുഭവങ്ങളും വിശകലനങ്ങളും.
    മോഹന്‍ലാല്‍, ഡോ.ബി. ഇക്ബാല്‍, ജി. മാധവന്‍ നായര്‍, നളിനി നെറ്റോ, എം.കെ. മുനീര്‍, കൊച്ചൗസേപ്പ് ചിറ്റിലപള്ളി, ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ തുടങ്ങി വ്യത്യസ്ത രംഗങ്ങളില്‍ കഴിവു തെളിയിച്ച പ്രതിഭകളും അക്കാദമിക് വിദഗ്ദ്ധരും പാഠഭാഗങ്ങള്‍ വിശകലനം ചെയ്യുന്നു.
  പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ മുതല്‍ മൊബൈല്‍ ഫോണുകളില്‍ വരെ ലഭ്യം.
ലോകത്തെവിടെനിന്നും ആര്‍ക്കും എപ്പോഴും പാഠഭാഗങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാള്ള അവസരം.
എസ്.സി.ഇ.ആര്‍.ടി നേതൃത്വത്തിലുള്ള അധ്യാപക പാനലിന്റെ നിരന്തര മെച്ചപ്പെടുത്തലുകള്‍.
 വീട്ടിലും വിദ്യാലയത്തിലും ഏതു സമയവും ഏതു സ്ഥലത്തു വെച്ചും ഏതു വിദ്യാര്‍ത്ഥിക്കും ഉപയോഗപ്പെടുത്താന്‍ കഴിയും.
പഠിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വന്തം പഠനസഹായ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാം.
എട്ടാംക്ലാസിലെ പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി പഠനോല്പോന്നങ്ങള്‍ ഇല്ലാത്തതും അടുത്ത വര്‍ഷം എട്ട് ,ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങള്‍ മാറുന്നതും ഡി.സി.ടിയുടെ സാധ്യതകള്‍ക്ലാസുമുറികളിലും പഠനപ്രവര്‍ത്തനങ്ങളിലും ഉപയോഗിക്കാനുള്ള സാധ്യതകളെ ലഘൂകരിക്കുന്നവയാണ് എന്ന ഒരു പോരായ്മയുണ്ട്.

WEBSITE



 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder