> കുട്ടികളുടെ എണ്ണം: തിരുത്താന്‍ 18 വരെ സമയം | :

കുട്ടികളുടെ എണ്ണം: തിരുത്താന്‍ 18 വരെ സമയം

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു വ്യാജരേഖയുണ്ടാക്കി വച്ചിരിക്കുന്നവര്‍ക്കു തിരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒരവസരം കൂടി നല്‍കുന്നു. ഇത് ഉപയോഗപ്പെടുത്താതെ കള്ളത്തരം തുടര്‍ന്നാല്‍, പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിടുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ മുന്നറിയിപ്പു നല്‍കി.  കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ കണക്കില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം വ്യാജമാണെന്നു മുന്‍ ഡിപിഐ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമ്പോള്‍ കോടികളുടെ അധികബാധ്യതയാണു സര്‍ക്കാരിനുണ്ടാകുന്നത്.
സ്‌കൂളുകള്‍ക്ക് തെറ്റ് തിരുത്താന്‍ ഒരവസരംകൂടി സര്‍ക്കാര്‍ നല്‍കും. വ്യാജ അഡ്മിഷനുകള്‍ ഇപ്പോള്‍ നീക്കം ചെയ്യാം. ഒക്ടോബര്‍ 21 വരെ ഇതിന് സമയമുണ്ട്. ഇല്ലാത്ത കുട്ടികളെ ഇപ്പോള്‍ നീക്കം ചെയ്യുന്ന സ്‌കൂളധികൃതര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ല. തുടര്‍ന്നും കള്ളത്തരം തുടരുകയാണെങ്കില്‍ ബന്ധപ്പെട്ട ക്ലാസ് ടീച്ചറും പ്രഥമാധ്യാപകനും മാത്രമായിരിക്കും കുറ്റക്കാര്‍. വിവരങ്ങളിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരായ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യണം. 20 മുതല്‍ 25 വരെ തിരുത്താന്‍ അനുവദിക്കും. തെറ്റുകള്‍ തിരുത്തിയശേഷം 27ന് ക്ലൂസ് ഡിവിഷന്റെ പ്രിന്റ് ഔട്ടുകള്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 
കുട്ടികളുടെ UID നമ്പര്‍ ചേര്‍ത്തിരിക്കുന്നതു ശരിയായിട്ടാണോ - Check your Data - Correct Your Data  

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder