> Apps-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | :

Apps-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്മാര്‍ട് ഫോണില്‍ സ്മാര്‍ട് ആയ ലോകമുണ്ട്. ലോകമെമ്പാടും 150 കോടി ജനങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി കണക്കാക്കുന്നു. ഇക്കൂട്ടരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മൊബൈല്‍ ആപ്ളിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്. സ്മാര്‍ട്ഫോണുകളുടെ ലോകത്തെ സുരക്ഷാപ്രശ്നങ്ങളിലേക്കു നമുക്കു കണ്ണോടിക്കേണ്ടതുണ്ട്.
ഒരു ആപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു സ്മാര്‍ട്ഫോണില്‍ ഉപയോഗിക്കുമ്പോള്‍ ഫോണിലുള്ള പല വിവരങ്ങളും കൈമാറുന്നുണ്ടെന്ന് ഉപയോഗിക്കുന്നയാള്‍ പലപ്പോഴും അറിയുന്നില്ല. ജിപിഎസ് ലൊക്കേഷന്‍, ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍, ഉപയോഗിക്കുന്നയാള്‍ പുരുഷനോ സ്ത്രീയോ എന്നത്, പ്രായം തുടങ്ങിയ വിവരങ്ങള്‍ പല മൊബൈല്‍ ആപ്ളിക്കേഷനുകളും ശേഖരിക്കുന്നുണ്ട്. ആപ്ളിക്കേഷനുകളുടെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് (ഐ ഫോണ്‍) പതിപ്പുകള്‍ ഇത്തരം വിവരങ്ങള്‍ പരസ്യമേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കു നല്‍കുകയും അവരതു കച്ചവട വിപുലീകരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഒരാളെപ്പറ്റി ഇങ്ങനെ ലഭിക്കുന്ന ഒരു വിവരം അത്ര പ്രധാനപ്പെട്ടതാകണമെന്നില്ല. പക്ഷേ, കൂടുതല്‍ വിവരങ്ങള്‍ ഒന്നിച്ചു പരിഗണിക്കുമ്പോള്‍ അയാളെപ്പറ്റി ഏറക്കുറെ അറിയാന്‍ സാധിക്കും. വീട്ടിലുള്ളപ്പോഴും ഒാഫിസിലുള്ളപ്പോഴും മറ്റു പ്രധാനപ്പെട്ട സ്ഥലത്തുള്ളപ്പോഴും നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യപ്പെടുന്നു എന്നിരിക്കട്ടെ. നിങ്ങള്‍ പുരുഷനോ സ്ത്രീയോ എന്നതും വയസ്സും ഐപി അഡ്രസുമെല്ലാം ഇങ്ങനെ ശേഖരിച്ചുകഴിഞ്ഞാല്‍ നിങ്ങളെപ്പറ്റി ഏകദേശ രൂപം ലഭിക്കും.
ഇന്റര്‍നെറ്റില്‍ നിങ്ങളുടെ ശീലങ്ങളെന്തെന്നു മനസ്സിലാക്കാന്‍ കഴിവുള്ള ആപ്ളിക്കേഷനുകള്‍ക്കു നിങ്ങളുടെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് പരിശോധിക്കാനും നിങ്ങളറിയാതെ ആ നമ്പറുകളിലേക്കു ഫോണ്‍ ചെയ്യാനും കഴിയും. നിങ്ങളുടെ ലൊക്കേഷന്‍ ഏതെന്നു മനസ്സിലാക്കാനും ശേഖരിച്ചുവച്ചിട്ടുള്ള ഫയലുകള്‍ പരിശോധിക്കാനും സാധിക്കും. ലൊക്കേഷന്‍ ഏതെന്ന വിവരം മൊബൈല്‍ പരസ്യ നെറ്റ്വര്‍ക്കിലേക്ക് അയയ്ക്കാനും കഴിയും.
ആപ്പുകള്‍ക്കു നിങ്ങളുടെ ഫോണ്‍ നമ്പറും ഒാരോ തരം ഫോണിനുമുള്ള യുണീക് ഐഡി നമ്പറും ശേഖരിക്കാനാവും. ഐഫോണിന്റെ യുണീക് ഡിവൈസ് ഐഡന്റിഫയര്‍ (യുഡിഐഡി), ബ്ളാക്ക്ബെറിയുടെ ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍, ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ഐഎംഇഐ അല്ലെങ്കില്‍ മൊബൈല്‍ എക്വിപ്മെന്റ് ഐഡന്റിഫയര്‍ (എംഇഐഡി) നമ്പര്‍ തുടങ്ങിയവ ശേഖരിക്കാനാവും. ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ നമ്പറുമായി ബന്ധപ്പെടുത്തി ശേഖരിച്ചുവയ്ക്കാനാവും.
സ്മാര്‍ട്ഫോണിലെ ആപ്പ് ഉപയോഗം കൂടുകയാണെന്ന് ആപ്പുകളെക്കുറിച്ചു വിശകലനം നടത്തുന്ന 'ഫ്ളറി നടത്തിയ പഠനം വ്യക്തമാക്കുന്നു. മാര്‍ച്ചിലെ കണക്കുവച്ച് ആളുകള്‍ ദിവസേന ശരാശരി രണ്ടു മണിക്കൂര്‍ 42 മിനിറ്റ് മൊബൈല്‍ ഫോണില്‍ ചെലവിടുന്നു. ഒരുവര്‍ഷം മുന്‍പ് ഇതു രണ്ടു മണിക്കൂര്‍ 38 മിനിറ്റ് ആയിരുന്നു. മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം നാലുവര്‍ഷത്തിനുള്ളില്‍ അഞ്ചു മടങ്ങു വര്‍ധിച്ചു. 2009 മുതല്‍ 2013 വരെ പ്രതിവര്‍ഷം 50% വളര്‍ച്ചയാണു മൊബൈല്‍ ആപ്പ് ഉപയോഗത്തിനുണ്ടായത്.
