പിഎസ്സി പരീക്ഷകള്‍ ഓണ്‍ലൈനിലാകുന്നതോടെ പ്രതീക്ഷകള്‍ രണ്ടാണ്30 ദിവസത്തിനകം ചുരുക്കപ്പെട്ടിക, മൂന്നുമാസത്തിനകം റാങ്ക് പട്ടിക സ്വന്തമായി
ഒാണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ആരംഭിച്ച രാജ്യത്തെ ആദ്യ പിഎസ്സി ഏതെന്ന
ചോദ്യത്തിന് (പിഎസ്സി
പരീക്ഷയിലായാലും)കേരളപിഎസ്സിഎന്ന്ഇനിസംശയിക്കാതെഉത്തരമെഴുതാം.തിരുവനന്തപുരത്തു
കഴിഞ്ഞയാഴ്ചഉദ്ഘാടനം ചെയ്ത പിഎസ്സി ഓണ്‍ലൈന്‍പരീക്ഷാകേന്ദ്രത്തില്‍ 240
പേര്‍ക്ക് ഒരേസമയംപരീക്ഷ എഴുതാം. കേന്ദ്രീകൃത എസി, വൈദ്യുതിതടസ്സം
ഒഴിവാക്കാന്‍ ജനറേറ്റര്‍, പബ്ളിക്അഡ്രസിങ് സിസ്റ്റം, എല്‍ഇഡി ടിവികള്‍
തുടങ്ങിയവയെല്ലാമായി ശരിക്കും ഹൈടെക് പരീക്ഷാകേന്ദ്രം.
ഓരോ
ഉദ്യോഗാര്‍ഥിkയും നിലവിലുള്ള ഒഎംആര്‍ രീതിയില്‍ പരീക്ഷ എഴുതുമ്പോള്‍
50രൂപയോളം വീതമാണു പിഎസ്സിക്കുള്ള ചെലവ്. എന്നാല്‍ പരീക്ഷ
ഓണ്‍ലൈനിലാണെങ്കില്‍ ചെലവ് അഞ്ചുരൂപയില്‍ താഴെയാകും. 30 ദിവസത്തിനകം
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാം. സര്‍ട്ടിഫിക്കറ്റ് പരിശോധന
ഉള്‍പ്പെടെയുള്ള നടപടികള്‍കൂടി പൂര്‍ത്തിയായാല്‍ മൂന്നുമാസത്തിനകം റാങ്ക്
പട്ടിക പസിദ്ധീകരിക്കാം. റാങ്ക് പട്ടികയ്ക്കു വര്‍ഷങ്ങളുടെ കാത്തി രിപ്പ്
പഴങ്കഥയാകും.
പരീക്ഷാഹാളിലെ
16 ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും ഉദ്യോഗാര്‍ഥി.
24ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു ഇന്‍വിജിലേറ്റര്‍ വീതവുംഇതിനു പുറമെ
ക്യാമറയിലൂടെ നിരീക്ഷിക്കാന്‍ അസിസ്റ്റന്റ് സൂപ്രണ്ടുമാരുമുണ്ട്.രാജ്യത്ത്
ആദ്യമായി ഒാണ്‍ലൈന്‍ പരീക്ഷനടത്തിയ പബ്ളിക് സര്‍വീസ് കമ്മിഷന്‍
രാജസ്ഥാനിലേതാണ്. എന്നാല്‍ പുറത്തുള്ളഏജന്‍സിവഴി നടത്തുകയായിരുന്നു.
വിശ്വാസ്യത കാത്തുസൂക്ഷിക്കണമെങ്കില്‍ സ്വന്തംകേന്ദ്രത്തില്‍തന്നെ പരീക്ഷ
നടത്തണമെന്നതിനാലാണു കേരള പിഎസ്സി സ്വന്തം ഒാണ്‍ലൈന്‍ പരീക്ഷാകേന്ദ്രം
ആരംഭിച്ചത്.
