> ഭാഷയറിയാമോ | :

ഭാഷയറിയാമോ

കേരളം എന്നെഴുതിയാല്‍ കേരളം എന്നു വായിക്കാമോ? അങ്ങനെ വായിക്കുന്നത് അശാസ്ത്രീയമാണെന്നു വിശ്വസിക്കുന്നയാളാണു കുടിയാന്മലയിലെ ഫ്രാന്‍സിസ് മാഷ്. മാഷിന്റെ സിദ്ധാന്ത പ്രകാരം, കേരളം എന്നെഴുതിയാല്‍ ഏകരളം എന്നേ വായിക്കാവൂ.
കാരണം, കേരളം എന്ന വാക്കില്‍ ആദ്യം വരുന്നതും നമ്മള്‍ ആദ്യം കാണുന്നതും വായിക്കുന്നതും  എന്ന സ്വരചിഹ്നമാണ്. അതിനു ശേഷം മാത്രമാണു ക എന്ന വ്യഞ്്ജനാക്ഷരം വരുന്നത്. അതു കൊണ്ടു തന്നെ, കേ എന്നെഴുതിയാല്‍ ഏക എന്നാണു വായിക്കേണ്ടത്.
അപ്പോള്‍ കേ എന്നു വായിക്കണമെങ്കില്‍ എങ്ങനെയാണ് എഴുതേണ്ടത്? അതിനും ഫ്രാന്‍സിസ് മാഷിന്റെ കയ്യില്‍ മറുപടിയുണ്ട്. ക എന്ന അക്ഷരത്തിനു ശേഷം  എന്ന സ്വരചിഹ്നം എഴുതുക. അതായത്, കരേളം എന്നെഴുതിയാല്‍ നമ്മുടെ ഇപ്പോഴത്തെ കേരളമായി.
ഇതൊരു കുട്ടിക്കളിയാണെന്നു കരുതണ്ട. പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണത്തിലൂടെ ഫ്രാന്‍സിസ് തയാറാക്കിയ കൈരളി എന്ന മലയാള അക്ഷരമാല അംഗീകരിക്കപ്പെട്ടാല്‍  മലയാളത്തില്‍ ഇപ്പോഴുള്ള അക്ഷരങ്ങളും ചിഹ്നങ്ങളും പകുതിയില്‍ താഴെയായി കുറയും. ഇപ്പോള്‍ 500 പേജില്‍ അച്ചടിക്കുന്ന പുസ്തകത്തിന് അപ്പോള്‍ 250 പേജ് മതി. ഇപ്പോള്‍ 24 പേജ് പത്രത്തില്‍ അച്ചടിക്കുന്ന മുഴുവന്‍ വാര്‍ത്തകളും കൈരളി ലിപിയില്‍ 12 പേജിലൊതുക്കാം. കടലാസിന്റെയും മഷിയുടെയും ഉപയോഗവും മനുഷ്യാധ്വാനവും പകുതിയായി കുറയും. അതു സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാറ്റങ്ങള്‍ക്കു വരെ കാരണമാവും.
എന്തിനിത്രയുമക്ഷരങ്ങള്‍..?
15 സ്വരാക്ഷരങ്ങള്‍, 36 വ്യഞ്ജനാക്ഷരങ്ങള്‍, 64 കൂട്ടക്ഷരങ്ങള്‍, അഞ്ചു ചില്ലക്ഷരങ്ങള്‍, 14 സ്വരചിഹ്നങ്ങള്‍, നാലു മറ്റു ചിഹ്നങ്ങള്‍ എന്നിവ അടക്കം നിലവില്‍ 138 ലിപി ചിഹ്നങ്ങളാണു മലയാള ഭാഷയിലുള്ളത്. ഇത്രയേറെ അക്ഷരങ്ങളും ചിഹ്നങ്ങളുമുള്ള ഭാഷകള്‍ ലോകത്തില്‍ അപൂര്‍വമാണ്. ഈ അക്ഷരബാഹുല്യം തന്നെയാണു മലയാള ഭാഷാ പഠനത്തിലേക്ക് ഇതരഭാഷക്കാരെ വേണ്ടവിധം ആകര്‍ഷിക്കാത്തതെന്നും ഫ്രാന്‍സിസ് മാഷ് വിലയിരുത്തുന്നു.
അനാവശ്യമായ ഒരുപാടു ഘടകങ്ങള്‍ മലയാള ഭാഷാലിപിയില്‍ നിലനില്‍ക്കുന്നുണ്ട്. അവയെ വെട്ടിയൊതുക്കി ആറ്റിക്കുറുക്കിയാല്‍ ഏറ്റവും ലളിതവും ഉപയോഗക്ഷമവുമായിരിക്കും നമ്മുടെ ശ്രേഷ്ഠ മലയാളം.
ഫ്രാന്‍സിസ് കുടിയാന്മല തയാറാക്കിയ കൈരളി അക്ഷരമാലയില്‍ ആകെ 61 ലിപികള്‍ മാത്രമാണുള്ളത്. സ്വരാക്ഷരങ്ങള്‍ 14, വ്യഞ്ജനാക്ഷരങ്ങള്‍ 36, ചില്ലക്ഷരങ്ങള്‍ അഞ്ച്, മറ്റു ചിഹ്നങ്ങള്‍ ആറ്. ചിഹ്നങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതിനാല്‍ കൂട്ടക്ഷരങ്ങള്‍ക്കു പ്രത്യേക ലിപികള്‍ ആവശ്യമില്ല.
ഇപ്പോള്‍ ഉപയോഗിക്കുന്ന സ്വരാക്ഷരങ്ങളെ (അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഒാ, ഔ, അം, അ: എന്നിവയെ) പൂര്‍ണമായി ഒഴിവാക്കുന്നതാണു കൈരളിയിലെ പ്രധാന മാറ്റം.