ഇന്ത്യക്കാരും പിന്നിലല്ല. 2015ല്‍ ഇന്ത്യക്കാര്‍ 900 കോടി ആപ്പുകള്‍ മൊബൈലിലും ടാബ്ലറ്റുകളിലുമായി മൊത്തം ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടാവും. 2012ല്‍ ഇന്ത്യയില്‍ 156 കോടി ആപ്പുകളാണു മൊബൈലിലും ടാബ്ലറ്റിലും ഡൌണ്‍ലോഡ് ചെയ്യപ്പെട്ടത്. ഈ മേഖല 75% പ്രതിവര്‍ഷ വളര്‍ച്ചാനിരക്കാണു കാണിക്കുന്നത്. അസോച്ചം, ഡെലോയ്റ്റ് എന്നിവ ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
ആദ്യം വിശകലനം ചെയ്യുക
ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നതു കൊണ്ടു നിങ്ങള്‍ക്കു ലഭിക്കാനിടയുള്ള നേട്ടവും നിങ്ങള്‍ അറിയാതെ കൈമാറിയേക്കാവുന്ന വിവരങ്ങള്‍ കൊണ്ടുള്ള കോട്ടവും താരതമ്യം ചെയ്യുക. പ്രൈവസി സെറ്റിങ്സ് മാറ്റാന്‍ അനുവദിക്കാത്ത ആപ്പുകള്‍ ഡിലീറ്റ് ചെയ്യുക.
പാസ്വേഡോ പാറ്റേണ്‍ ലോക്കോ ഉള്ള ഫോണുകള്‍ സ്വകാര്യത ഉറപ്പാക്കാനുള്ളവയാണ്. എന്നാല്‍ ഫോണ്‍ മറ്റൊരാള്‍ക്കു കൊടുക്കുമ്പോള്‍ മെസേജുകളും മറ്റും അയാള്‍ വായിക്കാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ആപ്ളിക്കേഷനുകള്‍ ഗൂഗിള്‍ പ്ളേ സ്റ്റോറിലുണ്ട്.
ആപ്പ് ലോക്ക്
ഇത് ഒരു സൌജന്യ ആപ്ളിക്കേഷനാണ്. മറ്റ് ആപ്ളിക്കേഷനുകള്‍ ലോക്ക് ചെയ്തു വയ്ക്കാന്‍ സഹായിക്കും. പാസ്വേഡോ പാറ്റേണ്‍ ലോക്കോ ഉപയോഗിക്കാം. റാന്‍ഡം കീബോര്‍ഡ് ഒാപ്ഷന്‍, പാറ്റേണ്‍ വിസിബിലിറ്റി ഒാപ്ഷന്‍ തുടങ്ങിയവ ഉപയോഗിച്ച് ഒളിഞ്ഞുനോട്ടക്കാര്‍ പാസ്വേഡ്, പാറ്റേണ്‍ എന്നിവ മനസ്സിലാക്കുന്നതു തടയാനും കഴിയും. ലോക്ക് ചെയ്യേണ്ട ആപ്പുകള്‍ സിലക്ട് ചെയ്ത് പാസ്വേഡോ പാറ്റേണോ രേഖപ്പെടുത്തുക മാത്രം മതി.
മൊബൈല്‍ സിസ്റ്റത്തിലുള്ളതും ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതുമായ എല്ലാ ആപ്പുകളും കൂടാതെ വൈഫൈ, മൊബൈല്‍ ഡേറ്റ എന്നിവയും ലോക്ക് ചെയ്തു വയ്ക്കാം. ആപ്ളിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍, അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ലോക്ക് ചെയ്യാം.
നിങ്ങളറിയാതെ ആപ്പ്ലോക്ക് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല. ഒരു പ്രത്യേക സമയത്തോ സ്ഥലത്തോ നിങ്ങള്‍ക്ക് ആപ്പുകള്‍ ലോക്ക് ചെയ്യാനുള്ള സൌകര്യവുമുണ്ട്.
ഹൈഡ് ഇറ്റ് പ്രോ
ഫയലുകള്‍ ഒളിച്ചുവയ്ക്കാനുള്ള സൌജന്യ ആപ്ളിക്കേഷനാണിത്. മറ്റുള്ളവര്‍ കാണരുതെന്ന് ആഗ്രഹിക്കുന്ന പടങ്ങളോ വിഡിയോകളോ ഫയലുകളോ ഒളിച്ചുവയ്ക്കാം. ഒരു ബട്ടണില്‍ ലോങ് പ്രസ് ചെയ്തു പാസ്വേഡോ പിന്‍ കോഡോ കൊടുത്താല്‍ മാത്രമേ ഫയലുകളില്‍ പ്രവേശിക്കാനാവൂ. ലോങ് പ്രസ് ചെയ്യുന്ന സമയം ഇഷ്ടമനുസരിച്ചു നിശ്ചയിക്കാം.
സ്വകാര്യത നഷ്ടപ്പെടുത്തുന്നവയാണെങ്കിലും മൊബൈല്‍ ആപ്പുകളെ ഒഴിവാക്കി ഇന്നത്തെ കാലത്തു മുന്നോട്ടുപോകാനാവില്ല. നമ്മുടെ ആവശ്യങ്ങളും ആപ്ളിക്കേഷന്‍ കൊണ്ടുള്ള നേട്ടവും തമ്മിലുള്ള താരതമ്യത്തെ അടിസ്ഥാനമാക്കി ശരിയായ തീരുമാനമെടുക്കുക എന്നു മാത്രം. 


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder