നവവല്‍സരം പകരുന്നത് പുതിയ
പ്രതീക്ഷകളാണ്. പുതുവര്‍ഷത്തില്‍ കൂടുതല്‍ നല്ല വ്യക്തികളായി നമുക്കു
മാറാം. അതിനായി ഇതാ 10 പുതുവര്‍ഷ പ്രതിജ്ഞകള്‍
1. സ്വയം സംശയിക്കുന്നത് നിര്‍ത്തി, ശ്രമിച്ചു നോക്കി മാത്രം വിശ്വസിക്കും. (എന്നെക്കൊണ്ട് സാധിക്കില്ല എന്ന ചിന്തയാല്‍,പരാജയ ഭീതിയാല്‍ ഒഴിവാക്കിയ പലതും പരിശ്രമിക്കുവാന്‍ നോക്കുക).
2. ക്ളാസുകളില്‍ മുടക്കം കൂടാതെഹാജരാകും.(ആഘോഷങ്ങള്‍ക്കായോ അസുഖം മൂലമോ മടികൊണ്ടോ നഷ്ടമായ പ്രവൃത്തിദിനങ്ങളുടെ മൂല്യം മനസ്സിലാക്കി ക്ളാസില്‍ പോകുന്നതിനും
ശ്രദ്ധിച്ചു പഠിക്കുന്നതിനും പ്രാധാന്യം കൊടുക്കുക).
3. സമയനിഷ്ഠ കര്‍ശനമായി പാലിക്കും. (ഒരു കാര്യം വാസ്തവത്തില്‍ ചെയ്യാന്‍ ആവശ്യമായ സമയവും അത് ചെയ്യുവാന്‍ നാം എടുത്തസമയവും പരിശോധിക്കുകവഴി സമയത്തിന്റെ ചോര്‍ച്ച അറിയുവാനും അത് പരിഹരിക്കുവാനും സാധിക്കും).
4. കൃത്യസമയത്ത് ഉണരും, ഭക്ഷണംകഴിക്കും, ഉറങ്ങും എന്നു തീരുമാനിച്ചുനടപ്പിലാക്കും.(ഇതിലുണ്ടായ വ്യതിചലനങ്ങള്‍ നമുക്കുണ്ടാക്കിയ നഷ്ടങ്ങള്‍ മറക്കാതിരിക്കുക.)
5. നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കും.(താരതമ്യങ്ങള്‍ മനസ്സിലുണ്ടാക്കിയ അധമവികാരങ്ങള്‍ നമ്മുടെ സ്വസ്ഥത തകര്‍ക്കാതിരിക്കട്ടെ.)
6. മോശം വാക്കുകള്‍ ഒരു കാരണവശാലുംഉപയോഗിക്കില്ല.(അത്തരം വാക്കുകള്‍ വ്യക്തിബന്ധങ്ങളില്‍ഉണ്ടാക്കുന്ന പ്രശ്നങ്ങളും നിങ്ങളുടെ നിലവാരത്തകര്‍ച്ചയും മനസ്സിലാക്കുക.)
7. ആത്മനിയന്ത്രണത്തിന് ഉൌന്നല്‍കൊടുക്കും.(മറ്റുള്ളവര്‍ പറയുന്നതും ചെയ്യുന്നതും കേട്ടിട്ട് എടുത്തുചാടി ആപത്തില്‍ പെടാതിരിക്കുക.)
8. കാര്യങ്ങള്‍ പിന്നത്തേക്കു വയ്ക്കുന്നത് നിര്‍ത്തും.
(മറക്കരുത്, കഴിഞ്ഞവര്‍ഷം മാറ്റിവച്ച പലതുംഇപ്പോഴും നടന്നിട്ടില്ല)
9. ഞാന്‍ ഇത്രസമയം പഠനത്തിനും ഇത്രസമയം വിനോദത്തിനും ഇത്രസമയംവിശ്രമത്തിനും ചെലവഴിക്കും എന്ന് ആനുപാതികമായി തീരുമാനിക്കും. (ആനുപാതികം എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കും.)
10. അവസാനനിമിഷ അഭ്യാസങ്ങള്‍ അവസാനിപ്പിക്കും.
(കൃത്യമായ ആസൂത്രണവും (planning)പ്രവര്‍ത്തനവും (working) നല്ല ഫലങ്ങള്‍ കൊണ്ടുതരികതന്നെ ചെയ്യും.)

ഏവർക്കും മുട്ടം ബ്ലോഗിന്റെ പുതുവൽസരാശംസകൾ