> HM's Retirement in SPARK | :

HM's Retirement in SPARK

ഹെഡ്‍മാസ്റ്റര്‍മാര്‍ റിട്ടയേര്‍ഡ് ആകുമ്പോള്‍ സ്പാര്‍ക്കില്‍ ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഇല്ലെങ്കില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നിങ്ങളുടെ ഓഫീസിലെ സാലറി ബില്ല് മാറുന്നതിന് ചില പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഏതൊരു വിദ്യാലയത്തിലും HM മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എയിഡഡ് സ്കൂളുകളും ഗവണ്‍മെന്റ് സ്കൂളുകളും ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു താഴെ വിശദമാക്കിയിരിക്കുന്നു.
റിട്ടയേര്‍ഡ് ആകുന്ന HM ന്റെ പേരില്‍ നിന്നും മറ്റൊരാളുടെ പേരിലേക്ക് Login Details മാറ്റാന്‍ സാധാരണ യുസര്‍ക്ക് കഴിയില്ല സ്പാര്‍ക്ക് ഹെല്‍പ്പ് ഡെസ്കിന് (SPARK Help Desk Contact details)  മാത്രമേ കഴിയൂ എന്ന കാര്യം ആദ്യമേ തന്നെ പറയട്ടെ.
എയിഡഡ് സ്കൂളുകളിലെ HM റിട്ടയേര്‍ഡ് ആകുമ്പോള്‍
ഒരു HM റിട്ടയേര്‍ഡ് ആയതിനു ശേഷം പുതിയ HM ചാര്‍ജെടുക്കാന്‍ ചിലപ്പോള്‍ കാലതാമസം ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ സാലറി ബില്ലും മറ്റും പാസാക്കുന്നത് സൂപ്രണ്ട് ആയിരിക്കും.
Form 3(Nomination/Change of DDO) ഡൗണ്‍ലോഡ് ചെയ്തെടുത്ത് പൂരിപ്പിക്കണം. ആ ഫോമിലെ എല്ലാ വിവരങ്ങളും പൂരിപ്പിക്കണം.Form 3 പൂരിപ്പിക്കുമ്പോള്‍ പുതിയ HM ന്റെ PEN നല്‍കാനുള്ളിടത്ത് (പുതിയ HM ചാര്‍ജെടുക്കാന്‍ കാലതാമസം ഉണ്ടെങ്കില്‍) വിദ്യാലയത്തിലെ സീനിയറായ അധ്യാപകന്റെ PEN ഉം പേരും നല്‍കാം.പൂരിപ്പിച്ച Form 3 നിലവിലെ HM ഒപ്പും സീലും വെച്ച് സ്കാന്‍ ചെയ്ത്  സ്പാര്‍ക്കിലേക്ക് ഇ മെയില്‍ ചെയ്യണം.‌സ്പാര്‍ക്കിന്റെ ഇ മെയില്‍ വിലാസം info@spark.gov.in . പിന്നീട് പുതിയ HM ചാര്‍ജെടുക്കൂമ്പോള്‍ അദ്ദേഹത്തിന്റെ പേരിലേക്ക് സ്പാര്‍ക്ക് അക്കൗണ്ടൗണ്ട് മാറ്റാനും മുകളില്‍ നല്‍കിയിരിക്കുന്ന രീതി തന്നെയാണ് അനുവര്‍ത്തിക്കേണ്ടത്.എയിഡഡ് സ്കൂളുകളുടെ Controlling Officer;  PA/Superintendent ആയതു കൊണ്ട് Form 5 പൂരിപ്പിച്ച് അയക്കേണ്ടതില്ല. HM ന്റെ റിട്ടയര്‍മെന്റ് തിയതിക്കു മുമ്പായി ഈ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതാണ്.
 ഗവണ്‍മെന്റ് സ്കൂളുകളിലെ HM റിട്ടയേര്‍ഡ് ആകുമ്പോള്‍
മുകളില്‍ എയിഡഡ് സ്കൂളുകളുടെ കാര്യം പറഞ്ഞിരിക്കുന്നതു പോലെ തന്നെയാണ്
ഗവണ്‍മെന്റ് സ്കൂളിന്റേതും. ഒരു വ്യത്യാസമുള്ളത് From 3 യോടൊപ്പം കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്യാനുള്ള Form 5 (Setting Controlling Officer) കൂടി പൂരിപ്പിച്ച് സ്കാന്‍ ചെയ്ത് സ്പാര്‍ക്കിലേക്ക് അയക്കണം. കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്തെങ്കില്‍ മാത്രമേ ലോക്ക് ചെയ്ത സര്‍വ്വീസ് ഡാറ്റ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ഒരു ജീവനക്കാരനെ സ്പാര്‍ക്കില്‍ നിന്നും റിട്ടയര്‍ ചെയ്യിക്കുന്ന രീതി
ഒരു ജീവനക്കാരന്‍ ജോലിയില്‍ നിന്ന് വിരമിക്കേണ്ട സന്ദര്‍ഭം സ്പാര്‍ക്കിലൂടെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു നോക്കാം. 5 തരത്തിലുള്ള ടെര്‍മിനേഷന്‍സ് ആണ് സ്പാര്‍ക്കിലൂടെ ചെയ്യാവുന്നത്. Death, Resignation, Super Annuation , Voluntary Retirement, Termination എന്നിവയാണ് അവ. DDO യുടെ ചാര്‍ജുള്ള ജീവനക്കാരനാണ് പിരിയുന്നതെങ്കില്‍ Retire ചെയ്യിക്കുന്നതിനു മുമ്പ് DDO ചാര്‍ജ് മറ്റൊരു ജീവനക്കാരന്റെ പെന്‍ നമ്പറിലേക്ക് മാറ്റിയിരിക്കണം.
Service Matters -> Retirements -> Retirement എന്ന ക്രമത്തിലാണ് ഓപ്പണ്‍ ചെയ്യേണ്ടത്. തുടര്‍ന്ന് വരുന്ന പേജില്‍ District, Office, Employee എന്നിവ നല്‍കണം. Nature of Retirement or Termination എന്നുള്ളിടത്ത് സാധാരണ റിട്ടയര്‍മെന്റ് ആണെങ്കില്‍ Super Annuation എന്നാണ് നല്‍കേണ്ടത്. തുടര്‍ന്ന് Date of Termination നല്‍കിയ ശേഷം Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
 SPARK FORMS 

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder