2014-15
അധ്യയന വര്‍ഷത്തെ Incentive To
Girls സ്കോളര്‍ഷിപ്പിന് യോഗ്യരായ കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ സൈറ്റില്‍ സമ്പൂര്‍ണ്ണ
യൂസര്‍നാമവും പാസ്‌വേര്‍ഡുമുപയോഗിച്ചാണ് പ്രവേശിക്കേണ്ടത്. ഈ അധ്യയനവര്‍ഷം
സംസ്ഥാനത്തെ ഗവ/എയ്ഡഡ് സ്കൂളുകളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന
പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടതും 31/3/2014-ന് 16 വയസ് വയസ്
തികയാത്ത അവിവാഹിതരായ പെണ്‍കുട്ടികളെയാണ് ഈ സ്കോളര്‍ഷിപ്പിനായി
രജിസ്റ്റര്‍ ചെയ്യേണ്ടത്. മാര്‍ച്ച് നാലാം തീയതി മുതല്‍28 വരെയാണ്
ഓണ്‍ലൈനായി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. കോര്‍ ബാങ്കിങ്ങ് സൗകര്യമുള്ള
ഏതെങ്കിലും ബാങ്കുകളില്‍ വിദ്യാര്‍ഥിനിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടും
ആധാര്‍ നമ്പറും നിര്‍ബന്ധമാണ്.