> ലോക എയിഡ്സ് ദിനം | :

ലോക എയിഡ്സ് ദിനം

ഡിസംബര്‍ ഒന്ന്; ലോക എയിഡ്സ് ദിനം. ഇനിയും കീഴടങ്ങാത്ത വ്യാധിയെക്കുറിച്ചു ലോകത്തെ ഒാര്‍മപ്പെ ടുത്താനുള്ള ദിനം. മൂന്നു ദശകമായി മനുഷ്യസമൂഹം എയിഡ്സിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. മനുഷ്യന്റെ കുതിപ്പിനു മുന്നില്‍ കീഴടങ്ങാത്തതായി ഒന്നു മില്ലെന്ന ആത്മവിശ്വാസത്തെ വെല്ലുവിളിക്കുക യാണ് എയി ഡ്സ് രോഗത്തിനു ഹേതുവായ ഹ്യുമന്‍ ഇമ്യുണോ ഡെഫിഷ്യന്‍സി വൈറസ് എന്ന എച്ച്ഐവി.

1988 ഡിസംബര്‍ ഒന്നിനാണ് ലോകത്ത് ആദ്യമായി എയ്ഡ്സ് ദിനം ആചരിക്കുന്നത്. അന്നു മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോകവ്യാപകമായി എയ്ഡ്സ് ദിനമായി ആചരിച്ചു വരികയാണ്. കഴിഞ്ഞ ഇരുപ ത്താറു വര്‍ഷത്തെ എയ്ഡ്സ് ദിനാചരണത്തിലൂടെ എയ്ഡ്സ് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും എച്ച് ഐ വിക്കും എയ്ഡ്സിനു മെതിരെ ബോധവത്കരണവും കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത യെക്കുറിച്ചും രാജ്യങ്ങള്‍ക്കിടയിലും ഭരണാധികാരികള്‍ക്കിടയിലും സാധാരണ ജനങ്ങള്‍ക്കിടയിലും അവബോധം വളര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. എയിഡ്സിനെ കുറിച്ചു സമൂഹത്തെ ബോധവാന്‍മാരാക്കുകയും എയിഡ്സ് രോഗി കള്‍ക്കു കിട്ടേണ്ട സാമൂഹിക പരിഗണന ഉറപ്പുവരുത്തുകയുമായിരുന്നു ലക്ഷ്യം.പക്ഷേ എങ്ങനെ ശ്രമിച്ചിട്ടും എയിഡ്സ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു.