പഴയ അ എന്ന അക്ഷരത്തിനു പകരം സി എന്ന ഇംഗിഷ് അക്ഷരത്തിനു സമാനമായ ചിഹ്നമാണ് ഉപയോഗിക്കേണ്ടത്. ഇംഗിഷ് സി തിരിച്ചിട്ടാല്‍ ആ എന്ന അക്ഷരമായി. ഇ എന്ന സ്വരാക്ഷരത്തിനു പകരം ി  എന്ന സ്വരചിഹ്നം  മാത്രം. ഈ വേണ്ട, പകരം ീ മാത്രം. ഉ-വിനു പകരം ു. ഊ-വിനു പകരം ൂ. എ-യ്ക്കു പകരം . ഏ-യ്ക്കു പകരം  എന്ന ചിഹ്നം മാത്രം.
കമിഴ്ത്തിയിട്ടാല്‍ ഐ ആയി. ഒ എന്ന അക്ഷരത്തിനു പകരം പുതിയതൊന്നു വരും. നമ്മുടെ ര മറിച്ചിട്ടതു പോലൊന്ന്.  തിരിച്ചിട്ടാല്‍ ഒാ-യ്ക്കു പകരമായി.ഔ വേണ്ട, ൌ മാത്രം മതി.
ഈ സ്വരചിഹ്നങ്ങള്‍ ഒറ്റയ്ക്കു വരുമ്പോള്‍ അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഒ, ഒാ എന്നും മറ്റും വായിക്കാം. വ്യഞ്ജനാക്ഷരങ്ങളോടൊപ്പം വരുമ്പോള്‍ അവയ്ക്കനുസരിച്ചും വായിക്കാം. പക്ഷേ ഈ ചിഹ്നങ്ങള്‍ എല്ലായ്പ്പോഴും വ്യഞ്ജനാക്ഷരങ്ങളുടെ ശേഷമേ ചേര്‍ക്കാവൂ. അങ്ങനെയാണു കേരളം കരേളമാകുന്നത്.
ആന എന്നെഴുതാന്‍ ഇനി ാന എന്നു മതി. ഇണ എന്നെഴുതാന്‍ ിണ എന്നും. ഒരേ അക്ഷരം ഇരട്ടിപ്പിക്കാന്‍ താഴെയൊരു ത്രികോണ ചിഹ്്നമിട്ടാല്‍ മതി. എല്ലാ വ്യഞ്ജനാക്ഷരങ്ങള്‍ക്കും ഇതുതന്നെ രീതി. വിജാതീയ അക്ഷരങ്ങള്‍ കൂട്ടിയെഴുതുമ്പോള്‍    ്  ചിഹ്നം ഉപയോഗിച്ചു  ക്ഷ, ബ്ദ, ക്ള  എന്നിങ്ങനെ പിരിച്ചെഴുതണം. ക്ഷ, ക്ള തുടങ്ങിയ 48 കൂട്ടക്ഷരങ്ങള്‍ ഇതുവഴി ഒഴിവാക്കാം.
പുതിയ ലിപി  സര്‍ക്കാരിന്റെ ഔദ്യോഗിക പരിഗണനയ്ക്കായി നിയമസഭ മുന്‍പാകെ അവതരിപ്പിക്കാന്‍ അവസരം കാത്തിരിക്കുകയാണു  ഫ്രാന്‍സിസ് മാഷ്. കുടിയാന്മല എഫ് യുപിസ്കൂള്‍ ഹെഡ്മാസ്റ്ററായി വിരമിച്ച ഫ്രാന്‍സിസ് ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. തളിപ്പറമ്പ് നഗരത്തിന്റെ വികസനത്തിനു ഫ്രാന്‍സിസ് സമര്‍പ്പിച്ച രൂപരേഖയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിവിപുലമായ ശിഷ്യസമ്പത്തിനുടമയായ ഫ്രാന്‍സിസ് വര്‍ഷങ്ങള്‍ക്കു മുമ്പ് എത്യോപ്യയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന വേളയിലാണു ലിപി നവീകരണത്തിനു ശ്രമം തുടങ്ങിയത്. ഈ പ്രായത്തിലും കംപ്യൂട്ടര്‍ പരിശീലനം നേടി ഡിടിപിയില്‍ സ്വന്തമായി ലിപികള്‍ രൂപകല്‍പ്പന ചെയ്താണു കൈരളിലിപിക്ക് അന്തിമരൂപം നല്‍കിയത്്.
കൈരളി ലിപി ഒറ്റനോട്ടത്തില്‍    
ഫ്രാന്‍സിസ് മാഷിന്റെ കൈരളി ലിപിക്കു നിലവിലെ മലയാള ലിപിയില്‍ നിന്നുള്ള പ്രധാന വ്യത്യാസങ്ങളില്‍ ചിലത്:
.അ, ആ, ഇ, ഈ തുടങ്ങിയ 15 സ്വരാക്ഷരങ്ങളും ഒഴിവാക്കും. പകരം അവയ്ക്കു തുല്യമായ ാ, ി, ീ, ു, ൂ തുടങ്ങിയ സ്വരചിഹ്നങ്ങള്‍ മാത്രം.
.നാലു പുതിയ ലിപികള്‍. അ, ഐ, ഒ, ഒാ എന്നിവയ്ക്കു പകരമാണു പുതിയ അക്ഷരങ്ങള്‍. സി എന്ന ഇംഗ്ല്ിഷ്
അക്ഷരത്തിനു സമാനമാണു കൈരളി ലിപിയിലെ അ.
.സമാനാക്ഷരങ്ങള്‍ ഇരട്ടിപ്പിക്കാന്‍ താഴെ ത്രികോണചിഹ്നം.



 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder