വലിയ സൈസ് ഉള്ള ഫയലുകൾ കൈമാറൽ എന്നും
നമുക്ക് പ്രശ്നം തന്നെയായിരുന്നു..ഇനി പറ്റിയാൽ തന്നെ അത് അപ്ലോഡ് ചെയ്യുക എന്ന്
പറഞ്ഞാൽ ആലോചിക്കാൻ തന്നെ വയ്യായിരുന്നു..ഉദാഹരണത്തിന് 1
ജിബി വരുന്ന ഒരു ഫയൽ സെന്റ് ചെയ്യണം എങ്കിൽ അത് ആദ്യം അപ്ലോഡ്
ചെയ്യാൻ തന്നെ മണിക്കൂറുകൾ ആവും..പോരാത്തതിന് നമ്മൾ അയക്കുന്ന ഫയൽ വേറെ ആരേലും
ഹാക്ക് ചെയ്യുമോ എന്നുള്ള ഭയവും..
ഇതിനെല്ലാം പ്രതിവിധി ആണ് ഈവെബ്സൈറ്റ്..ഇതിൽ ഫയൽ അയക്കാൻ നമ്മൾ അപ്ലോഡ് ചെയ്യേണ്ടതില്ല..അതുകൊണ്ട് തന്നെ
ആരേലും എടുക്കും എന്നുള്ള പേടിയും വേണ്ട..ഒരൊറ്റ കാര്യം മാത്രം നോക്കിയാ
മതി..നമ്മുടെ സുഹൃത്ത് നമ്മൾ അയച്ച ഫയൽ അവിടെ ഡൌണ്‍ലോഡ് ആയി തീരും വരെ നമ്മൾ ആ
വിന്ഡോ ക്ലോസ് ചെയ്യരുതെന്ന് മാത്രം..