> ഒന്നാം ക്ലാസ്സുകാര്‍ വര്‍ധിച്ചു; പ്രിയം അണ്‍എയ്ഡഡിനോടുതന്നെ | :

ഒന്നാം ക്ലാസ്സുകാര്‍ വര്‍ധിച്ചു; പ്രിയം അണ്‍എയ്ഡഡിനോടുതന്നെ

ഇക്കൊല്ലം ഒന്നാംക്ലാസ്സിലെത്തിയ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് 9571 കുട്ടികളാണ് അധികമായി ചേര്‍ന്നത്. എയ്ഡഡ് സ്‌കൂളുകളില്‍ ചേരുന്നവരുടെ എണ്ണത്തില്‍ 1739 പേരുടെ കുറവുണ്ടായി. അണ്‍ എയ്ഡഡില്‍ 10,608 കുട്ടികളാണ് മുന്‍ വര്‍ഷത്തേക്കാള്‍ അധികമായി ചേര്‍ന്നത്.

അതേസമയം, സര്‍ക്കാര്‍മേഖലയിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് കൂടന്നതായാണ് പൊതുവിദ്യാഭ്യാസവകുപ്പ് നല്കുന്ന കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 90,529 കുട്ടികളാണ് സര്‍ക്കാര്‍മേഖലയില്‍ ഒന്നാം ക്ലാസ്സിലെത്തിയതെങ്കില്‍, ഇക്കൊല്ലം അത് 91,231 ആയി; 702 കുട്ടികളുടെ വര്‍ധന.

ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ച് ഇക്കൊല്ലം മൊത്തം സ്‌കൂള്‍വിദ്യാര്‍ഥികളുടെ എണ്ണം 37,72,721 ആണ്. ഇതില്‍ 19,07,811 പേര്‍ ആണ്‍കുട്ടികള്‍. മൊത്തം കുട്ടികളില്‍ 11,54,687 പേര്‍ സര്‍ക്കാര്‍മേഖലയിലും 2,213,045 പേര്‍ എയ്ഡഡ് മേഖലയിലും 4,04,989 പേര്‍ അണ്‍ എയ്ഡഡ് മേഖലയിലുമാണ്.

സര്‍ക്കാര്‍ മേഖലയില്‍ ഇക്കൊല്ലം ഒന്നാംക്ലാസ്സില്‍ ചേര്‍ന്നത് 91,231 കുട്ടികള്‍. കഴിഞ്ഞവര്‍ഷം ഇത് 90,529 ആയിരുന്നു. എയ്ഡഡ് സ്‌കൂളുകളില്‍ എത്തിയത് 162,375 പേര്‍. കഴിഞ്ഞവര്‍ഷം 1,64,114. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 52,061 കുട്ടികള്‍ പുതുതായി എത്തി. കഴിഞ്ഞവര്‍ഷം 41,453 പേരായിരുന്നു ചേര്‍ന്നത്.

തിരുവനന്തപുരം ജില്ലയിലാണ് സര്‍ക്കാര്‍മേഖലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒന്നാംക്ലാസ്സില്‍ ചേര്‍ന്നത്; 11,549 പേര്‍. കഴിഞ്ഞവര്‍ഷം ഇത് 10,961 ആയിരുന്നു. മറ്റ് ജില്ലകളിലെ സ്ഥിതി: വലയത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ എണ്ണം.

കൊല്ലം 8471(8315), പത്തനംതിട്ട 2756 (2496), ആലപ്പുഴ 5199 (4803), കോട്ടയം 2710 (2554), ഇടുക്കി 2433 (2440), എറണാകുളം 4869 (4486), തൃശ്ശൂര്‍ 3936 (3652), പാലക്കാട് 7768 (7800), മലപ്പുറം 19458 (21422), കോഴിക്കോട് 7185 (7140), വയനാട് 4460 (4417), കണ്ണൂര്‍ 3992 (3776), കാസര്‍കോട് 6445 (6267).

എയ്ഡഡ് മേഖല
തിരുവനന്തപുരം 6463 (6885), കൊല്ലം 6442 (6894,. പത്തനംതിട്ട 2468 (2360), ആലപ്പുഴ 5863 (6003), കോട്ടയം 8322 (8525), ഇടുക്കി 5039 (5004), എറണാകുളം 11728 (11782), തൃശ്ശൂര്‍ 18124(18344), പാലക്കാട് 16669 (16640), മലപ്പുറം 32862 (32850), കോഴിക്കോട് 20737 (20662), വയനാട് 4300 (4311), കണ്ണൂര്‍ 17171 (17621), കാസര്‍കോട് 6187 (6233).

അണ്‍ എയ്ഡഡ്
തിരുവനന്തപുരം 5147 (5180), കൊല്ലം 3738 (3431), പത്തനംതിട്ട 1305 (1216), ആലപ്പുഴ 1382 (1601), കോട്ടയം 1469 (1528), ഇടുക്കി 1312 (647), എറണാകുളം 4769 (4361), തൃശ്ശൂര്‍ 5192 (4259), പാലക്കാട് 5579 (3905), മലപ്പുറം 11609 (8535), കോഴിക്കോട് 3168 (1952), വയനാട് 1075 (573), കണ്ണൂര്‍ 3316 (2103), കാസര്‍കോട് 3000 (2162)
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder