ഓരോ ജീവനക്കാരനും ഒരു വര്‍ഷം ആകെ അടയ്ക്കേണ്ട നികുതിയുടെ വിഹിതം ഓരോ
മാസത്തെയും ശമ്പളത്തില്‍ നിന്നും അടയ്ക്കണമല്ലോ. ഇങ്ങനെ ശമ്പളത്തില്‍
നിന്നും കുറയ്ക്കുന്ന നികുതിയുടെ കണക്ക് സ്ഥാപനമേധാവി 3 മാസം കൂടുമ്പോള്‍
TDS Statement ആയി ഫയല്‍ ചെയ്യുകയും വേണം.ഗവണ്മെണ്ട് സ്ഥാപനങ്ങള്‍
ഓരോവര്‍ഷത്തെയും ഏപ്രിൽ, മെയ്, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം
ക്വാര്‍ട്ടറില്‍) കാഷ് ചെയ്ത ബില്ലുകളില്‍ കുറച്ച കണക്ക് ജൂലൈ 31 നു മുമ്പ്
ഫയല്‍ ചെയ്യണം. ഇതുപോലെ രണ്ടാം ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ് ,
സെപ്റ്റംബർ) കണക്ക് ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ
(ഒക്ടോബർ, നവംബർ, ഡിസംബർ) കണക്ക് ജനുവരി 31 നു മുമ്പായും, നാലാം
ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്) കണക്ക് മെയ് 15 ന്
മുമ്പായും സമര്‍പ്പിക്കണം. ഇതിനെയാണ് നാം QUARTERLY E TDS
STATEMENT(RETURN) FILING എന്ന് പറയുന്നത്.