പത്തനംതിട്ട,
എറണാകുളം ജില്ലാ ഒാഫിസുകളിലും ഒാണ്‍ലൈന്‍ പരീക്ഷാകേന്ദ്രം തയാറാകുകയാണ്;
തുടര്‍ന്ന് ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും
വരുന്നു.പിഎസ്സിയുടെ എല്ലാ ജില്ലാ ഒാഫിസുകളിലും ഒാണ്‍ലൈന്‍ പരീക്ഷാകേന്ദ്രം
എന്നതാണു കമ്മിഷന്റെ ലക്ഷ്യം. പുതിയ കേന്ദ്രത്തില്‍കഴിഞ്ഞ 29ന് ആദ്യപരീക്ഷ
നടത്തി - ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ - കംപ്യൂട്ടര്‍ സയന്‍സ്
(പട്ടികവര്‍ഗം) തസ്തികയിലേക്ക്.അപേക്ഷകര്‍ കുറവുള്ള എല്ലാ
തസ്തികകള്‍ക്കുംഇനി ഒാണ്‍ലൈന്‍ പരീക്ഷ പ്രതീക്ഷിക്കാം.
പേടിക്കേണ്ട, ചോദ്യം ചോരില്ല
ചോദ്യങ്ങളുടെ രഹസ്യസ്വഭാവംചോരാതെയാണ് ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പ്. പിഎസ്സിയുടെ സെര്‍വറില്‍ പൂര്‍ണമായും 'എന്‍ക്രിപ്റ്റഡ് ആയാണു ചോദ്യങ്ങള്‍അപ്ലോഡ് ചെയ്യുന്നത്. പരീക്ഷ തുടങ്ങുംവരെ ആര്‍ക്കും ചോദ്യം യഥാര്‍ഥ രൂപത്തില്‍ കാണാന്‍ കഴിയില്ല. ചോദ്യങ്ങള്‍സൂക്ഷിച്ചിരിക്കുന്ന സെര്‍വര്‍ പിഎസ്സിപരീക്ഷാ കണ്‍ട്രോളറുടെ അധീനതയിലും 24 മണിക്കൂര്‍ ക്യാമറാ നിരീക്ഷണത്തിലുമായിരിക്കും.

ഒന്നിലധികം
ചോദ്യകര്‍ത്താക്കളില്‍നിന്നു ശേഖരിക്കുന്ന ചോദ്യങ്ങള്‍ പ്രത്യേക
സംവിധാനമുപയോഗിച്ച്ആരാണു തയാറാക്കിയിരിക്കുന്നതെന്നുതിരിച്ചറിയാന്‍
കഴിയാത്തവിധം കോഡ്ചെയ്യും. ഈ കോഡുകളിലൊന്നു നറുക്കെടുത്താണു പരീക്ഷയ്ക്ക്
ഉപയോഗിക്കുന്നത്. പരീക്ഷ തുടങ്ങുന്നതിനു 45 മിനിറ്റ് മുന്‍പു പരീക്ഷാ
കണ്‍ട്രോളര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ചോദ്യം ഡൌണ്‍ലോഡ് ചെയ്യാന്‍
കഴിയൂ. ഈ ഘട്ടത്തിലുംചോദ്യങ്ങളും 'എന്‍ക്രിപ്റ്റഡ് ആയിരിക്കും. പരീക്ഷ
തുടങ്ങുമ്പോള്‍ മാത്രമേചോദ്യങ്ങള്‍ വായിക്കാന്‍ കഴിയുന്ന വിധത്തിലേക്കു
മാറൂ.
ഒാണ്‍ലൈന്‍ പരീക്ഷ എഴുതേണ്ടത് ഇങ്ങനെ
അരമണിക്കൂര്‍ മുന്‍പു പരീക്ഷാ ഹാളില്‍ സീറ്റിലെത്തണം. ഹാളില്‍ പ്രവേശിക്കും മുന്‍പു നല്‍കുന്ന ആക്സസ് കാര്‍ഡിലെ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ചു കംപ്യൂട്ടറില്‍ ലോഗിന്‍ ചെയ്യണം.ഇതിനായി കംപ്യൂട്ടര്‍ സ്ക്രീനിലെ വെര്‍ച്വല്‍ കീ ബോര്‍ഡ്ആണ് ഉപയോഗിക്കേണ്ടത്. സ്ക്രീനില്‍ പരീക്ഷാ നിബന്ധനകള്‍ തെളിയും. 15 മിനിറ്റ് പരീക്ഷാ പരിചയത്തിനുള്ള മോക്ക് ടെസ്റ്റാണ്. 20 മാതൃകാ ചോദ്യങ്ങള്‍. ശരിയായ ഒാപ്ഷനില്‍ ക്ളിക്ക് ചെയ്യണം. നിശ്ചിത സമയം കഴിഞ്ഞാല്‍ ആകെ ചോദ്യങ്ങളുടെയും ഉത്തരം രേഖപ്പെടുത്തിയവയുടെയും ഉത്തരം രേഖപ്പെടുത്താത്തവയുടെയും എണ്ണം സ്ക്രീനില്‍ തെളിയും.

ഇനിയാണ്
യഥാര്‍ഥ പരീക്ഷ. 75 മിനിറ്റ്. 100 ചോദ്യങ്ങള്‍. ഒാരോന്നിനും നാല്
ഒാപ്ഷനുകള്‍. ശരിയുത്തരത്തിന് ഒരു മാര്‍ക്ക്. തെറ്റെങ്കില്‍ മൈനസ് 0.33
മാര്‍ക്ക്. ഒരുസമയം ഒരു ചോദ്യവും അതിന്റെ ഒാപ്ഷനുകളും മാത്രമേ സ്ക്രീനില്‍
തെളിയൂ. ഉത്തരം രേഖപ്പെടുത്താന്‍ സമയപരിധിയില്ല.ചോദ്യത്തിനു താഴെ
'പ്രീവിയസ്, 'നെക്സ്റ്റ്, 'ക്ളിയര്‍റെസ്പോണ്‍സ് എന്നീ ബട്ടണുകള്‍ ഉണ്ട്.
'പ്രീവിയസ്
വഴി മുന്‍ ചോദ്യത്തിലേkക്കും 'നെക്സ്റ്റ് വഴി അടുത്ത ചോദ്യത്തിലേക്കും
പോകാം. 'ക്ളിയര്‍ റെസ്പോണ്‍സ്ക്ളിക്ക് ചെയ്താല്‍ രേഖപ്പെടുത്തിയ ഉത്തരം
മായ്ച്ചുവേറെ ഉത്തരം രേഖപ്പെടുത്താം. ഈ ബട്ടണുകള്‍ക്കു താഴെവെള്ളനിറത്തില്‍
100 ചെറിയ ബോക്സുകള്‍ കാണാം.25 വീതമുള്ള നാലു വരികള്‍. ഉത്തരം
രേഖപ്പെടുത്തുമ്പോള്‍ ഓരോ ബോക്സും നീലനിറമാകും. ഒന്നുമുതല്‍നൂറുവരെ ഏതു
ചോദ്യത്തിലും നേരിട്ട് എത്താന്‍ഈ ബോക്സുകളില്‍ ക്ളിക്ക് ചെയ്താല്‍ മതി.
ഉത്തരംരേഖപ്പെടുത്തി 'നെക്സ്റ്റ് ബട്ടണില്‍ ക്ളിക്ക് ചെയ്യുമ്പോഴാണ് ഉത്തരം
സേവ് ചെയ്യപ്പെടുന്നത്. 'നെക്സ്റ്റ് ബട്ടണ്‍ ക്ളിക്ക് ചെയ്യാതെ മറ്റൊരു
ചോദ്യത്തിലേക്കു പോയാല്‍ഉത്തരം സേവ് ആകില്ല.
ഉത്തരം
രേഖപ്പെടുത്തിയ ചോദ്യങ്ങളുടെ എണ്ണവുംശേഷിക്കുന്ന പരീക്ഷാ സമയവും എപ്പോഴും
സ്ക്രീനില്‍കാണാം. സമയം തീരുമ്പോള്‍ അതുവരെ രേഖപ്പെടുത്തിയ ഉത്തരങ്ങള്‍
സേവ് ആകുകയും സ്റ്റാറ്റിസ്റ്റിക്സ്പേജ് തെളിയുകയും ഉദ്യോഗാര്‍ഥികള്‍
സ്വമേധയാ ലോഗൌട്ട് ആകുകയും ചെയ്യും.