യുഎന്നിന്റെ കണക്കുപ്രകാരം 3.32 കോടി ജനങ്ങളാണ് ലോകത്ത് എയിഡ്സ് ബാധിതരായിട്ടുള്ളത്. ഇതില്‍ 25 ലക്ഷം രോഗബാധിതര്‍ കുട്ടികളാണ്.എയിഡ്സ് ബാധിത രോടു സമൂഹത്തിനുള്ള മനോഭാവം ഇന്നും മാറിയിട്ടില്ല. സ്കൂളുകളില്‍ എയിഡ്സ് രോഗികളായ കുട്ടികളുടെ കൂടെ സ്വന്തം മക്കളെ പഠിപ്പിക്കാന്‍ മടിക്കുന്ന അച്ഛനമ്മ മാര്‍ ഇന്നും നമ്മുടെ കേരളത്തിലുമുണ്ട്. എയിഡ്സിനെതിരെ ഇത്രയേറെ ബോധവല്‍ക്കരണം ലോകത്തു നടന്നിട്ടും കഴിഞ്ഞ വര്‍ഷം 25 ലക്ഷം പേര്‍ പുതുതായി രോഗത്തി ന് ഇരകളായി. ഇതില്‍ പകുതിയും 25 വയസ്സിനു താഴെയുള്ള യുവാക്കളാണ്. 35 വയസ്സു പൂര്‍ത്തിയാകും മുന്‍പേ ഇവര്‍ മരണത്തിനു കീഴടങ്ങാന്‍ വിധിക്കപ്പെട്ടവരാണ്.
ലൈംഗികബന്ധത്തിലൂടെ എച്ച് ഐ വി അണുബാധ വ്യാപിക്കുന്നതു കുറയ്ക്കുക, എച്ച് ഐ വി പിടിപെടുന്നതിലൂടെ അമ്മമാര്‍ മരിക്കുന്നതും കുട്ടികള്‍ അണുബാധിത രാകു ന്നതും തടയുക, എച്ച് ഐ വി അണുബാധിതരായവര്‍ ക്ഷയരോഗബാധയിലൂടെ മരിക്കുന്ന സാഹചര്യം ഇല്ലാതാക്കുക, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കിടയി ലെ എച്ച് ഐ വി വ്യാപനം തടയുക, എയ്ഡ്സ് വ്യാപനത്തിനെതിരെയുള്ള പരിപാടികള്‍ക്കു തടസമാകുന്ന നിയമങ്ങളും നയങ്ങളും പ്രവര്‍ത്തനങ്ങളും എച്ച് ഐ വി അണുബാധിതരോടും എയ്ഡ്സ് ബാധിതരോടുമുള്ള വിവേചനവും സാമൂഹ്യനിന്ദയും ഇല്ലാതാക്കുക, എച്ച് ഐ വിയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ യുവാക്കളെ പ്രാപ്തരാ ക്കുക, സ്ത്രീകള്‍ക്കും പെണ്‍ കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുക, എച്ച് ഐ വി അണുബാധിതര്‍ക്കുള്ള സാമൂഹ്യസുരക്ഷ മെച്ചപ്പെടുത്തുക തുട ങ്ങിയ നടപടികളിലൂടെ എല്ലാവരി ലേക്കും എച്ച് ഐ വി സേവനങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കാമെന്ന് യു എന്‍ എയ്ഡ്സ് പ്രതീക്ഷിക്കുകയാണ്.
എച്ച് ഐ വി, എയ്ഡ്സ്: സ്ഥിതിവിവര കണക്കുകള്‍
ലോകത്ത് എച്ച് ഐ വി അണുബാധിതരായി 3.32 കോടി ജനങ്ങളുണ്ട്. ഇവരില്‍ 25 ലക്ഷം കുട്ടികളാണ്. പതിനഞ്ചും ഇരുപത്തിനാലിനുമിടയില്‍ പ്രായമുള്ളവര്‍ ഒരു കോടി വരും.ഓരോ ദിവസവും ലോകത്തെങ്ങുമായി 7400 പേര്‍ പുതിയതായി എച്ച് ഐ വി അണുബാധിതരാകുന്നു. 40 ലക്ഷം പേര്‍ക്ക് ഇപ്പോള്‍ ചികിത്സ ലഭിക്കുന്നു ണ്ട്. 97 ലക്ഷം പേര്‍ക്ക് ഇനിയും ചികിത്സ ലഭിക്കേണ്ടതായുണ്ട്. പുതിയതായി അണുബാധിതരാകുന്നതില്‍ പകുതിയും 25 വയസില്‍ താഴെയുള്ളവരാണ്. ഇവരില്‍ ഭൂരിപക്ഷവും 35 വയസ് എത്തുന്ന തിനു മുമ്പു തന്നെ മരണമടയുകയും ചെയ്യുന്നു. എയ്ഡ്സിനെതിരെ ജാഗ്രത തുടരേണ്ടതിന്റെ ആവശ്യകത എടുത്തു കാട്ടുന്നതാണ് ഈ കണക്കുകള്‍.എന്നാല്‍ പുതിയതായി എച്ച് ഐ വി അണുബാധിത രാകുന്നവരുടെ എണ്ണത്തില്‍ വരുന്ന കുറവ് ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ കാണിക്കുന്നു. 2001 ല്‍ ലോകത്ത് പുതിയതായി 30 ലക്ഷം പേര്‍ എച്ച് ഐ വി അണുബാധിതരായെങ്കില്‍ 2007 ല്‍ ഈ എണ്ണം 27 ലക്ഷമായി കുറഞ്ഞു. 2005 ല്‍ എച്ച് ഐ വി അണുബാധയുടെ ഫലമായുണ്ടായ മരണം 22 ലക്ഷമായിരുന്നു. എന്നാല്‍ ഇത് 2007 ല്‍ 20 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
എച്ച് ഐ വി, എയ്ഡ്സ് ഇന്ത്യയില്‍
ഇന്ത്യയില്‍ 23.1 ലക്ഷം എച്ച് ഐ വി അണുബാധിതര്‍ ഉള്ളതായാണ് കണക്ക്. ഇവരില്‍ 88.7 ശതമാനവും പതിനഞ്ചിനും 49നുമിടയില്‍ പ്രായമുള്ളവരാണ്. നിലവില്‍ രാജ്യത്ത് 7,58,698 എച്ച് ഐ വി അണുബാധിതര്‍ സര്‍ക്കാരിന്റെ എയ്ഡ്സ് നിയന്ത്രണ സംവിധാനത്തിന്റെ കീഴില്‍ ചികിത്സയിലുണ്ട്.
കേരളവും എയ്ഡ്സും
കേരളത്തില്‍ എച്ച് ഐ വി അണുബാധിതരും എയ്ഡ്സ് ബാധിതരമായ 55,167 പേര്‍ ഉണ്ടെന്നാണ് കണക്ക്. മുതിര്‍ന്നവര്‍ക്കിടയില്‍ എച്ച് ഐ വി അണുബാധ കേരളത്തി ല്‍ 0.26 ശതമാനമാണ്. ഇന്ത്യയിലൊട്ടാകെയുള്ള കണക്കെടുത്താല്‍ ഇത് 0.34 ശതമാനമാണ്.2009 ഒക്ടോബറിലെ കണക്കനുസരിച്ച് 11,024 എച്ച് ഐ വി അണുബാധിത രാണ് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 6004 പേര്‍ക്ക് എ.ആര്‍.ടി ചികിത്സ ആരംഭിച്ചു. നിലവില്‍ എ.ആര്‍.ടി ചികിത്സയിലുള്ളത് 4018 പേരാണ്. എ.ആര്‍.ടിയില്‍ രജിസ്റ്റര്‍ ചെയ്തതില്‍ 950 പേര്‍ ഇതിനകം മരണമടഞ്ഞിട്ടുണ്ട്. 
റെഡ് റിബണ്‍ എന്തുകൊണ്ട്?
ചുവന്ന റിബണ്‍ ആണ് ലോക വ്യാപകമായി എയിഡ്സ് ദിനത്തിന്റെ പ്രതീകമായി അംഗീകരിച്ചിട്ടുള്ളത്. ചുവപ്പ് , രക്തത്തിന്റെ നിറമാണ് എന്നതിനാലാണ് എയിഡ്സ് ദിനത്തിന്റെ പ്രതീകമായി റെഡ് റിബണ്‍ കെട്ടിത്തുടങ്ങി യത്. അതേസമയം അത് അപകടത്തിന്റെയും വികാരത്തിന്റെയും ചിഹ്നവുമാണ്.നിയന്ത്രണമില്ലാത്ത വികാരം സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ചു ബോധവല്‍ക്കരിക്കാന്‍ നമുക്കും റിബണ്‍ കെട്ടാം. അങ്ങനെ എയിഡ്സിനെതിരായ പോരാട്ടത്തില്‍ നമുക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പി ക്കാം.

ലോക എയിഡ്സ് ദിന പ്രതിജ്ഞ്യ



 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder